logo

'പരസ്‍പരം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നു', അനില്‍ മുരളിയുടെ ഓര്‍മയില്‍ ശ്വേത മേനോൻ

Published at Jul 30, 2021 03:53 PM 'പരസ്‍പരം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നു', അനില്‍ മുരളിയുടെ ഓര്‍മയില്‍ ശ്വേത മേനോൻ

നടന്‍ അനില്‍ മുരളി ഓര്‍മയായിട്ട് ഒരു വര്‍ഷം തികയുന്നു. അനില്‍ മുരളിയെ ഒരുപാട് മിസ് ചെയ്യുന്നുവെന്ന് നടി ശ്വേതാ മേനോൻ പറയുന്നു.അനില്‍ മുരളിയുടെ ഫോട്ടോ താരങ്ങള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്.

പരസ്‍പരം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നുവെന്നാണ് ശ്വേതാ മേനോൻ പറയുന്നത്.

അനിയേട്ടന്‍ പോയിട്ട് ഒരു വര്‍ഷമായി. ഒരുപാട് അദ്ദേഹത്തെ മിസ്സ് ചെയ്യുന്നു. എന്റെ സഹോദരനാണ്. ഞങ്ങള്‍ പരസ്‍രം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നു എന്നും ശ്വേതാ മേനോന്‍ പറയുന്നു.

വില്ലൻ വേഷങ്ങളിലും ക്യാരക്ടര്‍ റോളുകളിലും ശ്രദ്ധേയനായ താരമാണ് അനില്‍ മുരളി. 'കന്യാകുമാരിയില്‍ ഒരു കവിത' എന്ന സിനിമയിലൂടെ 1993ലാണ് അനില്‍ മുരളി വെള്ളിത്തിരിയിലെത്തിയത്.

'ദൈവത്തിന്റെ വികൃതികള്‍' എന്ന സിനിമയിലെ അദ്ദേഹത്തിന്റെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മാണിക്യകല്ല്, ബാബാ കല്യാണി, നസ്രാണി, പുതിയമുഖം തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയമായ സിനിമകള്‍. തമിഴ് സിനിമകളിലും അനില്‍ മുരളി അഭിനയിച്ചിട്ടുണ്ട്.

'There was not a day that we did not talk to each other', Shwetha Menon in Anil Murali's memory

Related Stories
ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

Sep 23, 2021 05:49 PM

ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

അനന്തഭദ്രം എന്ന സിനിമയില്‍ മനോജ് കെ ജയന്‍ അവതരിപ്പിച്ച ദിഗംബരന്‍ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കിയാണ് പുതിയ ചിത്രം....

Read More >>
മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

Sep 23, 2021 05:08 PM

മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

എന്റെ സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകൾ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ എഴുതിയത്. മധുവിനൊപ്പമുളള ചിത്രവും മമ്മൂട്ടി...

Read More >>
Trending Stories