---
title: "പുത്തൻ ലുക്കില്‍ അനുശ്രീ മൂന്നാറില്‍ നിന്നും തണുത്തുറഞ്ഞു നിൽക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച് താരം "
english_title: " Anushree is the favorite heroine of Malayalees. Anushree made her acting debut with the film Diamond Necklace"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1858/anushree-is-the-favorite-heroine-of-malayalees-anushree-made-her-acting-debut-with-the-film-diamond-necklace"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5fd1ca92876d3_anusree 1.jpg"
keywords: []
---

# പുത്തൻ ലുക്കില്‍ അനുശ്രീ മൂന്നാറില്‍ നിന്നും തണുത്തുറഞ്ഞു നിൽക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച് താരം 

> **Lead Summary:** മലയാളികളുടെ ഇഷ്ട്ട നായികയാണ് അനുശ്രീ . ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ യാണ്അനുശ്രീ അഭിനയ ജീവിതത്തിലേക്ക് എത്തിയത് .

## Article Content

മലയാളികളുടെ ഇഷ്ട്ട നായികയാണ് അനുശ്രീ . ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ യാണ്അനുശ്രീ അഭിനയ ജീവിതത്തിലേക്ക് എത്തിയത് .

നിരവധി ചിത്രങ്ങളിലൂടെ  മലയാളികളുടെ മനസിൽ ഇടം നേടാൻ താരത്തിനായി.സോഷ്യൽ മീജിയകളിലും ഏറെ സജീവമാണ് നടി. പുതിയ വിശേഷങ്ങളും പങ്കുവെച്ച നടി പലപ്പോഴും രംഗത്ത് എത്താറുണ്ട്.

അടുത്തിടെ മോഡേൺ വേഷത്തിൽ നടി പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറെ വിമർശനത്തിനും വഴിയൊരുക്കിയിരുന്നു. അനുശ്രീ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

തേയിലക്കാടിനു നടുവിലെ ഹിൽ ടോപ്പ് റെസ്റ്റോറന്റിൽ സ്വിമ്മിംഗ് പൂളിൽ 16 ഡിഗ്രിയിൽ തണുത്തുറഞ്ഞു നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

സ്വയം ഒരു അക്വ വുമണിനെ പോലെ തോന്നുന്നുവെന്നും ഇതാണ് തണുത്തുറഞ്ഞ പള്ളിനീരാട്ട് എന്നും താരം കുറിക്കുന്നു. അടുത്തിടെ സുഹൃത്തുക്കൾക്കൊപ്പം മൂന്നാറിലേക്ക് യാത്രപോയതിന്റെ വിശേഷങ്ങൾ താരം പങ്കുവെച്ചിരുന്നു.

ഒരു 360 ഡിഗ്രി വ്യൂ കിട്ടാൻ ബ്രേക്ക് അനിവാര്യമാണെന്ന് അനുശ്രീ ചിത്രത്തോടൊപ്പം കുറിച്ചു .

പുത്തൻ ലുക്കിലാണ് അനുശ്രീ ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. മൂന്നാറാണ് ലൊക്കേഷൻ. സജിത്ത്, സുജിത്, മഹേഷ് പിള്ള എന്നിവരാണ് അനുശ്രീയോടൊപ്പം ചിത്രത്തിലുള്ളത് ഇതിൽ രണ്ടുപേർ സിനിമാലോകത്തെ ശ്രദ്ധേയരായവരാണ്.

ക്യാമറയ്ക്കു പിന്നിലാണെന്ന് മാത്രം. സജിത്ത്, സുജിത് സഹോദരന്മാർ പ്രമുഖ സെലിബ്രിറ്റി ഹെയർ സ്‌റ്റൈലിസ്റ്റു മാരാണ്. അവർ തന്റെ സഹോദരന്മാരെപ്പോലെയെന്നാണ് അനുശ്രീ വിശേഷിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/1858/anushree-is-the-favorite-heroine-of-malayalees-anushree-made-her-acting-debut-with-the-film-diamond-necklace)