---
title: "#bramayugam | വേഷപ്പകർച്ചയിൽ അത്ഭുതം തീർത്ത് മമ്മൂട്ടി; ഭ്രമയുഗം, ഒടിടിയിൽ എവിടെ, എപ്പോൾ? "
english_title: "#Mammootty #amazing #disguise #bramayugam #where #when #OTT"
publisher: "moviemax.in"
canonical_url: "https://moviemax.in/news/185262/mammootty-amazing-disguise-bramayugam-where-when-ott"
published_at: "2024-02-17T12:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d05f6dc013e_bramayugam.jpg"
keywords: []
---

# #bramayugam | വേഷപ്പകർച്ചയിൽ അത്ഭുതം തീർത്ത് മമ്മൂട്ടി; ഭ്രമയുഗം, ഒടിടിയിൽ എവിടെ, എപ്പോൾ? 

> **Lead Summary:** **[ മ**മ്മൂട്ടിയുടെ ഭ്രമയുഗം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. വേഷപ്പകർച്ചയിൽ മമ്മൂട്ടി അത്ഭുതമാകുന്നുവെന്നാണ് റിപ്പോർട്ട്. കൊടമൺ പോറ്റിയെ തീവ്രതയോടെ മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

## Article Content

**[ മ**മ്മൂട്ടിയുടെ ഭ്രമയുഗം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. വേഷപ്പകർച്ചയിൽ മമ്മൂട്ടി അത്ഭുതമാകുന്നുവെന്നാണ് റിപ്പോർട്ട്. കൊടമൺ പോറ്റിയെ തീവ്രതയോടെ മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

തിയറ്ററുകൾ നിറയുക്കുന്ന മമ്മൂട്ടിയുടെ ഭ്രമയുഗം ഒടിടിയിയിൽ എവിടെയായിരിക്കും എന്ന അപ്ഡേറ്റാണ് പുതുതായി ചർച്ചയാകുന്നത്. കറുപ്പിലും വെളുപ്പിലും മാത്രമായിട്ടാണ് ഭ്രമയുഗം സിനിമ ഒരുക്കിയിരിക്കുന്നത്.

പ്രമേയം ആവശ്യപ്പെടുന്ന നിറങ്ങളും അതാണ്. ലോക നിലവാരത്തിലുള്ള ഒരു മലയാള സിനിമയായി മാറിയിരിക്കുന്നു ഭ്രമയുഗം എന്നാണ് അഭിപ്രായങ്ങളും. ഹൊറർ ഘടകങ്ങളുമായിട്ടാണ് ഭ്രമയുഗം പ്രദർശനത്തിനെത്തിയിരിക്കുന്നത്.

മമ്മൂട്ടി കൊടുമൺ പോറ്റിയ ഭ്രമത്തിന്റെ ഷോകൾ വർദ്ധിപ്പിച്ചതായി റിപ്പോർട്ടുണ്ട്. എന്തായുലം ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ മികച്ച നേട്ടമുണ്ടാക്കും എന്ന് കരുതുന്ന മമ്മൂട്ടിയുടെ ഭ്രമയുഗം ഒടിടിയിൽ എവിടെയായിരിക്കും തിയറ്റർ റൺ അവസാനിപ്പിച്ച ശേഷം എത്തുക എന്നതാണ് പുതിയ അപ്ഡേറ്റ്.

സോണി ലിവിലായിരിക്കും മമ്മൂട്ടിയുടെ ഭ്രമയുഗത്തിന്റെ ഒടിടി റിലീസ് എന്നാണ് ഇംഗ്ലീഷ് ജാഗ്രൺ റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ സാഹചര്യത്തിൽ മലയാള സിനിമ ഒടിടിയിൽ പ്രദർശനത്തിന് എത്തുക റിലീസായി നാല് ആഴ്‍ചകൾക്ക് ശേഷമായിരിക്കും എന്നും ഇംഗ്ലീഷ് ജാഗ്രണിന്റെ റിപ്പോർട്ടിൽ പറയുന്നു.

തിയറ്ററിൽ കാണേണ്ട ഒരു മലയാള സിനിമയാണ് ഭ്രമയുഗം എന്നാണ് പൊതുവെയുള്ള അഭിപ്രായങ്ങൾ. റിലീസിന് കേരളത്തിൽ നിന്ന് മൂന്ന് കോടി രൂപയിലധികം ഭ്രമയുഗം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്.

ആഗോളതലത്തിൽ മമ്മൂട്ടിയുടെ ഭ്രമയുഗം ഏഴ് കോടി രൂപയിൽ അധികം നേടിയിട്ടുണ്ട് എന്നും ബോക്സ് ഓഫീസ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നു.

മമ്മൂട്ടി വേഷമിട്ട ഭ്രമയുഗം സിനിമയുടെ സംവിധാനം രാഹുൽ സദാശിവൻ നിർവഹിച്ചപ്പോൾ മറ്റ് പ്രധാന കഥാപാത്രങ്ങളായി അർജുൻ അശോകനും സിദ്ധാർഥും ഉണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/185262/mammootty-amazing-disguise-bramayugam-where-when-ott)