---
title: "#Tovinothomas | 'പോയിരുന്ന് പഠിക്ക് മോനെ'; ടൊവിനോയുടെ കമന്റ് ചോദിച്ച് യുവാവ് "
english_title: "#Go #study #dear #young #man #asked #Tovinothomas #comment"
publisher: "moviemax.in"
canonical_url: "https://moviemax.in/news/186641/go-study-dear-young-man-asked-tovinothomas-comment"
published_at: "2024-02-23T08:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d811db69330_tovino.jpg"
keywords: []
---

# #Tovinothomas | 'പോയിരുന്ന് പഠിക്ക് മോനെ'; ടൊവിനോയുടെ കമന്റ് ചോദിച്ച് യുവാവ് 

> **Lead Summary:** **[ സോ**ഷ്യൽ മീഡിയ ലോകത്ത് പല തരം ട്രെൻഡുകളുടെ കാലമാണിത്. സിനിമാതാരങ്ങളുടെ കമന്റ് അഭ്യർത്ഥിച്ചുകൊണ്ടുള്ള പോസ്റ്റുകളും റീലുകളുമാണ് പുതിയ ട്രെൻഡ്. അങ്ങനെ ഒരു വീഡിയോയിൽ കമന്റുമായി എത്തിയിരിക്കുകയാണ് നടൻ ടൊവിനോ തോമസ്.

## Article Content

**[ സോ**ഷ്യൽ മീഡിയ ലോകത്ത് പല തരം ട്രെൻഡുകളുടെ കാലമാണിത്. സിനിമാതാരങ്ങളുടെ കമന്റ് അഭ്യർത്ഥിച്ചുകൊണ്ടുള്ള പോസ്റ്റുകളും റീലുകളുമാണ് പുതിയ ട്രെൻഡ്. അങ്ങനെ ഒരു വീഡിയോയിൽ കമന്റുമായി എത്തിയിരിക്കുകയാണ് നടൻ ടൊവിനോ തോമസ്.

താഹ ഹസൂൻ എന്നയാളുടെ ഇൻസ്റ്റ​ഗ്രാം പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരത്തിന്റെ മറുപടി കമന്റ്. ഈ വീഡിയോയ്ക്ക് ടൊവിനോ തോമസ് കമന്റ് ചെയ്താൽ ഞാൻ എന്റെ പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും എന്ന് പറഞ്ഞാണ് താഹ ഹസൂൻ ഇൻസ്റ്റ​ഗ്രാമിൽ വിഡിയോ പങ്കുവച്ചത്.

വീഡിയോ പോസ്റ്റ് രണ്ട് ദിവസത്തിനകം ടൊവീനോയുടെ കമന്റ് എത്തിയിരിക്കുകയാണ്. 'പോയിരുന്ന് പഠിക്ക് മോനെ' എന്നാണ് താരത്തിന്റെ മറുപടി. ഈ വീഡിയോ ഇതോടെ വൈറലായി. നിരവധിപ്പേരാണ് ടൊവിനോയുടെ കമന്റിന് താഴെ ഹായ് പറഞ്ഞ് എത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/186641/go-study-dear-young-man-asked-tovinothomas-comment)