'സ്വപ്നങ്ങളിൽ പോലും ഇല്ലാതിരുന്നത് സംഭവിച്ചു'; മഞ്ജു പത്രോസ്

'സ്വപ്നങ്ങളിൽ പോലും ഇല്ലാതിരുന്നത് സംഭവിച്ചു'; മഞ്ജു പത്രോസ്
2021-12-31T13:10:00 | By Susmitha Surendran

മിനി സ്ക്രീനിലും ബി​ഗ് സ്ക്രീനിലും തിളങ്ങി നിൽക്കുന്ന താരമാണ് മഞ്ജു പത്രോസ്. പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരം . മനോരമയിലെ റിയാലിറ്റി ടിവി പരമ്പരയായ വെറുതെ അല്ല ഭാര്യയിൽ മത്സരിച്ചാണ് മഞ്ജു ടെലിവിഷൻ ജീവിതം ആരംഭിച്ചത്. മനോരമ ചാനലിലെ മറിമായം എന്ന സിറ്റ്കോമിലെ അഭിനയത്തിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.

അളിയൻസ് എന്ന പരമ്പരയിലെ തങ്കം എന്ന കഥാപാത്രത്തിന്റെ അഭിനയത്തിന് കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് നേടി. ചുരുങ്ങിയ കായളവുകൊണ്ട് മുപ്പതിലധികം മലയാള സിനിമകളിൽ മഞ്ജു അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ ലഭിച്ച ബി​ഗ് ബോസ് മലയാളം സീസൺ 2വിലെ മത്സരാർഥിയുമായിരുന്നു മഞ്ജു പത്രോസ്. എറണാകുളം സ്വദേശിയായ മഞ്ജുവിന് കലയോട് ചെറുപ്പം മുതൽ അടുപ്പം ഉണ്ടായിരുന്നുവെങ്കിലും സിനിമയിലേക്ക് എത്തുമെന്നോ നടിയാകുമെന്നോ സ്വപ്നത്തിൽ പോലും കരുതിയിരുന്നതല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.

അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന റെഡ് കാർപറ്റ് എന്ന ചാറ്റ് ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മഞ്ജു പത്രോസ്. നടൻ വിനോദ് കോവൂരിനോടൊപ്പമാണ് മഞ്ജു പത്രോസ് സ്വാസിക അവതാരികയായ റെ‍ഡ് കാർപെറ്റിൽ പങ്കെടുക്കാനെത്തിയത്.

ബ്ലാക്കീസ് എന്ന പേരിൽ സുഹൃത്തിനൊപ്പം ചേർന്ന് ഒരു യുട്യൂബ് ചാനലും മഞ്ജു നടത്തുന്നുണ്ട്. പലപ്പോഴും നിറത്തിന്റെ പേരിലും വണ്ണത്തിന്റെ പേരിലും ബോഡി ഷെയ്മിങിന് ഇരയായിട്ടുള്ള വ്യക്തിയാണ് താനെന്ന് പലപ്പോഴും മഞ്ജു പറഞ്ഞിട്ടുണ്ട്. 'റിയാലിറ്റി ഷോ കഴിഞ്ഞ് നാളുകൾക്ക് ശേഷമാണ് അഭിനയിക്കാനുള്ള അവസരം ലഭിച്ചത്.

അതൊക്കെ വിദൂരതയിലേക്കുള്ള എന്തോ ആയിരുന്നു. സ്വപ്‌നത്തിൽപ്പോലും കരുതിയിരുന്നില്ല. റിയാലിറ്റി ഷോയിൽ കുറേ സ്‌കിറ്റുകളൊക്കെ ചെയ്തിരുന്നു. അളിയൻ വേഴ്‌സസ് അളിയനിലൂടെയായാണ് അഭിനയ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വന്നത്. പറഞ്ഞാൽ വിശ്വസിക്കുമോയെന്നറിയില്ല കുട്ടിക്കാലത്ത് അങ്ങനെ പ്രത്യേകിച്ച് ആഗ്രഹങ്ങളൊന്നുമുണ്ടായിരുന്നില്ല. അത്ര അംമ്പീഷ്യസൊന്നുമായിരുന്നില്ല.'

