---
title: "#RamyaNambeeshan | അന്ന് പ്രായത്തിന്റേതായ ചില കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു! സമാധാനമാണ് പ്രധാനം; നിലപാടുകളെ പറ്റി രമ്യ നമ്പീശന്‍"
english_title: "#There #some #age-related #mishaps #back #then #Peace #important #RamyaNambeeshan "
publisher: "moviemax.in"
canonical_url: "https://moviemax.in/news/186905/there-some-age-related-mishaps-back-then-peace-important-ramyanambeeshan"
published_at: "2024-02-24T10:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d972102a544_ramya_1.jpg"
keywords: []
---

# #RamyaNambeeshan | അന്ന് പ്രായത്തിന്റേതായ ചില കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു! സമാധാനമാണ് പ്രധാനം; നിലപാടുകളെ പറ്റി രമ്യ നമ്പീശന്‍

> **Lead Summary:** നടി, നര്‍ത്തകി, ഗായിക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് രമ്യ നമ്പീശന്‍. മലയാളത്തിന് പുറമേ അന്യഭാഷകളിലും നടി സജീവമാണെങ്കിലും കഴിഞ്ഞ കുറച്ച് കാലങ്ങളായി അഭിനയത്തില്‍ ചെറിയ ഗ്യാപ്പുകള്‍ നടി എടുക്കാറുണ്ട്. വിമര്‍ശനങ്ങളെ ഭയന്നൊരു കാലം തനിക്കുണ്ടായിരുന്നു. വീഴ്ചകള്‍ വരുമ്പോള്‍ വിഷമിക്കാറുമുണ്ട്. എന്ന് കരുതി നിലപാടുകള്‍ എടുത്താല്‍ എടുത്തതാണെന്നും പിന്നെ അതോര്‍ത്ത് സങ്കടപ്പെടാറില്ലെന്നാണ് ഒരു അഭിമുഖത്തിലൂടെ രമ്യ നമ്പീശന്‍ വ്യക്തമാക്കുന്നത്.

## Article Content

നടി, നര്‍ത്തകി, ഗായിക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് രമ്യ നമ്പീശന്‍. മലയാളത്തിന് പുറമേ അന്യഭാഷകളിലും നടി സജീവമാണെങ്കിലും കഴിഞ്ഞ കുറച്ച് കാലങ്ങളായി അഭിനയത്തില്‍ ചെറിയ ഗ്യാപ്പുകള്‍ നടി എടുക്കാറുണ്ട്. വിമര്‍ശനങ്ങളെ ഭയന്നൊരു കാലം തനിക്കുണ്ടായിരുന്നു. വീഴ്ചകള്‍ വരുമ്പോള്‍ വിഷമിക്കാറുമുണ്ട്. എന്ന് കരുതി നിലപാടുകള്‍ എടുത്താല്‍ എടുത്തതാണെന്നും പിന്നെ അതോര്‍ത്ത് സങ്കടപ്പെടാറില്ലെന്നാണ് ഒരു അഭിമുഖത്തിലൂടെ രമ്യ നമ്പീശന്‍ വ്യക്തമാക്കുന്നത്.

 ആദ്യ കാലത്തൊക്കെ താന്‍ വിമര്‍ശനങ്ങളെ ഭയന്നിരുന്നുവെന്നാണ് രമ്യ പറയുന്നത്.അന്ന് പ്രായത്തിന്റേതായ ചില കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ തിരിഞ്ഞ് നോക്കുമ്പോള്‍ അതൊക്കെ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇങ്ങനെയൊന്നും മാറുമായിരുന്നില്ലെന്ന് തോന്നുന്നു രമ്യ പറഞ്ഞു . കിട്ടിയ അവസരങ്ങള്‍ പരമാവധി ഉപയോഗിക്കാന്‍ ശ്രമിച്ചു. ഓരോ ഘട്ടങ്ങളിലും പലതരം അരക്ഷിതാവസ്ഥകളിലൂടെ കടന്ന് വന്നതിന്റെ ബലമുണ്ട്. എന്റെ തന്നെ ബെറ്റര്‍ വേര്‍ഷനെ കൊണ്ട് വരാനാണ് താന്‍ ശ്രമിക്കുന്നതെന്നാണ് രമ്യ നമ്പീശന്‍ പറയുന്നത്.

വ്യക്തിയെന്ന നിലയിലും നടിയെന്ന നിലയിലും ഇരുപത് വര്‍ഷത്തെ സിനിമാ ജീവിതം കൊണ്ട് ഞാന്‍ സംതൃപ്തയാണ്. പുറത്ത് നിന്ന് നോക്കുന്നവര്‍ക്ക് രമ്യ ഉദ്ദേശിച്ച രീതിയില്‍ വിജയിച്ചില്ലെന്ന് തോന്നുണ്ടെങ്കില്‍ അതവരുടെ മാത്രം പ്രശ്‌നമാണ്. പ്രതീക്ഷിക്കാത്ത രീതിയില്‍ ചില വീഴ്ചകള്‍ വരുമ്പോള്‍ എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന് തോന്നാറുണ്ട്. വിഷമം തോന്നാതിരിക്കാന്‍ ഞാന്‍ അമാനുഷികയൊന്നുമല്ലല്ലോ. സങ്കടം വരുമ്പോള്‍ അത് അംഗീകരിച്ച് കൊണ്ട് മുന്നോട്ട് പോവുകയാണ് ചെയ്യാറുള്ളത്. എല്ലാവരും കരയുകയും വിഷമിക്കുകയുമൊക്കെ ചെയ്യും.

അതിന്റെ ദൈര്‍ഘ്യം വ്യത്യസ്തമാകുന്നതേയുള്ളു. വലിയ സുഹൃദ് വലയമൊന്നും തനിക്കില്ലെന്നും നടി പറയുന്നു. കോളേജ് കാലത്ത് വളരെ കുറച്ച് കൂട്ടുകാരെ ഉണ്ടായിരുന്നുള്ളു. സിനിമയിലെത്തിയ ശേഷവും നല്ല കുറച്ച് സുഹൃത്തുക്കളെ ലഭിച്ചു. അപ്പോഴും ക്ലേസ് സര്‍ക്കിള്‍ വളരെ ചെറുതാണ്. നിലപാടുകളെ പറ്റിയും നടി സംസാരിച്ചിരുന്നു. നിലപാട് സ്വീകരിച്ചാല്‍ പിന്നെ അതിന്റെ ബുദ്ധിമുട്ടുകളെ പറ്റി ചിന്തിക്കരുത്. തന്നെ സംബന്ധിച്ച് സമാധാനമാണ് പ്രധാനം. കിടന്നാല്‍ സുഖമായി ഉറങ്ങണം. നിലപാടുകള്‍ എടുക്കാതിരുന്നാല്‍ ആ ഉറക്കം കിട്ടില്ലെന്നും,' നടി പറയുന്നു

### Related Links & Sources
- [Original Story Source](https://moviemax.in/news/186905/there-some-age-related-mishaps-back-then-peace-important-ramyanambeeshan)