---
title: "#sureshGopi |വെൺപാലവട്ടം ശ്രീചക്ര പുരസ്കാരം സുരേഷ് ​ഗോപിക്ക്, അവാർഡ് സമ്മാനിച്ച് ​ഗവർണർ"
english_title: "#Venpalavattam #Temple #Trust's #Shrichakra #award #sureshGopi."
publisher: "moviemax.in"
canonical_url: "https://moviemax.in/news/185715/venpalavattam-temple-trusts-shrichakra-award-sureshgopi"
published_at: "2024-02-19T13:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d30e140695f_sureshgopi.jpg"
keywords: []
---

# #sureshGopi |വെൺപാലവട്ടം ശ്രീചക്ര പുരസ്കാരം സുരേഷ് ​ഗോപിക്ക്, അവാർഡ് സമ്മാനിച്ച് ​ഗവർണർ

> **Lead Summary:** നടനും മുൻ എംപിയുമായ സു​രേഷ് ​ഗോപിക്ക് വെൺപാലവട്ടം ക്ഷേത്ര ട്രസ്റ്റിന്റെ ശ്രീചക്ര പുരസ്കാരം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് അവാർഡ് നടന് സമ്മാനിച്ചത്.

## Article Content

നടനും മുൻ എംപിയുമായ സു​രേഷ് ​ഗോപിക്ക് വെൺപാലവട്ടം ക്ഷേത്ര ട്രസ്റ്റിന്റെ ശ്രീചക്ര പുരസ്കാരം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് അവാർഡ് നടന് സമ്മാനിച്ചത്.

പുരസ്കാരം ഏറ്റുവാങ്ങുന്നതിന്റെ ചിത്രം സുരേഷ് ​ഗോപി തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്.

'നന്ദിയുള്ളവൻ' എന്ന ക്യാപ്ഷനോടെയാണ് സുരേഷ് ഗോപി ചിത്രം പങ്കുവച്ചിരിക്കുന്നത്. മുൻ വർഷങ്ങളിൽ ഗായകരായ പി.ജയചന്ദ്രൻ, ജി. വേണുഗോപാൽ,എം.ജി ശ്രീകുമാർ, ചലച്ചിത്ര നടൻ ഇന്ദ്രൻസ് എന്നിവർക്ക് വെൺപാലവട്ടം ശ്രീചക്ര പുരസ്കാരം ലഭിച്ചിരുന്നു

### Related Links & Sources
- [Original Story Source](https://moviemax.in/news/185715/venpalavattam-temple-trusts-shrichakra-award-sureshgopi)