(moviemax.in) മമ്മൂട്ടിയുടെ ഭ്രമയുഗം റിലീസ് ദിനത്തിൽ മികച്ച കളക്ഷനാണ് നേടിയത്. ഇപ്പോൾ രണ്ടാം ദിനത്തിലും ചിത്രം മികച്ച കളക്ഷനാണ് നേടിയിരിക്കുകയാണ്. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നതനുസരിച്ച് ചിത്രത്തിൻറെ ആകെ ഇന്ത്യൻ ബോക്‌സ് ഓഫീസ് കളക്ഷൻ നിലവിൽ 5.6 കോടി രൂപയാണ്.
3.1 കോടിയാണ് ഭ്രമയുഗം റിലീസ് ദിനത്തിൽ നേടിയതെങ്കിൽ രണ്ടാം ദിനം 2.5 കോടി കളക്ഷൻ നേടി. 72.65 ശതമാനം ഒക്യുപൻസിയുമായി നൈറ്റ് ഷോകളിൽ ഭ്രമയുഗത്തിന് ലഭിച്ചത്.
ഇതേത്തുടർന്ന് ഈവനിംഗ് ഷോകളിൽ 51 ശതമാനവും ഉച്ചകഴിഞ്ഞുള്ള ഷോകളിൽ 36.83 ശതമാനവും, രാവിലെയുള്ള ഷോയിൽ 26.92 ശതമാനവും ഒക്യുപൻസി ഭ്രമയുഗത്തിന് ലഭിച്ചു. മമ്മൂട്ടിയുടെ അവസാന റിലീസായ കാതൽ ദ കോർ എന്ന നിരൂപക പ്രശംസ നേടിയ ചിത്രത്തേക്കാൾ മികച്ച പ്രകടനമാണ് ഭ്രമയുഗം നടത്തുന്നത്.
കാതൽ രണ്ടാം ദിനം നേടിയത് 1.25 കോടി രൂപയാണ് നേടിയിരുന്നത്. ഞായർ ദിവസം ചിത്രം മികച്ച കളക്ഷനാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ തന്നെ മികച്ച അഭിപ്രായം ചിത്രം നേടുന്നുണ്ട്. ആദ്യ വാരാന്ത്യം ചിത്രം സ്വീകരിക്കപ്പെട്ടോ എന്ന് അറിയാനുള്ള ലിറ്റ്മസ് ടെസ്റ്റ് ആയിരിക്കും.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുക്കിയ ഒരു ഹൊറർ മൂവിയാണ്. മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തുമൊക്കെ മികച്ച സ്ക്രീൻ കൗണ്ടുമായി എത്തിയ ചിത്രം റിലീസ് ദിനത്തിൽ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് നേടിയത്. അതിൻറെ ഫലം ബോക്സ് ഓഫീസിൽ പ്രതിഫലിക്കുന്നുമുണ്ട്.
Content Highlight: #miss #Mammootty #monster #performance #Illusion #bramayugam #reached #secondday

































