---
title: "#theater | 23 മുതൽ മലയാള സിനിമകൾ റിലീസ്​ ചെയ്യില്ലെന്ന്​ തിയറ്റർ ഉടമകൾ"
english_title: "#theater #owners #will #not #release #malayalam #movies #23"
publisher: "moviemax.in"
canonical_url: "https://moviemax.in/news/185378/theater-owners-will-not-release-malayalam-movies-23"
published_at: "2024-02-17T20:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d0cb0acf728_theater.jpg"
keywords: []
---

# #theater | 23 മുതൽ മലയാള സിനിമകൾ റിലീസ്​ ചെയ്യില്ലെന്ന്​ തിയറ്റർ ഉടമകൾ

> **Lead Summary:** **തിയറ്റ**ർ വ്യവസായത്തെ തകർക്കുന്ന ചലച്ചിത്ര നിർമാതാക്കളുടെ നടപടിയിൽ പ്രതിഷേധിച്ച്​ ഫെ​ബ്രുവരി 23 മുതൽ പുതിയ മലയാള സിനിമകളുടെ റിലീസ്​ നിർത്തിവെക്കുമെന്ന്​ തിയറ്റർ ഉടമകൾ.

## Article Content

**തിയറ്റ**ർ വ്യവസായത്തെ തകർക്കുന്ന ചലച്ചിത്ര നിർമാതാക്കളുടെ നടപടിയിൽ പ്രതിഷേധിച്ച്​ ഫെ​ബ്രുവരി 23 മുതൽ പുതിയ മലയാള സിനിമകളുടെ റിലീസ്​ നിർത്തിവെക്കുമെന്ന്​ തിയറ്റർ ഉടമകൾ.

നവീകരിക്കുന്ന തിയറ്ററുകൾ തങ്ങൾ പറയുന്ന പ്രൊജക്ടർ സ്ഥാപിക്കണമെന്ന നിർമാതാക്കളുടെ കടുംപിടിത്തത്തിലും ഒ.ടി.ടി പ്രദർശനം സംബന്ധിച്ച ധാരണ ലംഘിക്കുന്നതിലും പ്രതിഷേധിച്ചാണ്​ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്​സ്​ യുനൈറ്റഡ്​ ഓർഗനൈസേഷൻ ഓഫ്​ കേരള (ഫിയോക്​)യുടെ തീരുമാനം.

തങ്ങൾ നിർദേശിക്കുന്ന പ്രൊജക്ടർ വേണമെന്ന ശാഠ്യം നിലനിൽപിന്​ ഭീഷണി നേരിടുന്ന തിയറ്ററുകൾക്ക്​ വൻ സാമ്പത്തികബാധ്യത അടിച്ചേൽപിക്കുന്നതാണെന്ന്​ ഫിയോക്​ പ്രസിഡന്‍റ്​ കെ. വിജയകുമാർ പറഞ്ഞു.

അരക്കോടി രൂപയാണ്​ ഇതിന്​ അധികം ചെലവാക്കേണ്ടത്​. 42 ദിവസത്തിനുശേഷമേ ചിത്രങ്ങൾ ഒ.ടി.ടിക്ക്​ നൽകൂ എന്നായിരുന്നു ധാരണ. ഇത്​ ലംഘിച്ച്​ 30 ദിവസംപോലും തികയും​മുമ്പ്​ ഒ.ടി.ടിക്ക്​ നൽകുകയാണ്​.

റിലീസ് സമയത്തെ നിർമാതാക്കളുടെ തിയറ്റർ വിഹിതം 60 ശതമാനത്തില്‍നിന്ന് 55 ശതമാനമായി കുറക്കണമെന്നും ഫിയോക്​ ആവശ്യപ്പെടുന്നു. വിഷയം ചർച്ച ചെയ്യാൻ ഫിലിം ചേംബർ 28ന്​ യോഗം വിളിച്ചിട്ടുണ്ട്​. നിലവില്‍ തിയറ്ററുകളിലുള്ള സിനിമകളുടെ പ്രദര്‍ശനം തുടരും

### Related Links & Sources
- [Original Story Source](https://moviemax.in/news/185378/theater-owners-will-not-release-malayalam-movies-23)