ശാരീരിക ബന്ധത്തിന് ശേഷം യുവാവിന് 'സർവ്വേ ഫോം' കൈമാറി ഞെട്ടിച്ച് കാമുകി. കേവലം ഒരു മാസത്തെ ബന്ധം മാത്രമാണ് ഇവർ തമ്മിലുള്ളത്. ശാരീരിക ബന്ധത്തിലെ അനുഭവം രേഖപ്പെടുത്താനുള്ള ചോദ്യങ്ങൾ അടങ്ങിയതായിരുന്നു സർവ്വേ ഫോം. 22 കാരനായ യുവാവാണ് ഈ അനുഭവം നേരിട്ടത്.
നന്ദി പറഞ്ഞുകൊണ്ടാണ് സർവ്വേ ആരംഭിക്കുന്നത്. പിന്നെ കുറെ ചോദ്യങ്ങളും. തന്റെ ഞെട്ടലും ചോദ്യാവലിയും ചേർത്തു യുവാവ് ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇംഗ്ലണ്ടിലെ കോൺവാൾ സ്വദേശിയായ നെയിൽ മോറാൻ ആണ് സർവ്വേ ഫോം ലഭിച്ചത്. തന്റെ അനുഭവം റേറ്റ് ചെയ്യാനുള്ള ചോദ്യങ്ങളായിരുന്നു അടങ്ങിയിരുന്നു.
ലില്ലി എത്ര സുന്ദരിയായി തോന്നി എന്നതാണ് ഒരു ചോദ്യം. ഒന്ന് മുതൽ പത്തു മാർക്ക് വരെ നൽകാം. ലില്ലിയിൽ ഏറ്റവും മികച്ചതായി തോന്നിയ ഫീച്ചർ, ശാരീരിക ബന്ധം എങ്ങനെ വിലയിരുത്തുന്നു തുടങ്ങിയ ചോദ്യങ്ങളും ഉണ്ടായിരുന്നു. ഏറ്റവും അവസാനം താങ്കളുടെ പേര് എന്ത് എന്ന കോളവും പൂരിപ്പിക്കേണ്ടതായുണ്ട്.
ഒരുമാസം നീണ്ടു നിന്ന ബന്ധത്തിനൊടുവിൽ യുവാവ് പെൺകുട്ടിക്ക് പൂക്കളുടെ ബൊക്കെ സമ്മാനമായി നൽകിയിരുന്നു. ട്വീറ്റ് പതിനായിരക്കണക്കിന് പേർ ലൈക്ക് ചെയ്തു. പലരും തങ്ങളുടെ പ്രതികരണവും അറിയിച്ചിട്ടുണ്ട്. ഗൂഗിൾ ഡോക്യുമെന്റ് സർവേയുടെ കാലം കഴിഞ്ഞു, എന്താണ് നീ നൽകിയ ഉത്തരം എന്നിങ്ങനെ പോകുന്നു ആൾക്കാരുടെ പ്രതികരണം.
#Girlfriend #shocked #giving #survey #form #boyfriend #after #physical #intercourse #And #what #happened
































