#jishinmohan | ഞങ്ങള്‍ പിരിഞ്ഞു, ഞങ്ങള്‍ വിവാഹമോചിതരാണ്, അതിലിപ്പോ എന്താ? തുറന്നുപറഞ്ഞ് ജിഷിൻ

#jishinmohan | ഞങ്ങള്‍ പിരിഞ്ഞു, ഞങ്ങള്‍ വിവാഹമോചിതരാണ്, അതിലിപ്പോ എന്താ? തുറന്നുപറഞ്ഞ് ജിഷിൻ
2024-02-17T19:42:00 | By Athira V

ടെലിവിഷന്‍ താരങ്ങള്‍ക്കിടയിലെ ജനപ്രീയ ജോഡിയായിരുന്നു ജിഷിന്‍ മോഹനും വരദയും. ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തവര്‍. സോഷ്യല്‍ മീഡിയയിലും ഇരുവരും താരങ്ങളായിരുന്നു. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് ഇരുവരും കുറച്ച് നാള്‍ മുമ്പ് പിരിയുകയായിരുന്നു. വരദ ഇപ്പോള്‍ മകനൊപ്പമാണ് താമസിക്കുന്നത്.

ഇപ്പോഴിതാ തങ്ങളുടെ വിവാഹമോചനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ജിഷിന്‍ മോഹന്‍. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജിഷിന്‍ മനസ് തുറന്നത്. എന്താണ് ജീവിതത്തില്‍ സംഭവിച്ചതെന്ന ചോദ്യത്തിനായിരുന്നു താരം മറുപടി നല്‍കിയത്.

ഞങ്ങളുടെ ജീവിതത്തില്‍ എന്താണ് ഉണ്ടായതെന്ന് ചികഞ്ഞു നോക്കേണ്ട ആവശ്യം ബാക്കിയുള്ളവര്‍ക്കില്ലല്ലോ. അറിഞ്ഞിട്ട് ഇപ്പോള്‍ എന്താക്കാനാണ്? എന്തെങ്കിലും പോസ്റ്റ് ഇട്ടാല്‍ ഇത് മറ്റേയാള്‍ പറഞ്ഞതിനുള്ള മറുപടിയാണോ എന്നൊക്കെ ചികഞ്ഞു നോക്കാന്‍ വേണ്ടി ഇറങ്ങിത്തിരിഞ്ഞിട്ടുള്ളവർ ഉണ്ട്.

അവര്‍ കണ്ടുപിടിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. മുമ്പൊരു അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട് ഡിവോഴ്‌സ് ആയാലും ഇല്ലെങ്കിലും എന്താണ്? ഇനിയിപ്പോള്‍ ഡിവോഴ്‌സ് ആയെന്ന് തന്നെ വെക്കുക. ഞാന്‍ സിംഗിളാണ്, ഫ്രീയാണ്, ആരെങ്കിലുമുണ്ടോ കല്യാണം കഴിക്കാന്‍ വേണ്ടി? എന്തിനാണ് ഇതൊക്കെ ചോദിക്കുന്നത്? എന്നായിരുന്നു ജിഷിന്റെ പ്രതികരണം.

എന്തൊക്കെയാണെന്ന് ഒരുവിധപ്പെട്ട എല്ലാവര്‍ക്കും അറിയാം. ഞാന്‍ മുടിവെക്കേണ്ട കാര്യമൊന്നുമില്ല. ഞങ്ങള്‍ പിരിഞ്ഞു, ഞങ്ങള്‍ വിവാഹമോചിതരാണ്. അതിലിപ്പോ എന്താണ്? അത്രയേയുള്ളൂ. ക്ലാരിഫിക്കേഷന്‍ ലഭിച്ചല്ലോ എന്ന് ജിഷിന്‍ ചോദിക്കുന്നു.

പിന്നാലെ നടി ഐശ്വര്യയുമായുള്ള ഗോസിപ്പുകളോടും ജിഷിന്‍ പ്രതികരിക്കുന്നുണ്ട്. കൂടെ അഭിനയിക്കുന്ന നടിമാര്‍ക്കൊപ്പം ചിലപ്പോള്‍ റീലുകളൊക്കെ ചെയ്യും. റൊമാന്റിക് ആയിട്ടും ചെയ്‌തെന്നു വരാം. നമ്മുടെ ലൊക്കേഷനില്‍ ഉള്ളവരായിരിക്കുമല്ലോ അവര്‍. അല്ലാതെ അപ്പുറത്തെ ലൊക്കേഷനില്‍ പോയിട്ടാകില്ലല്ലോ എടുക്കുന്നത്. ചേട്ടാ ഒരു റീലെടുക്കാം എന്ന് പറഞ്ഞാല്‍ ഞാന്‍ ഓ ശരി അതിനെന്താ എന്നേ പറയൂ. എന്നാണ് ജിഷിന്‍ പറയുന്നത്.

Content Highlight: #malayalam #serial #actor #jishinmohan #openup #divorce #actress #varadha

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup