---
title: "#vidyabalan | 'പണ്ടാരം കാണുന്നില്ലല്ലോ......' വിദ്യാബാലന്റെ തകർപ്പൻ മലയാളം റീൽ"
english_title: "#bollywood #actress #vidyabalan #malayalam #reel"
publisher: "moviemax.in"
canonical_url: "https://moviemax.in/news/186023/bollywood-actress-vidyabalan-malayalam-reel"
published_at: "2024-02-20T19:30:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d4b0a68c85a_vidyabalan.jpg"
keywords: []
---

# #vidyabalan | 'പണ്ടാരം കാണുന്നില്ലല്ലോ......' വിദ്യാബാലന്റെ തകർപ്പൻ മലയാളം റീൽ

> **Lead Summary:** **തില**കനും മുകേഷും സിദ്ദിഖും ജഗതിയും തകര്‍ത്തഭിനയിച്ച ‘മൂക്കില്ലാ രാജ്യത്ത്’ എന്ന ചിത്രത്തിലെ പ്രശസ്തമായ സീൻ വിദ്യാബാലൻ റീൽസായി അവതരിപ്പിച്ചു. കഴിഞ്ഞ രണ്ട് ആഴ്ചയോളമായി മലയാളം സിനിമകള്‍ ഭ്രാന്തമായി കാണുകയാണെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ച് കൊണ്ടാണ് നടി റീൽസ് പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമ്മന്റുകളുമായി എത്തിയിരിക്കുന്നത്. മലയാളികളുടേതാണ് കൂടുതല്‍ കമന്റുകളും.

## Article Content

**തില**കനും മുകേഷും സിദ്ദിഖും ജഗതിയും തകര്‍ത്തഭിനയിച്ച ‘മൂക്കില്ലാ രാജ്യത്ത്’ എന്ന ചിത്രത്തിലെ പ്രശസ്തമായ സീൻ വിദ്യാബാലൻ റീൽസായി അവതരിപ്പിച്ചു. കഴിഞ്ഞ രണ്ട് ആഴ്ചയോളമായി മലയാളം സിനിമകള്‍ ഭ്രാന്തമായി കാണുകയാണെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ച് കൊണ്ടാണ് നടി റീൽസ് പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമ്മന്റുകളുമായി എത്തിയിരിക്കുന്നത്. മലയാളികളുടേതാണ് കൂടുതല്‍ കമന്റുകളും.

വീട്ടിൽ പാലക്കാട് തമിഴ് സംസാരിക്കുന്ന വിദ്യ മലയാളം ഭാഷയുടെയും സിനിമയുടെയും ആരാധികയാണ്. ലവ്മലയാളം സിനിമ എന്ന ഹാഷ്ടാഗും റീൽസിൽ നടി ഉൾപ്പെടുത്തിയിട്ടുണ്ട്. മനോഹരമായ ഭാവപ്രകടനങ്ങളോടെയാണ് വിദ്യയുടെ റീൽസിലെ പ്രകടനം.

ഹിന്ദി സിനിമയിൽ സ്റ്റാർ ആക്കുന്നതിനു വളരെ മുൻപ് മലയാളത്തിലായിരുന്നു വിദ്യയുടെ അരങ്ങേറ്റം. മോഹൻലാൽ നായകനായ 'ചക്രം' എന്ന ചിത്രത്തിൽ വിദ്യ അഭിനയിച്ചിരുന്നു. എന്നാൽ പല കാരണങ്ങളാൽ സിനിമ ഉപേക്ഷിക്കുകയായിരുന്നു.

'ഭൂൽ ഭുലയ്യ' എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗത്തിലാണ് വിദ്യ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ ശോഭന അവതരിപ്പിച്ച നാഗവല്ലിയയാണ് വിദ്യ എത്തുന്നത്. ചിത്രത്തിലെ വിദ്യയുടെ അഭിനയം ബോളിവുഡിൽ ഏറെ പ്രശംസ നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/186023/bollywood-actress-vidyabalan-malayalam-reel)