---
title: "#ManjummalBoys | അർദ്ധരാത്രിയിലും ഞെട്ടിച്ച് ഹൗസ് ഫുള്ളായി തിയറ്ററുകൾ; മഞ്ഞുമ്മൽ ബോയ്‍സ് റിലീസിന് നേടിയത് "
english_title: "#theaters #shockingly #full #even #midnight #ManjummalBoys #won #release"
publisher: "moviemax.in"
canonical_url: "https://moviemax.in/news/186755/theaters-shockingly-full-even-midnight-manjummalboys-won-release"
published_at: "2024-02-23T14:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d85eb02132d_manjummal.jpg"
keywords: []
---

# #ManjummalBoys | അർദ്ധരാത്രിയിലും ഞെട്ടിച്ച് ഹൗസ് ഫുള്ളായി തിയറ്ററുകൾ; മഞ്ഞുമ്മൽ ബോയ്‍സ് റിലീസിന് നേടിയത് 

> **Lead Summary:** **[ മ**ഞ്ഞുമ്മൽ ബോയ്‍സ് വലിയ ആരവമാണ് തിയറ്ററുകളിൽ സൃഷ്‍ടിച്ചിരിക്കുന്നത്. അതിശയിപ്പിക്കുന്ന ഒരു സർവൈവൽ ത്രില്ലർ ചിത്രമായിട്ടാണ് മഞ്ഞുമ്മൽ ബോയ്‍സ് പ്രേക്ഷകരെ ആകർഷിക്കുന്നത്. തുടക്കത്തിലേ മികച്ച അഭിപ്രായമുണ്ടാക്കാൻ ചിത്രത്തിനായി.

## Article Content

**[ മ**ഞ്ഞുമ്മൽ ബോയ്‍സ് വലിയ ആരവമാണ് തിയറ്ററുകളിൽ സൃഷ്‍ടിച്ചിരിക്കുന്നത്. അതിശയിപ്പിക്കുന്ന ഒരു സർവൈവൽ ത്രില്ലർ ചിത്രമായിട്ടാണ് മഞ്ഞുമ്മൽ ബോയ്‍സ് പ്രേക്ഷകരെ ആകർഷിക്കുന്നത്. തുടക്കത്തിലേ മികച്ച അഭിപ്രായമുണ്ടാക്കാൻ ചിത്രത്തിനായി.

റിലീസിന് മഞ്ഞുമ്മൽ ബോയ്‍സ് 3.35 കോടി രൂപയിൽ അധികം കേരളത്തിൽ നിന്ന് മാത്രമായി നേടി എന്നും അർദ്ധരാത്രിയിൽ ഷോ വർദ്ധിപ്പിച്ചു എന്നുമാണ് ബോക്സ് ഓഫീസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. വലിയ പ്രതീക്ഷകളുണ്ടായിരുന്നു മഞ്ഞുമ്മൽ ബോയ്‍സ് സിനിമ പ്രേക്ഷകരെ നിരാശരാക്കിയിരിക്കിയില്ല.

സിനിമാ കാഴ്‍ചയിൽ പുതിയൊരു അനുഭവമായെത്തിയ ചിത്രമായിരിക്കുന്നു മഞ്ഞുമ്മൽ ബോയ്‍സ് എന്നാണ് അഭിപ്രായങ്ങൾ. ശ്വാസംവിടാതെ കണ്ടിരിക്കേണ്ട ഒരു മികച്ച ചിത്രമായിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്‍സ് എന്ന് റിലീസിനേ റിപ്പോർട്ടുകളുണ്ടായി.

തുടർന്ന് അർദ്ധരാത്രിയിൽ മഞ്ഞുമ്മൽ ബോയ്‍സിന്റെ ഷോകൾ വർദ്ധിപ്പിച്ചതും ബോക്സ് ഓഫീസിൽ ഗുണകരമായി എന്നാണ് കണക്കുകൾ തെളിയിക്കുന്നത്. ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്‍സിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് കണക്കുകളും ലഭിക്കാൻ പോകുന്നത് വലിയ കളക്ഷനാണ് എന്ന സൂചനകൾ നൽകിയിരുന്നു.

കേരളത്തിൽ നിന്ന് മാത്രമായി ഒരു കോടി രൂപയിലധികം മഞ്ഞുമ്മൽ ബോയ്‍സിന് മുൻകൂറായി നേടാൻ കഴിഞ്ഞിരുന്നു. മഞ്ഞുമ്മൽ ബോയ്‍സ് ആഗോളതലത്തിൽ 100 കോടിയിൽ അധികം നേടിയാലും ഒട്ടും അത്ഭുതപ്പെടാനില്ല എന്നാണ് മിക്ക ട്രേഡ് അനലിസ്റ്റുകളും അഭിപ്രായപ്പെടുന്നത്.

ജാനേമൻ എന്ന സർപ്രൈസിന് പിന്നാലെ സംവിധായകൻ ചിദംബരം മഞ്ഞുമ്മൽ ബോയ്‍സുമായി എത്തിയപ്പോൾ പുതുമ നിറഞ്ഞ മറ്റൊരു കാഴ്‍ചയാണ് സമ്മാനിച്ചിരിക്കുന്നത്.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൗഹൃദത്തിനും പ്രാധാന്യം നൽകുന്ന ഒരു ചിത്രമായിരിക്കുന്നു മഞ്ഞുമ്മൽ ബോയ്‍സ്. സംഗീതം നിർവഹിച്ചരിക്കുന്നത് സുഷിൻ ശ്യാമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/186755/theaters-shockingly-full-even-midnight-manjummalboys-won-release)