കമ്പിക്കൊണ്ട് കഴുത്തിൽ കുരുക്കിട്ട് അതിക്രൂരമായി ഒരു നായെ കൊലപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. കാഴ്ചക്കാരെ ഞെട്ടിക്കുന്ന ഈ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സംഭവം കണ്ടു കൊണ്ട് നിന്ന ദൃക്സാക്ഷികൾ ആരോ പകർത്തിയതാണ് ഈ വീഡിയോ. പോസ്റ്റിലെ വിവരങ്ങളനുസരിച്ച് നായയെ ആക്രമിച്ച് കൊലപ്പെടുത്തിയ ആള്‍ ദില്ലി സ്വദേശിയാണ്.
ദില്ലി മുഖർജി നഗറിലെ ഇന്ദ്ര വികാസ് കോളനിയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. നിരവധി ആളുകൾ ചുറ്റിനും നോക്കി നിൽക്കെയാണ് വളരെ മാന്യമായി വസ്ത്രം ധരിച്ചെത്തിയ ഇയാള്‍ അവശനായ ഒരു തെരുവ് നായയോട് അതിക്രൂരമായി പെരുമാറിയിരിക്കുന്നത്.കാര്യമായ പ്രതിരോധത്തിന് പോലും കഴിയാത്ത അത്രയും അവശനായിരുന്നു നായയെന്ന് വീഡിയോയില്‍ വ്യക്തം.
FOR VIDEO : https://twitter.com/i/status/1758065772515959153
ശേഷം നിരവധി തവണ നായയുടെ കഴുത്തിലെ കുരുക്ക് മുറുക്കുകയും റോഡിലൂടെ അതിനെ വലിച്ചിഴയ്ക്കുകയും ചെയ്തു. ഒടുവിൽ കമ്പിയിൽ ചുറ്റി നായയെ കറക്കിയെറിയുന്നതാണ് വിഡിയോയിൽ കാണുന്നത്.സംഭവത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചരിച്ചതോടെ രൂക്ഷമായ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.
അതേസമയം ഇയാൾക്കെതിരെ ദില്ലി പൊലീസ് ഇതുവരെയും നടപടിയൊന്നും എടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തിൽ പൊലീസ് വ്യക്തമായ നടപടിയെടുക്കാത്തതിൽ നിരവധി സാമൂഹിക മാധ്യമ ഉപയോക്താക്കൾ ദില്ലി പൊലീസിനോട് രോഷം പ്രകടിപ്പിച്ചു.
സൈക്കോ കില്ലർ എന്നാണ് ഇയാളെ പലരും വിശേഷിപ്പിച്ചിരിക്കുന്നത്. നായയെ ഉപദ്രവിക്കുമ്പോൾ നോക്കി നിന്ന നാട്ടുകാർക്കെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. അതേസമയം അവശനായ ഒരു തെരുവ് നായയോട് ഇത്രയും ക്രൂരമായി പെരുമാറാന്‍ ഇയാളെ പ്രേരിപ്പിച്ചതെന്തെന്നും വ്യക്തമല്ല.
#shocking #video #crippled #dog #being #killed #video #out #viral

































