---
title: "#VijayDevarakonda| വിജയ് ദേവരകൊണ്ട കമന്‍റിടാതെ പരീക്ഷയ്ക്ക് പഠിക്കില്ല: പെണ്‍കുട്ടികളുടെ പോസ്റ്റിന് മാസ് മറുപടി നല്‍കി താരം; സംഭവം വൈറൽ"
english_title: "#won't #study #exams #without #comment #VijayDevarakonda  #Actor #mass #responds #girls #post  #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/185875/wont-study-exams-without-comment-vijaydevarakonda-actor-mass-responds-girls-post-viral"
published_at: "2024-02-20T09:58:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d42abc98812_vijay.jpg"
keywords: []
---

# #VijayDevarakonda| വിജയ് ദേവരകൊണ്ട കമന്‍റിടാതെ പരീക്ഷയ്ക്ക് പഠിക്കില്ല: പെണ്‍കുട്ടികളുടെ പോസ്റ്റിന് മാസ് മറുപടി നല്‍കി താരം; സംഭവം വൈറൽ

> **Lead Summary:** ഹൈദരാബാദ്: ഇന്ത്യ മുഴുവന്‍ ഫാന്‍സുള്ള വ്യക്തിയാണ് വിജയ് ദേവരകൊണ്ട. എന്നും സ്ത്രീകള്‍ അടക്കം വലിയൊരു വിഭാഗം ഫാന്‍സിനെ ആകര്‍ഷിക്കാറുണ്ട് താരം. രണ്ട് വിദ്യാര്‍ത്ഥിനികളായ ഫാന്‍സുമായുള്ള വിജയിയുടെ ഇടപെടലാണ് ഇപ്പോള്‍ വൈറലാകുന്നത്. അടുത്തിടെ വിജയ് തങ്ങളുടെ റീലിനെക്കുറിച്ച് കമന്‍റിടണം എന്ന രീതിയില്‍ രണ്ട് പെണ്‍കുട്ടികളുടെ പോസ്റ്റാണ് വൈറലായത്.

## Article Content

ഹൈദരാബാദ്: ഇന്ത്യ മുഴുവന്‍ ഫാന്‍സുള്ള വ്യക്തിയാണ് വിജയ് ദേവരകൊണ്ട. എന്നും സ്ത്രീകള്‍ അടക്കം വലിയൊരു വിഭാഗം ഫാന്‍സിനെ ആകര്‍ഷിക്കാറുണ്ട് താരം. രണ്ട് വിദ്യാര്‍ത്ഥിനികളായ ഫാന്‍സുമായുള്ള വിജയിയുടെ ഇടപെടലാണ് ഇപ്പോള്‍ വൈറലാകുന്നത്. അടുത്തിടെ വിജയ് തങ്ങളുടെ റീലിനെക്കുറിച്ച് കമന്‍റിടണം എന്ന രീതിയില്‍ രണ്ട് പെണ്‍കുട്ടികളുടെ പോസ്റ്റാണ് വൈറലായത്.

> ഹര്‍ഷിദ റെഡ്ഡി പ്രൊഫൈലില്‍ നിന്നാണ് രണ്ട് പെണ്‍കുട്ടികള്‍ റീല്‍ ഇട്ടത്. അതില്‍ എഴുതിയിരിക്കുന്നത് അങ്ങനെയാണ് "വിജയ് ദേവരകൊണ്ട ഈ വീഡിയോയിൽ കമന്‍റ് ഇട്ടാല്‍ ഞങ്ങൾ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് ആരംഭിക്കും!"എന്നാണ് .ഈ റീല്‍സ് വൈറലായതിന് പിന്നാലെ വിജയ് ദേവരകൊണ്ടയുടെ കമന്‍റ് എത്തി. "90% നേടൂ, ഞാൻ നിങ്ങളെ കാണും" എന്നായിരുന്നു വിജയ് ദേവരകൊണ്ടയുടെ മറുപടി.

എന്തായാലും വിജയിയുടെ ആരാധകരോടുള്ള കരുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതേ സമയം അടുത്തിടെ വിജയ് ദേവരകൊണ്ടയുടെ വിവാഹം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഫെബ്രുവരി രണ്ടാം വാരത്തിൽ രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹനിശ്ചയം നടക്കുമെന്നാണ് വാര്‍ത്ത വന്നത്. എന്നാല്‍ ഇത് നിഷേധിച്ച് താരങ്ങള്‍ എത്തിയിരുന്നു .

### Related Links & Sources
- [Original Story Source](https://moviemax.in/news/185875/wont-study-exams-without-comment-vijaydevarakonda-actor-mass-responds-girls-post-viral)