#viral | നേത്രചികിത്സയ്‍ക്ക് നല്ലത് മൂത്രചികിത്സ, വീഡിയോയുമായി യുവതി, അസംബന്ധമെന്ന് വിദ​​ഗ്‍ദ്ധർ

#viral | നേത്രചികിത്സയ്‍ക്ക് നല്ലത് മൂത്രചികിത്സ, വീഡിയോയുമായി യുവതി, അസംബന്ധമെന്ന് വിദ​​ഗ്‍ദ്ധർ
Feb 23, 2024 04:08 PM | By Athira V

സാമൂഹിക മാധ്യമങ്ങളിലൂടെ ഓരോ ദിവസവും നമ്മുടെ മുന്നിലെത്തുന്നത് അനേകം വിചിത്രങ്ങളായ സംഭവങ്ങൾ കൂടിയാണ്. ചിലതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ അക്ഷരാർത്ഥത്തിൽ നമ്മൾ അമ്പരന്ന് പോകും. അതുപോലെ ഒരു സംഭവമാണ് ഇതും.

സ്പെയിനിൽ നിന്നുള്ള സൂമാ ഫ്രെയ്‍ൽ എന്ന യുവതിയാണ് ടിക്ടോക്കിൽ അങ്ങനെ ഒരു കാര്യം വെളിപ്പെടുത്തി വാർത്തയാവുന്നത്. താൻ കണ്ണിലെ അസുഖങ്ങൾക്ക് പരിഹാരമായി ഉപയോ​ഗിക്കുന്നത് മൂത്രമാണ് എന്നാണ് സൂമ വെളിപ്പെടുത്തിയിരിക്കുന്നത്.

നിരന്തരമായി താൻ അത് ഉപയോ​ഗിക്കാറുണ്ട് എന്നും അത് കാഴ്ചക്കുറവും ഹ്രസ്വദൃഷ്ടിയും പരിഹരിക്കുന്നതിന് തന്നെ സഹായിച്ചു എന്നും അവൾ അവകാശപ്പെടുന്നു. മൂത്രം കണ്ണിലൊഴിക്കാൻ തുടങ്ങിയ ശേഷം തന്റെ കാഴ്ച മെച്ചപ്പെട്ടു എന്നാണ് അവൾ പറയുന്നത്. ദിവസേന താൻ‌ കണ്ണിൽ ഐ ഡ്രോപ്പ് ആയി ഉപയോ​ഗിക്കുന്നത് മൂത്രമാണ്.

അതിനുശേഷം തന്റെ കണ്ണിനുണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം മാറി എന്നാണ് സൂമ പറയുന്നത്. തന്റെ വീഡിയോയിൽ അവർ ഒരു ചെറിയ കുപ്പിയിൽ മൂത്രവുമായി നിൽക്കുന്നത് കാണാം. ശേഷം അതേ കുറിച്ച് ഒരുപാട് വിശദീകരിക്കുന്നുമുണ്ട്. മൂ‌ത്രം കണ്ണിൽ ഒഴിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങളെ കുറിച്ചാണ് സംസാരം. അത് തന്റെ കണ്ണുകളെ എങ്ങനെ മെച്ചപ്പെടുത്തി എന്നും അവൾ പറയുന്നു.

https://x.com/x_videoprofugos/status/1757253007333372056?s=20

വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ വൈറലായി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. അതിൽ പലരും മൂത്രം കണ്ണിൽ ഒഴിക്കുന്നതിന് അവളെ വിമർശിക്കുകയായിരുന്നു.

യൂറിൻ തെറാപ്പി പരീക്ഷിക്കുന്ന നിരവധി ആളുകൾ ഇന്നും നമ്മുടെ ഇടയിൽ ഉണ്ട്. എന്നാൽ, ഇതിന് ശാസ്ത്രീയമായ അടിത്തറയോ തെളിവുകളോ ഇല്ല. മാത്രമല്ല, ഇതിന്റെ വിവിധ അപകടങ്ങളെ കുറിച്ച് വിദ​ഗ്ദ്ധർ പലപ്പോഴും മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

#woman #using #urine #eye #drop

Next TV

Related Stories
ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

May 8, 2025 05:29 PM

ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

കുട്ടികളെ പാചകവും വീട്ടുജോലികളും ചെയ്യുന്ന മാതാപിതാക്കൾ...

Read More >>
എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

May 7, 2025 04:32 PM

എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

നാട്ടിൽ പോകാൻ ലീവ് ചോദിക്കുന്ന നേപ്പാളി യുവാവിന്റെ കുറിപ്പ്...

Read More >>
Top Stories