#viral | 16 -കാരന്‍ ശിഷ്യനുമായി അധ്യാപികയായ ഭാര്യയ്ക്ക് രഹസ്യബന്ധം; സ്ക്രീന്‍ ഷോട്ടുകള്‍ പുറത്ത് വിട്ട് ഭര്‍ത്താവ് !

#viral | 16 -കാരന്‍ ശിഷ്യനുമായി അധ്യാപികയായ ഭാര്യയ്ക്ക് രഹസ്യബന്ധം; സ്ക്രീന്‍ ഷോട്ടുകള്‍ പുറത്ത് വിട്ട് ഭര്‍ത്താവ് !
Feb 24, 2024 02:04 PM | By Athira V

കെമിസ്ട്രി അധ്യാപികയായ തന്‍റെ ഭാര്യയ്ക്ക് 16 -കാരനായ ശിഷ്യയോട് ഉള്ള വഴിവിട്ട ബന്ധത്തെ കുറിച്ച് ഭര്‍ത്താവ് നടത്തിയ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലെന്ന് റിപ്പോര്‍ട്ടുകള്‍. ഷാങ്ഹായിലെ ഒരു വനിതാ സെക്കണ്ടറി സ്കൂൾ അധ്യാപികയെ, തന്‍റെ ശിഷ്യനായ പതിനാറുകാരന്‍ വിദ്യാർത്ഥിയുമായി രഹസ്യബന്ധം സൂക്ഷിച്ചുവെന്ന ഭര്‍ത്താവിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ സസ്പപെന്‍റ് ചെയ്യപ്പെട്ടെന്നും സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഭര്‍ത്താവ് സാമൂഹിക മാധ്യമത്തിലൂടെ ഇക്കാര്യം വെളിപ്പെടുത്തി 19 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ പോസ്റ്റ് 50 ലക്ഷത്തോളം പേര്‍ പങ്കുവച്ചെന്നും കോടിക്കണക്കിനാളുകള്‍ കണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധം ചൈനയില്‍ നിയമവിരുദ്ധമല്ലെങ്കിലും അത് പ്രൊഫഷണൽ നൈതികയ്ക്കും ധാർമ്മികതയ്ക്കും എതിരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഫെബ്രുവരി 16 -ന് വു എന്നയാള്‍ തന്‍റെ ഭാര്യയും 30 -കാരിയുമായ ഷിയാങ് യു എന്ന രസതന്ത്ര അധ്യാപികയും 16 വയസുള്ള അവരുടെ ശിഷ്യനുമായുള്ള രഹസ്യബന്ധത്തിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ WeChat -ലൂടെ പങ്കുവച്ചത്. പിന്നാലെ ഭാര്യയ്ക്ക് ശിഷ്യനുമായി രഹസ്യമായ ലൈംഗിക ബന്ധമുണ്ടെന്നും ഇയാള്‍ ആരോപിച്ചു.

ഷിയാങ് യുവും കൌമാരക്കാരനായ ശിഷ്യനും തമ്മില്‍ ഡേറ്റിംഗ് ചെയ്യുന്നതിനെ കുറിച്ചും ഹോട്ടലില്‍ മുറി എടുക്കുന്നതിനെ കുറിച്ചും സംസാരിക്കുന്നതിന്‍റെ ശബ്ദ റിക്കോര്‍ഡുകളും ഇയാള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു. സംഭാഷണത്തില്‍ പ്രായപൂര്‍ത്തിയാകുന്നത് വരെ ആണ്‍കുട്ടിയോട് സ്വയം നിയന്ത്രിക്കണമെന്നും ആരെങ്കിലും തങ്ങളുടെ ബന്ധം കണ്ടെത്താതിരിക്കാന്‍ പരസ്പരമുള്ള സംഭാഷണങ്ങള്‍ നശിപ്പിച്ച് കളയാനും ടീച്ചര്‍ നിര്‍ദ്ദേശിക്കുന്നു.

പോസ്റ്റ് പങ്കുവയ്ക്കപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ അധ്യാപികയെ സസ്പെന്‍ഡ് ചെയ്തെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. വിദ്യാർത്ഥിക്ക് 16 വയസ്സിന് മുകളിൽ പ്രായമുണ്ടെങ്കിൽ അധ്യാപിക നിയമം ലംഘിച്ചിട്ടില്ലെന്ന് ജിയാങ്‌സു എഫ്‌ഡിഡിഎച്ച് നിയമ സ്ഥാപനത്തിലെ അഭിഭാഷകൻ ലാൻ ടിയാൻബിൻ മെയിൻലാൻഡ് മീഡിയ ഔട്ട്‌ലെറ്റ് മോഡേൺ എക്സ്പ്രസിനോട് പറഞ്ഞു. ചൈനയിലെ നിയമമനുസരിച്ച് 14 വയസില്‍ താഴെയുള്ള പ്രായപൂർത്തിയാകാത്ത കുട്ടികളുമായുള്ള ലൈംഗിക ബന്ധത്തെ മാത്രമേ കുറ്റകൃത്യമായി കണക്കാക്കൂ.

എന്നാല്‍ അധ്യാപികയും ശിഷ്യനും തമ്മിലുള്ള ലൈംഗിക ബന്ധം പ്രൊഫഷണില്‍ നൈതികയ്ക്ക് എതിരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം അധ്യാപികയുടെ ഭര്‍ത്താവ്, സാമൂഹിക മാധ്യമം വഴി ഇക്കാര്യങ്ങള്‍ പങ്കുവച്ചതോടെ വിദ്യാര്‍ത്ഥിയുടെ സ്വകാര്യതയെ ലംഘിച്ചെന്നും നിമയവിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.

2014 -ല്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിൽ നിന്നുള്ള ഒരു വനിതാ അധ്യാപിക 14 വയസ്സിന് താഴെയുള്ള തന്‍റെ ജൂനിയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് മൂന്ന് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു.

#husband #released #screenshots #his #wife #secret #relationship #with #her #16 #year #old #student

Next TV

Related Stories
സീരിയലിലെ വൈറൽ കാറപകടം; ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത്

Jan 7, 2026 01:47 PM

സീരിയലിലെ വൈറൽ കാറപകടം; ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത്

സീരിയലിലെ വൈറൽ കാറപകടം ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ...

Read More >>
ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

Jan 6, 2026 12:34 PM

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി...

Read More >>
Top Stories