---
title: "#vidyabalan |നടി വിദ്യാബാലന്റെ പേരിൽ അങ്ങനെയൊരു ഇൻസ്റ്റ​ഗ്രാം അക്കൗണ്ടില്ല! വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമമെന്ന് പരാതി"
english_title: "#no #such #instagram #account #name #actress #vidyabalan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/186123/no-such-instagram-account-name-actress-vidyabalan"
published_at: "2024-02-21T09:44:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d578ed185e3_vidyabalan.jpg"
keywords: []
---

# #vidyabalan |നടി വിദ്യാബാലന്റെ പേരിൽ അങ്ങനെയൊരു ഇൻസ്റ്റ​ഗ്രാം അക്കൗണ്ടില്ല! വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമമെന്ന് പരാതി

> **Lead Summary:** ** നടി **വിദ്യാ ബാലൻ്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമമെന്ന് പരാതി. നടിയുടെ പരാതിയിൽ മുംബൈ പൊലീസ് കേസെടുത്തു.

## Article Content

** നടി **വിദ്യാ ബാലൻ്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമമെന്ന് പരാതി. നടിയുടെ പരാതിയിൽ മുംബൈ പൊലീസ് കേസെടുത്തു.

നടിയുടെ പേരിൽ ഉണ്ടാക്കിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ജോലി വാഗ്ദാനം ചെയ്ത് ആളുകളെ സമീപിച്ചെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

ഫെബ്രുവരി 17, 19 തീയതികളിൽ നിരവധി പേരെ അക്കൗണ്ട് മുഖേന സമീപിച്ചതായാണ് വിവരം പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/186123/no-such-instagram-account-name-actress-vidyabalan)