---
title: "നഗ്‌നനായി കണ്ട അപരിചിതനെ വീട്ടമ്മ വടിയെടുത്ത് ഓടിച്ചു"
english_title: "The housewife chased away the stranger who was seen naked"
publisher: "moviemax.in"
canonical_url: "https://moviemax.in/news/18645/the-housewife-chased-away-the-stranger-who-was-seen-naked"
published_at: "2022-01-01T12:37:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cffefa3bfd6_nacked.jpg"
keywords: []
---

# നഗ്‌നനായി കണ്ട അപരിചിതനെ വീട്ടമ്മ വടിയെടുത്ത് ഓടിച്ചു

> **Lead Summary:** വീടിനുള്ളില്‍ അപരിചിതനായ ഒരാളെ ദുരൂഹമായ സാഹചര്യത്തില്‍ കണ്ടുമുട്ടിയാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? അതും നഗ്‌നനായി, ലിംഗം പുറത്തുകാട്ടി നില്‍ക്കുന്ന ഒരാള്‍. ആരായാലും ഭയക്കും, അന്തംവിടും. അമേരിക്കയിലെ ഈ വീട്ടമ്മയും ഒരു നിമിഷം അതാണ് ചെയ്തത്.

## Article Content

വീടിനുള്ളില്‍ അപരിചിതനായ ഒരാളെ ദുരൂഹമായ സാഹചര്യത്തില്‍ കണ്ടുമുട്ടിയാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? അതും നഗ്‌നനായി, ലിംഗം പുറത്തുകാട്ടി നില്‍ക്കുന്ന ഒരാള്‍. ആരായാലും ഭയക്കും, അന്തംവിടും. അമേരിക്കയിലെ ഈ വീട്ടമ്മയും ഒരു നിമിഷം അതാണ് ചെയ്തത്.

എന്നാല്‍, അടുത്ത നിമിഷം അവര്‍ അയാളെ നേരിട്ടു. കൈയില്‍ കിട്ടിയ വടിയുമെടുത്ത് അയാള്‍ക്ക് പിന്നാലെ ഓടി. വീടിനു പുറത്തിറങ്ങി ഓടിയ അയാള്‍ക്കു പിന്നാലെ വടിയുമെടുത്ത് ഓടിയ അവര്‍ക്ക് അല്‍പ്പദൂരം പിന്നിട്ടപ്പോള്‍ അവനെ കാണാനായില്ല. തുടര്‍ന്നവര്‍ പൊലീസിനെ വിളിച്ചു. ഉടനടി എത്തിയ പൊലീസ് നടത്തിയ തെരച്ചിലില്‍ അടുത്തുള്ള കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്ന അയാളെ കണ്ടെത്തി.

27-കാരനായ അയാള്‍ നേരത്തെയും ലൈംഗികാതിക്രമ കേസുകളില്‍ പ്രതിയാണെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്ന്, ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. അമേരിക്കയിലെ ടെന്നസിയിലുള്ള നോക്‌സ്‌വില്ലെയിലാണ് സംഭവം. ഡാഫ് ക്രൗലി എന്ന സ്ത്രീയാണ് ചെറുപ്പക്കാരന് പിന്നാലെ വടിയുമായി ഓടിയത്.

ഡിസംബര്‍ 19-ന് ചെറിയ കുട്ടികള്‍ മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ് സംഭവം. മകള്‍ വരുന്നതും കാത്ത് വാതിലിനടുത്ത് ഇരിക്കുകയായിരുന്നു താനെന്ന് അവര്‍ പറയുന്നു. ''അന്നേരത്താണ് വീട്ടില്‍ മറ്റാരോ ഉണ്ടെന്ന് തോന്നിയത്. നോക്കിയപ്പോള്‍ അപരിചിതനായ ഒരു ചെറുപ്പക്കാരന്‍. അയാള്‍ നഗ്‌നനായിരുന്നു. അയാളുടെ കാലില്‍, ഞാന്‍ മകള്‍ക്ക് ക്രിസ്മസിന് സമ്മാനമായി നല്‍കിയ ചെരിപ്പ് ഉണ്ടായിരുന്നു. ആദ്യം ഞാന്‍ ഭയന്നുവിറച്ചുപോയി.

ഉറക്കെ നിലവിളിക്കാനാണ് എനിക്കു തോന്നിയത്. എന്നാല്‍ അടുത്ത നിമിഷം ഞാന്‍ സമനില വീണ്ടെടുത്തു. ഞാനയാള്‍ക്കു നേരെ തിരിഞ്ഞു. കൈയില്‍ കിട്ടിയ ഏതോ വടി ഞാനെടുത്തു. അപ്പോള്‍ അയാള്‍ പുറത്തേക്ക് ഇറങ്ങാന്‍ വന്നു. ഞാന്‍ നോക്കിനില്‍ക്കെ അയാളിറങ്ങി പുറത്തുകടന്നു. ഞാന്‍ ഉറക്കെ വിളിച്ചുകൊണ്ട് അയാള്‍ക്കു പിറകെ വടിയുമെടുത്ത് ഓടി. അയാളും ഓടി. അല്‍പ്പദൂരം കഴിഞ്ഞപ്പോള്‍ അയാളെ കാണാതായി.

''-അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്ന്, അവരുടെ മകള്‍ പൊലീസിനെ വിളിച്ചു. ഉടനടി പൊലീസുകാര്‍ സ്ഥലത്തെത്തി. അവര്‍ പരിസരത്തെങ്ങും തിരച്ചില്‍ നടത്തി. അന്നേരമാണ് അടുത്തുള്ള കുറ്റിക്കാട്ടില്‍ ഒരാളെ കണ്ടത്. അയാള്‍ നഗ്‌നനായിരുന്നു. കാലില്‍ കുട്ടിച്ചെരിപ്പ് ഉണ്ടായിരുന്നു. പൊലീസ് ഉടന്‍ തന്നെ അയാളെ അറസ്റ്റ് ചെയ്തു.

അയാളുടെ കൈയില്‍നിന്നും കുട്ടികളുടെ ടൂത്ത് പേസ്റ്റും ബ്രഷുകളും മറ്റു ചില വസ്തുക്കളും കിട്ടി. ഡാഫ് ക്രൗലിയുടെ വീട്ടിലെ തുറന്നുകിടക്കുന്ന വാതിലിലൂടെയാണ് അകത്തുകടന്നതെന്ന് ഇയാള്‍ പറഞ്ഞു.

അറസ്റ്റിലായ ആളുടെ പേര് മൈക്കിള്‍ ടെനജര്‍ ഹൈഗര്‍ എന്നായിരുന്നു. 27 വയസ്സ് പ്രായം. ഇയാള്‍ക്കെതിരെ നേരത്തെയും ൈലംഗികാതിക്രമ കേസുകള്‍ ഉണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. നേരത്തെ ഒരു കേസില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിന് നോക്‌സ് കൗണ്ടി പൊലീസ് ഇയാളെ തിരയുന്നുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/18645/the-housewife-chased-away-the-stranger-who-was-seen-naked)