#viral | 10 കോടി ലോട്ടറിയടിച്ചു, കാശ് മുടക്കിയത് താനെന്ന് കാമുകൻ, ചില്ലിക്കാശ് തരില്ലെന്ന് കാമുകി; പിന്നെ സംഭവിച്ചത്!

#viral | 10 കോടി ലോട്ടറിയടിച്ചു, കാശ് മുടക്കിയത് താനെന്ന് കാമുകൻ, ചില്ലിക്കാശ് തരില്ലെന്ന് കാമുകി; പിന്നെ സംഭവിച്ചത്!
Feb 23, 2024 12:55 PM | By Athira V

ലോട്ടറിയടിക്കുന്നവർ ഭാ​ഗ്യമുള്ളവരാണ് എന്ന് പറയാറുണ്ട്. പ്രത്യേകിച്ച് അധ്വാനം ഒന്നുമില്ലാതെ ഒരു വലിയ തുക കയ്യിൽ കിട്ടുന്നത് തന്നെ കാരണം. എന്തായാലും, 10 കോടി രൂപ ലോട്ടറിയടിച്ച ഒരു ബ്രിട്ടീഷ് ദമ്പതികൾ ഇപ്പോൾ നിയമയുദ്ധത്തിൽ എത്തി നിൽക്കുകയാണ്. 39 -കാരനായ മൈക്കൽ കാർട്ട്ലിഡ്ജ്, 37 -കാരി ഷാർലറ്റ് കോക്സ് എന്നിവരാണ് ആ ദമ്പതികൾ.

ഷാർലറ്റിന്റെ കയ്യിലാണ് ടിക്കറ്റ്. അതിനാൽ, ആ തുക താൻ പങ്കാളിയായ മൈക്കലുമായി പങ്കുവയ്ക്കാൻ തയ്യാറല്ല എന്നാണ് ഷാർലറ്റ് പറയുന്നത്. തന്റെ പണത്തിൽ പങ്കാളിക്ക് യാതൊരു തരത്തിലുള്ള അവകാശവും ഇല്ലാ എന്നും ഷാർലറ്റ് പറയുന്നു. എന്നാൽ, ആ സമ്മാനം ലഭിച്ച സ്ക്രാച്ച്‍കാർഡ് വാങ്ങിയത് തന്റെ പണം കൊണ്ടാണ് അതിനാൽ തനിക്കും ആ തുകയിൽ പകുതിക്ക് അവകാശമുണ്ട് എന്നാണ് മൈക്കൽ പറയുന്നത്.

എന്നാൽ, നാഷണൽ ലോട്ടറി ഓർ​ഗനൈസേഷൻ ഷാർലറ്റിന്റെ പക്ഷത്താണ്. ആ ലോട്ടറി അവളുടെ പേരിലാണ് ഉള്ളത് എന്നും സമ്മാനമടിച്ചാൽ അതിന് വേറെ ആരെങ്കിലും അവകാശികളുണ്ട് എന്ന് എ​ഗ്രിമെന്റിലൊന്നും പറഞ്ഞിട്ടില്ല എന്നുമാണ് ഓർ​ഗനൈസേഷൻ‌ പറയുന്നത്. അതിനാൽ, തുക മൊത്തം ഷാർലറ്റിന്റെ അവകാശമാണ് എന്നും പറയുന്നു.

എന്നാൽ, മൈക്കൽ പറയുന്നത് മൂന്നുമാസമായി താനും ഷാർലറ്റും ഒരുമിച്ച് താമസിക്കുകയാണ്. സ്ക്രാച്ച്‍കാർഡ് വാങ്ങാൻ അവളുടെ കയ്യിൽ കാശില്ലായിരുന്നു. അത് പറഞ്ഞപ്പോൾ താനാണ് ആ തുക അടച്ചത്. അതിനാൽ തന്റെ തുകയ്ക്ക് വാങ്ങിയ കാർഡിൽ സമ്മാനമടിച്ചതിനാൽ അതിൽ പകുതി തനിക്കും കൂടി അവകാശപ്പെട്ടതാണ് എന്നാണ്.

ആദ്യം ഷാർലറ്റും മൈക്കലും ഈ തുകയ്ക്ക് വീടും കാറും ഒക്കെ വാങ്ങാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, പിന്നാലെയാണ് ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായത്. ഷാർലറ്റ് പറയുന്നത് താൻ തനിച്ചാണ് ടിക്കറ്റ് വാങ്ങിയത് ആരും സഹായിച്ചിട്ടില്ല എന്നാണ്. ലോട്ടറി ഓർ​ഗനൈസേഷൻ പറയുന്നത്, ആരുടെ പേരാണ് കാർഡ് എടുക്കുമ്പോൾ രജിസ്റ്റർ ചെയ്തത് അവർ മാത്രമാണ് സമ്മാനത്തിന് അവകാശി എന്നാണ്. എന്തായാലും, ലോട്ടറി അടിച്ചതോടെ രണ്ടാളുടെയും പ്രേമം പൊളിഞ്ഞെന്നാണ് പറയുന്നത്.

#woman #wins #10 #crore #lottery #not #ready #share #amount #with #partner

Next TV

Related Stories
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
'ടീച്ചറേ... ദയവായി മാര്‍ക്ക് കുറയ്ക്കരുത്, ഹോംവർക്ക് തീ‍ർ‍ക്കാൻ പറ്റിയില്ല';  മകന് വേണ്ടി കൈകൂപ്പി അച്ഛൻ -വീഡിയോ

Jun 22, 2025 10:57 AM

'ടീച്ചറേ... ദയവായി മാര്‍ക്ക് കുറയ്ക്കരുത്, ഹോംവർക്ക് തീ‍ർ‍ക്കാൻ പറ്റിയില്ല'; മകന് വേണ്ടി കൈകൂപ്പി അച്ഛൻ -വീഡിയോ

ഹോംവര്‍ക്ക് ചെയ്യാത്ത മകന് വേണ്ടി ടീച്ചറോട് അപേക്ഷിക്കുന്ന അച്ഛന്‍റെ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/-