'ബിഎഡ് കഴിഞ്ഞ് കുറച്ചുനാൾ പഠിപ്പിക്കാനായി പോയിരുന്നു. ഞാനത്ര നല്ലൊരു ടീച്ചറെന്ന തിരിച്ചറിവിൽ അവിടെ നിന്നും മാറുകയായിരുന്നു. പുസ്തകത്തിലുള്ളത് മനസിലാക്കി പറഞ്ഞുകൊടുക്കുന്നത് മാത്രമല്ലല്ലോ അധ്യാപനം. അങ്ങനെയാണ് ആ ജോലി വിട്ടത്. അതും കഴിഞ്ഞ് കുറേ വർഷം കഴിഞ്ഞാണ് റിയാലിറ്റി ഷോയിലൊക്കെ മത്സരിച്ചത്. റിയാലിറ്റി ഷോ വലിയൊരു വഴിത്തിരിവായിരുന്നു' മഞ്ജു പറയുന്നു.

നോർത്ത് 24 കാതം, ജിലേബി, ഉട്ടോപ്യയിലെ രാജാവ്, ഉറുമ്പുകൾ ഉറങ്ങാറില്ല, മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, മുന്തിരിവള്ളികള്‌ തളിർക്കുമ്പോൾ, ആന അലറലോട് അലറൽ, എന്റെ മെഴുതിരി അത്താഴങ്ങൾ, മൈ സാന്റ, സമീർ എന്നിവയാണ് മഞ്ജു അഭിനയിച്ച സിനിമകളിൽ ചിലത്. മഞ്ജു സിനിമയിൽ സജീവമായപ്പോൾ മഞ്ജുവും ഭർത്താവ് സുനിലും തമ്മിൽ വേർ‌പിരിഞ്ഞുവെന്ന തരത്തിൽ വ്യാപകമായി വാർത്തകൾ പ്രചരിച്ചിരുന്നു. 

ഗോസിപ്പുകൾ വ്യാപകമായപ്പോൾ മഞ്ജു തന്നെ ​ഗോസിപ്പുകൾ നുണയാണെന്ന് വ്യക്തമാക്കി എത്തിയിരുന്നു. മഞ്ജുവിനെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയയാക്കാൻ ഏറെ പങ്കുവഹിച്ചതിൽ ഒന്ന് ബിഗ് ബോസ് സീസൺ 2 ആയിരുന്നു. ആ സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാവാൻ മഞ്ജുവിന് സാധിച്ചിരുന്നു. എന്നാൽ കൊവിഡിനെ തുടർന്ന് ഷോ അവസാനിപ്പിക്കുന്നത് വരെ തുടരാൻ താരത്തിന് സാധിച്ചിരുന്നില്ല.

പകുതിക്ക് വെച്ച് താരം പുറത്തേക്ക് പോയിരുന്നു. ബിഗ് ബോസിൽ നിന്ന് പുറത്തുവന്നതിന് പിന്നാലെ മഞ്ജുവിന് നേരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ വന്നിരുന്നു. കൂടാതെ കടുത്ത സൈബർ ആക്രമണമാണ് താരം നേരിട്ടത്. ബി​ഗ് ബോസിലെ മറ്റൊരു മത്സരാർഥിയായിരുന്ന ഫുക്രുവുമായി മഞ്ജുവിനെ ചേർത്ത് വെച്ചാണ് കഥകൾ വന്നത്.

ഇരുവരുടേയും അടുപ്പമാണ് പിന്നീട് ചിലർ ദുർവ്യാഖ്യാനം ചെയ്തത്. ഫുക്രുവുമായുള്ള വാർത്തകൾ തന്നെ ഏറെ ഞെട്ടിച്ചെന്നാണ് മഞ്ജു പിന്നീട് പ്രതികരിച്ചത്. ഇപ്പോൾ യാത്രകളും മറ്റുമായും പുതിയ സിനിമകളുടെ ചിത്രീകരണത്തിരക്കുകളുമായും തിരക്കിലാണ് മഞ്ജു പത്രോസ്. 

Content Highlight: 'What did not even happen in dreams happened; Manju Peter

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup