---
title: "#Jishin | ഷൂട്ടിന് വേണ്ടി വന്നപ്പോള്‍ എന്നോട് വരണ്ട, തിരികെ പോകാന്‍ പറഞ്ഞു; തുറന്ന് പറഞ്ഞ് ജിഷിന്‍"
english_title: "#When #I arrived #shoot #told #goback #Jishin #openup "
publisher: "moviemax.in"
canonical_url: "https://moviemax.in/news/185543/when-i-arrived-shoot-told-goback-jishin-openup"
published_at: "2024-02-18T19:32:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d211d883888_jishin.jpg"
keywords: []
---

# #Jishin | ഷൂട്ടിന് വേണ്ടി വന്നപ്പോള്‍ എന്നോട് വരണ്ട, തിരികെ പോകാന്‍ പറഞ്ഞു; തുറന്ന് പറഞ്ഞ് ജിഷിന്‍

> **Lead Summary:** സീരിയലിലെ വില്ലന്‍ വേഷങ്ങളിലൂടെയാണ് നടന്‍ ജിഷിന്‍ മോഹന്‍ ശ്രദ്ധേയനാവുന്നത്. നിരവധി വില്ലത്തരം കാണിച്ചിട്ടുണ്ടെങ്കിലും ഇടയ്ക്ക് നായകവേഷവും ജിഷിനെ തേടി എത്തിയിരുന്നു. മാത്രമല്ല സീരിയല്‍ നടിയായ വരദയുമായിട്ടുള്ള വിവാഹത്തിന് ശേഷം താരദമ്പതിമാരെ ചുറ്റിപ്പറ്റി നിരവധി വാര്‍ത്തകളും വന്നിരുന്നു. അതേ സമയം താനും വരദയും ഡിവോഴ്‌സായെന്ന് നടന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.മാത്രമല്ല ഈ ഇന്‍ഡസ്ട്രിയില്‍ തനിക്ക് ഒത്തിരി പാരകള്‍ ഉണ്ടെന്നും അത്തരത്തില്‍ നിരവധി അവസരങ്ങള്‍ പോലും നഷ്ടപ്പെട്ടുവെന്നും പറയുകയാണ് താരം.

## Article Content

സീരിയലിലെ വില്ലന്‍ വേഷങ്ങളിലൂടെയാണ് നടന്‍ ജിഷിന്‍ മോഹന്‍ ശ്രദ്ധേയനാവുന്നത്. നിരവധി വില്ലത്തരം കാണിച്ചിട്ടുണ്ടെങ്കിലും ഇടയ്ക്ക് നായകവേഷവും ജിഷിനെ തേടി എത്തിയിരുന്നു. മാത്രമല്ല സീരിയല്‍ നടിയായ വരദയുമായിട്ടുള്ള വിവാഹത്തിന് ശേഷം താരദമ്പതിമാരെ ചുറ്റിപ്പറ്റി നിരവധി വാര്‍ത്തകളും വന്നിരുന്നു. അതേ സമയം താനും വരദയും ഡിവോഴ്‌സായെന്ന് നടന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.മാത്രമല്ല ഈ ഇന്‍ഡസ്ട്രിയില്‍ തനിക്ക് ഒത്തിരി പാരകള്‍ ഉണ്ടെന്നും അത്തരത്തില്‍ നിരവധി അവസരങ്ങള്‍ പോലും നഷ്ടപ്പെട്ടുവെന്നും പറയുകയാണ് താരം.

പല കാരണങ്ങള്‍ കൊണ്ട് തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടുകയാണെന്ന് ജിഷിന്‍ മുന്‍പും പറഞ്ഞിരുന്നു. ഞാന്‍ എല്ലാവരെയും ഭയങ്കരമായിട്ട് സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ്. പക്ഷേ എനിക്ക് ഇഷ്ടംപോലെ പാരകളുണ്ട്. അത് പിന്നെ ഈ ഫീല്‍ഡില്‍ കുറച്ച് കൂടുതലായിരിക്കും. നമ്മള്‍ പുതിയതായി ഒരു വര്‍ക്ക് ചെയ്യാന്‍ പോവുകയാണെങ്കില്‍ അതിനെ പറ്റി ആരോടും പറയാന്‍ പാടില്ല.വര്‍ക്ക് ടെലികാസ്റ്റ് ആയാല്‍ മാത്രമേ മറ്റുള്ളവരോട് പറയാന്‍ പാടുള്ളു. ഇല്ലെങ്കില്‍ ആ അവസരം നഷ്ടപ്പെടും.

അതെങ്ങനെയാണെന്ന് എനിക്ക് അറിയില്ല. ടെലികാസ്റ്റ് ചെയ്യുന്നത് വരെ എനിക്കൊരു വര്‍ക്ക് കിട്ടിയെന്ന് വീട്ടില്‍ അമ്മയോട് പോലും വിളിച്ച് പറയാറില്ല. പണ്ടെനിക്കൊരു കഥാപാത്രം ഓക്കെയായിട്ട് ഞാനവിടെ ചെല്ലുമ്പോള്‍ എനിക്ക് പകരം വേറൊരാള്‍ അവിടെ നില്‍ക്കുന്നു. ഞാന്‍ ചോദിച്ചപ്പോള്‍ നിനക്ക് പകരം വേറൊരാള്‍ ആയിട്ടോ എന്ന് പറഞ്ഞു.അതുപോലെ തന്നെ രാവിലെ ഷൂട്ടിന് വേണ്ടി വണ്ടിയില്‍ പോയി കൊണ്ടിരുന്നപ്പോള്‍ ലൊക്കേഷനില്‍ നിന്നും വിളിച്ചു. നീ തിരിച്ച് പോയിക്കോ.

വേറെ ആളായി എന്ന്. ഇപ്പോള്‍ ഞാന്‍ അഭിനയിക്കുന്ന കന്യാദാനത്തിലെ വേഷം നീ തന്നെ ചെയ്താലേ ശരിയാവുകയുള്ളുവെന്ന് പറഞ്ഞ് വിളിച്ച വേഷമാണ്. ബലാത്സംഗം, പീഡനം, വില്ലത്തരം ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ വരുമ്പോള്‍ ആദ്യമേ ജിഷിനെ വിളിച്ചാല്‍ മതിയെന്ന് പറയാന്‍ തുടങ്ങി. അത്തരം വേഷങ്ങള്‍ ചെയ്യുന്നതിന് എനിക്കും കുഴപ്പമില്ലെന്ന് ജിഷിന്‍ പറയുന്നു. ഇതിനിടെ ബലാത്സംഗം ചെയ്യുന്നത് ഇഷ്ടമാണോന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ പിന്നെ ഞാന്‍ ദിവസവും നാലെണ്ണത്തിനെ വെച്ച് ചെയ്യുന്നതല്ലേ എന്നാണ് തമാശരൂപേണ നടന്‍ പറയുന്നു .

### Related Links & Sources
- [Original Story Source](https://moviemax.in/news/185543/when-i-arrived-shoot-told-goback-jishin-openup)