---
title: " #Meenakshi |  ആ വീഡിയോ അച്ഛന് വാട്സ്ആപ്പിൽ ആരോ അയച്ച് കൊടുത്തു; അച്ഛനും അമ്മയും പറഞ്ഞത് ഇത് ; മീനാക്ഷി"
english_title: "#Someone #sent #video #my #father #WhatsApp #thisis #father #mother #said #Meenakshi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/185246/someone-sent-video-my-father-whatsapp-thisis-father-mother-said-meenakshi"
published_at: "2024-02-17T12:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d058340ddc1_meenu_1.jpg"
keywords: []
---

#  #Meenakshi |  ആ വീഡിയോ അച്ഛന് വാട്സ്ആപ്പിൽ ആരോ അയച്ച് കൊടുത്തു; അച്ഛനും അമ്മയും പറഞ്ഞത് ഇത് ; മീനാക്ഷി

> **Lead Summary:** നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടാൻ കഴിഞ്ഞ താരമാണ് മീനാക്ഷി രവീന്ദ്രൻ. മലയാള സിനിമാ രം​ഗത്ത് ഇന്ന് സജീവ സാന്നിധ്യമാണ് മീനാക്ഷി. മാലിക്ക് എന്ന സിനിമയിലൂടെയാണ് മീനാക്ഷി അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. സോഷ്യൽ മീഡിയയിലും മീനാക്ഷി ചർച്ചയാകാറുണ്ട്. വസ്ത്രധാരണത്തിന്റെ പേരിൽ നടിക്ക് നേരെ സെെബറാക്രമണങ്ങൾ ഉണ്ടാകാറുണ്ട്.

## Article Content

നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടാൻ കഴിഞ്ഞ താരമാണ് മീനാക്ഷി രവീന്ദ്രൻ. മലയാള സിനിമാ രം​ഗത്ത് ഇന്ന് സജീവ സാന്നിധ്യമാണ് മീനാക്ഷി. മാലിക്ക് എന്ന സിനിമയിലൂടെയാണ് മീനാക്ഷി അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. സോഷ്യൽ മീഡിയയിലും മീനാക്ഷി ചർച്ചയാകാറുണ്ട്. വസ്ത്രധാരണത്തിന്റെ പേരിൽ നടിക്ക് നേരെ സെെബറാക്രമണങ്ങൾ ഉണ്ടാകാറുണ്ട്.

കഴിഞ്ഞ ദിവസം കടകൻ എന്ന സിനിമയുടെ പ്രൊമോഷന് എത്തിയ മീനാക്ഷിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു .എന്നാൽ വീഡിയോ തെറ്റായ ആം​ഗിളിൽ ഷൂട്ട് ചെയ്തതാണെന്ന് ആരോപിച്ച് മീനാക്ഷി രം​ഗത്ത് വന്നിരുന്നു .ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് മീനാക്ഷി. ട്രോളുകളെ താൻ കാര്യമാക്കുന്നില്ലെന്നാണ് മീനാക്ഷി പറയുന്നത്. എന്റെ ഡ്രസിം​ഗ് ഒന്നിലേക്കുമുള്ള യെസ് അല്ല.

ഇത് പറഞ്ഞാൽ എത്ര പേർക്ക് മനസിലാകും എന്നറിയില്ല. അതുകൊണ്ടാണ് ഇതേക്കുറിച്ച് ആധികാരികമായി സംസാരിക്കാത്തത്. ട്രോളുകളിലൊന്നും തളർന്ന് ഇരിക്കാറില്ല. മീനാക്ഷി പറഞ്ഞു ഞാൻ ക്യാമറയിലെന്താണെന്നും പുറത്ത് എന്താണെന്നും ഇവർക്ക് അറിയില്ല. ‍ഞാനതും ആലോചിച്ച് വിഷമിക്കാറില്ല.ഞാൻ ഒരിക്കലും എന്റെ പേഴ്സണൽ പേജിൽ കൂടെയോ മറ്റോ വിവാദങ്ങളിൽ തനിയെ വന്നിരുന്ന് ഉത്തരം പറയുന്ന ആളല്ല.

എനിക്കതിനുള്ള സമയവും ഇല്ല. എന്റെ അച്ഛൻ സോഷ്യൽ മീഡിയയിൽ ഒന്നുമില്ല. അച്ഛന് ആരോ വാട്സാപ്പിൽ അയച്ച് കൊടുത്തു. ഈ ഡ്രസിന് എന്താണ് കുഴപ്പമെന്നാണ് പറയുന്നത്, എന്താ പ്രശ്നമെന്ന് അച്ഛൻ അമ്മയോട് ചോദിച്ചു. എനിക്കും അറിയില്ല എന്തൊക്കെ ആളുകൾ പറയുന്നുണ്ടെന്ന് അമ്മയും.

ഞാനത്രയും ലിബറലായി കുടുംബത്തിൽ നിന്നാണ് വരുന്നതെന്ന് മീനാക്ഷി വ്യക്തമാക്കി. മൂന്ന് പേരുമാണ് ഒരു സ്ഥലത്ത് പോകുന്നത്. മൂന്ന് പേരും ആ പരിപാടിയിൽ ഒരേ പോലെ തുല്യ പ്രാധാന്യമുള്ളവരാണ്. എന്ത് കൊണ്ടാണ് ഇവരാരെയും ഷൂട്ട് ചെയ്യാതെ എന്നെ ഷൂട്ട് ചെയ്തത്. അത് ശരിയാണെന്ന് തോന്നുന്നുണ്ടോയെന്നും മീനാക്ഷി ചോദിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/185246/someone-sent-video-my-father-whatsapp-thisis-father-mother-said-meenakshi)