---
title: "മീനാക്ഷിയെ തലോടി വിശേഷം തിരക്കി സുരേഷ് ഗോപി"
english_title: "Suresh Gopi inquires about Meenakshi's news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/18567/suresh-gopi-inquires-about-meenakshis-news"
published_at: "2021-12-31T16:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cee762b9955_.jpg"
keywords: []
---

# മീനാക്ഷിയെ തലോടി വിശേഷം തിരക്കി സുരേഷ് ഗോപി

> **Lead Summary:** താരപുത്രി മീനാക്ഷി ദിലീപിന്റെ വിശേഷം അറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. ഇതുവരെ സിനിമകളിലൊന്നും അഭിനയിച്ചില്ലെങ്കില്‍ പോലും മീനാക്ഷിക്ക് ആരാധകര്‍ ഏറെയാണ്. ഈ അടുത്താണ് താരം ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയതും ഫോട്ടോകള്‍ പോസ്റ്റ് ചെയ്തതും. ഇപ്പോള്‍ ചെന്നൈയില്‍ എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷി.

## Article Content

താരപുത്രി മീനാക്ഷി ദിലീപിന്റെ വിശേഷം അറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. ഇതുവരെ സിനിമകളിലൊന്നും അഭിനയിച്ചില്ലെങ്കില്‍ പോലും മീനാക്ഷിക്ക് ആരാധകര്‍ ഏറെയാണ്. ഈ അടുത്താണ് താരം ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയതും ഫോട്ടോകള്‍ പോസ്റ്റ് ചെയ്തതും. ഇപ്പോള്‍ ചെന്നൈയില്‍ എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷി.

അഭിനയത്തിലും ഡാന്‍സിലെല്ലാം താന്‍ ഒട്ടും പുറകിലല്ലെന്ന് നേരത്തെ താരം തെളിയിച്ചിട്ടുണ്ട് . എന്നാല്‍ സിനിമയിലേക്കുള്ള വരവിനെക്കുറിച്ച് ഒന്നും തന്നെ ഈ മീനു പറഞ്ഞിട്ടില്ല.

നടി കാവ്യ മാധവനൊപ്പം കഴിഞ്ഞദിവസം ഒരു വിവാഹവേദിയില്‍ മീനാക്ഷിയും എത്തിയിരുന്നു. ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രം അണിഞ്ഞാണ് ചടങ്ങിനെത്തിയത്. ഇതിന്റെ വീഡിയോയും വൈറലായിരുന്നു. ഇതേ വിവാഹചടങ്ങില്‍ നടന്‍ സുരേഷ്‌ഗോപിയും എത്തിയിരുന്നു. ഇവിടെ വെച്ച് മീനാക്ഷിയോടും കാവ്യയോടും നടന്‍ വിശേഷം തിരക്കുന്നതും വീഡിയോയില്‍ കാണാം.

പലപ്പോഴും മീനാക്ഷിയും കാവ്യയും തമ്മിലുള്ള ഒത്തൊരുമയെകുറിച്ച് പല പോസ്റ്റുകളിലും പറഞ്ഞിട്ടുണ്ട്. . കഴിഞ്ഞദിവസം മക്കളെക്കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളും വൈറല്‍ ആയിരുന്നു. മകള്‍ മഹാലക്ഷ്മിയുടെയും നിരവധി ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥന്‍ ഇന്നാണ് റിലീസ് ചെയ്തത്. നല്ല പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നാദിര്‍ഷാ ആണ് സിനിമ സംവിധാനം ചെയ്തത്. ഒരു കുടുംബത്തിലെ കഥയാണ് കേശു പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/18567/suresh-gopi-inquires-about-meenakshis-news)