---
title: " #SuhaniBhatnagar | ദംഗൽ കൗമാരതാരം സുഹാനി ഭട്‌നഗർ അന്തരിച്ചു"
english_title: "#Dangal #teen #star #SuhaniBhatnagar #passedaway"
publisher: "moviemax.in"
canonical_url: "https://moviemax.in/news/185309/dangal-teen-star-suhanibhatnagar-passedaway-new"
published_at: "2024-02-17T15:27:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d08372145f9_death.jpg"
keywords: []
---

#  #SuhaniBhatnagar | ദംഗൽ കൗമാരതാരം സുഹാനി ഭട്‌നഗർ അന്തരിച്ചു

> **Lead Summary:** ചണ്ഡിഗഢ്: ആമിർ ഖാൻ ചിത്രം 'ദംഗലി'ലൂടെ ശ്രദ്ധേയയായ കൗമാരതാരം സുഹാനി ഭട്‌നഗർ അന്തരിച്ചു. ചിത്രത്തിൽ സുഹാനി ചെയ്ത ബബ്ത ഫൊഗട്ടിന്റെ വേഷം വലിയ പ്രേക്ഷകപ്രശംസ നേടിയിരുന്നു. ഹരിയാനയിലെ ഫരീദാബാദിൽ സെക്ടർ 17 സ്വദേശിയാണ്. ശരീരത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്ന പ്രത്യേക അസുഖത്തെ തുടർന്നാണു മരണമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ വാഹനാപകടത്തിൽ കാലൊടിഞ്ഞു ചികിത്സയിലായിരുന്നു.

## Article Content

ചണ്ഡിഗഢ്: ആമിർ ഖാൻ ചിത്രം 'ദംഗലി'ലൂടെ ശ്രദ്ധേയയായ കൗമാരതാരം സുഹാനി ഭട്‌നഗർ അന്തരിച്ചു. ചിത്രത്തിൽ സുഹാനി ചെയ്ത ബബ്ത ഫൊഗട്ടിന്റെ വേഷം വലിയ പ്രേക്ഷകപ്രശംസ നേടിയിരുന്നു. ഹരിയാനയിലെ ഫരീദാബാദിൽ സെക്ടർ 17 സ്വദേശിയാണ്. ശരീരത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്ന പ്രത്യേക അസുഖത്തെ തുടർന്നാണു മരണമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ വാഹനാപകടത്തിൽ കാലൊടിഞ്ഞു ചികിത്സയിലായിരുന്നു.

ചികിത്സയുടെ പാർശ്വഫലമായാണ് ശരീരത്തിൽ ദ്രാവകം അടിഞ്ഞുകൂടിയതെന്നാണ് വിവരം. തുടർന്ന് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എയിംസിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണു മരണം സംഭവിച്ചത്. ദംഗലിനു പുറമെ ഏതാനും ടെലിവിഷൻ സീരിയലുകളിലും ബാലവേഷമിട്ടിരുന്നു. ഇതിനുശേഷം പഠനത്തിനായി ഇടവേള എടുത്തതായിരുന്നു. സെക്ടർ 15ലെ അജ്‌റോണ്ട ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/185309/dangal-teen-star-suhanibhatnagar-passedaway-new)