---
title: "#turbo | '101 കോടി ഉറപ്പ്'; വരുന്നത് ടർബോ ജോസിൻറെ അഴിഞ്ഞാട്ടമോ? മമ്മൂട്ടി ചിത്രത്തിൻറെ പുത്തൻ അപ്ഡേറ്റ് "
english_title: "#crore #guarantee #TurboJose #release #coming #Mammootty #movie #new #update"
publisher: "moviemax.in"
canonical_url: "https://moviemax.in/news/186860/crore-guarantee-turbojose-release-coming-mammootty-movie-new-update"
published_at: "2024-02-23T22:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d8d29e67973_turbo.jpg"
keywords: []
---

# #turbo | '101 കോടി ഉറപ്പ്'; വരുന്നത് ടർബോ ജോസിൻറെ അഴിഞ്ഞാട്ടമോ? മമ്മൂട്ടി ചിത്രത്തിൻറെ പുത്തൻ അപ്ഡേറ്റ് 

> **Lead Summary:** **[ വൈ**ശാഖ് സംവിധാനം ചെയ്യുന്ന പുതിയ മമ്മൂട്ടി ചിത്രമാണ് ടർബോ. മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. മമ്മൂട്ടിയ്‌ഡ്‌സ് സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.

## Article Content

**[ വൈ**ശാഖ് സംവിധാനം ചെയ്യുന്ന പുതിയ മമ്മൂട്ടി ചിത്രമാണ് ടർബോ. മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. മമ്മൂട്ടിയ്‌ഡ്‌സ് സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.

മമ്മൂട്ടി അവതരിപ്പിക്കുന്ന ടർബോ ജോസ് പൊലീസ് ലോക്കപ്പിന് പുറത്ത് ഇരിക്കുന്നതാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. സിനിമ ആക്ഷൻ രംഗങ്ങൾ കൊണ്ട് മാത്രമല്ല കോമഡി രംഗങ്ങൾ കൊണ്ടും സമ്പന്നമായിരിക്കും എന്ന് പോസ്റ്റർ ഉറപ്പ് നൽകുന്നുണ്ട്. പുറത്തിറങ്ങി മിനിറ്റുകൾ കഴിയുമ്പോഴേക്കും പോസ്റ്റർ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

'മാസ്സ് പ്രതീക്ഷിച്ചു കോമഡി ആക്കിയല്ലോ ഇക്ക.. എന്തായാലും പൊളി വൈബ്', 'ഒരു തൊമ്മനും മക്കളും വൈബ്' എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ. നിർമ്മാതാവ് ജോബി '101 കോടി ഉറപ്പ്' എന്നാണ് പോസ്റ്ററിന് അടിയിൽ കമൻറ് ചെയ്തിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രമായിരിക്കും ടർബോ എന്നാണ് റിപ്പോർട്ട്.

ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ 'പർസ്യുട്ട് ക്യാമറ' ടർബോയിൽ ഉപയോഗിക്കുന്നുണ്ട് എന്നതും പ്രത്യേകതയാണ്. 200 കിമീ സ്പീഡ് ചേസിങ് വരെ ഇതിൽ ചിത്രീകരിക്കാം.

'ട്രാൻഫോർമേഴ്‌സ്', 'ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്' പോലുള്ള ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച ക്യാമറയാണിത്. ബോളിവുഡിൽ 'പഠാൻ' ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ പർസ്യുട്ട് ക്യാമറ ഉപയോഗിച്ചിട്ടുണ്ട്. രാജ് ബി ഷെട്ടിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അതേസമയം, ഭ്രമയു​ഗമാണ് മമ്മൂട്ടിയുടേതായി നിലവിൽ തിയേറ്ററിലെത്തിയിരിക്കുന്ന ചിത്രം. മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/186860/crore-guarantee-turbojose-release-coming-mammootty-movie-new-update)