---
title: "#Priyanka | പ്രിയങ്കയുടെ വീട്ടില്‍ റെയ്ഡ്; വാതില്‍ തുറന്നത് ഷാഹിദ് കപൂര്‍; വേഷം ബാത്ത് ടവ്വല്‍; സംഭവം ഇങ്ങനെ"
english_title: "#Priyanka's #house #raided #ShahidKapoor #opened #door #Dressing #bathtowel #how #happened"
publisher: "moviemax.in"
canonical_url: "https://moviemax.in/news/185228/priyankas-house-raided-shahidkapoor-opened-door-dressing-bathtowel-how-happened"
published_at: "2024-02-17T11:35:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d04d90a9597_priyanka_and_shahid_4.jpg"
keywords: []
---

# #Priyanka | പ്രിയങ്കയുടെ വീട്ടില്‍ റെയ്ഡ്; വാതില്‍ തുറന്നത് ഷാഹിദ് കപൂര്‍; വേഷം ബാത്ത് ടവ്വല്‍; സംഭവം ഇങ്ങനെ

> **Lead Summary:** ഹോളിവുഡിലെ ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണായി മാറിയ താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തി അവിടേയും സ്വന്തമായൊരു ഇടം കണ്ടെത്താന്‍ സാധിച്ച അപൂര്‍വ്വം ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് പ്രിയങ്ക. അതേസമയം, സിനിമയിലെ പ്രകടനം പോലെ തന്നെ ഓഫ് സ്‌ക്രീനിലെ പ്രിയങ്കയുടെ വ്യക്തിജീവിതവും വാര്‍ത്തകളില്‍ നിറയാറുണ്ട്. 2018 ലായിരുന്നു പ്രിയങ്കയുടെ വിവാഹം. പോപ്പ് ഗായകന്‍ നിക്ക് ജൊനാസിനെയാണ് പ്രിയങ്ക വിവാഹം കഴിച്ചത്.

## Article Content

ഹോളിവുഡിലെ ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണായി മാറിയ താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തി അവിടേയും സ്വന്തമായൊരു ഇടം കണ്ടെത്താന്‍ സാധിച്ച അപൂര്‍വ്വം ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് പ്രിയങ്ക. അതേസമയം, സിനിമയിലെ പ്രകടനം പോലെ തന്നെ ഓഫ് സ്‌ക്രീനിലെ പ്രിയങ്കയുടെ വ്യക്തിജീവിതവും വാര്‍ത്തകളില്‍ നിറയാറുണ്ട്. 2018 ലായിരുന്നു പ്രിയങ്കയുടെ വിവാഹം. പോപ്പ് ഗായകന്‍ നിക്ക് ജൊനാസിനെയാണ് പ്രിയങ്ക വിവാഹം കഴിച്ചത്.

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് പ്രിയങ്കയും നിക്കും. എന്നാല്‍ വിവാഹത്തിന് മുമ്പ് പ്രിയങ്ക നിരവധി പ്രണയ ഗോസിപ്പുകളില്‍ ഇള്‍പ്പെട്ടിട്ടുണ്ട് . അങ്ങനെ വിലയ ചര്‍ച്ചയായി മാറിയ ഗോസിപ്പായിരുന്നു നടന്‍ ഷാഹിദ് കപൂറുമായുള്ളത്. കമീനെ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഇരുവരും പ്രണയത്തിലായി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പക്ഷെ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. ഇതിനിടെ പുറത്ത് വന്നൊരു വാര്‍ത്ത ആ പ്രണയ വാര്‍ത്തകള്‍ക്ക് ശക്തി പകരുന്നതായിരുന്നു. 2011 ല്‍ പ്രിയങ്കയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

അതിനായി ഉദ്യോഗസ്ഥര്‍ പ്രിയങ്കയുടെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്നത് ഷാഹിദ് കപൂറായിരുന്നുവെന്നായിരുന്നു ഗോസിപ്പ്. വാതില്‍ തുറക്കുമ്പോള്‍ ഷാഹിദ് ബാത്ത് ടവ്വല്‍ മാത്രമാണ് ധരിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകൾ. ഇതേക്കുറിച്ചുള്ള പ്രിയങ്കയുടെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. വാര്‍ത്തകള്‍ പറഞ്ഞത് പോലെ ഷാഹിദ് തന്നെയായിരുന്നു വാതില്‍ തുറന്നത് എന്ന് പ്രിയങ്ക തുറന്നു പറഞ്ഞു. ഷാഹിദ് തന്റെ വീട്ടില്‍ നിന്നും മൂന്ന് മിനുറ്റ് മാത്രം അകലെയാണ് താമസിക്കുന്നതെന്നും അതിനാല്‍ ഷാഹിദിനെ താന്‍ വീട്ടിലേക്ക് വിളിക്കുകയായിരുന്നുവെന്നാണ് പ്രിയങ്ക പറഞ്ഞത്.

തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ഷാഹിദെന്നും പ്രിയങ്ക പറഞ്ഞു. എന്റെ അമ്മയും ഉണ്ടാകേണ്ടതായിരുന്നു. പക്ഷെ അവര്‍ക്ക് എത്താനായില്ല. അതിനാല്‍ ഞാന്‍ അവനെ വിളിച്ചു. അവന്‍ അങ്ങനെ തന്നെ ഷോര്‍ട്ട്സും ധരിച്ച് ഓടി വരികയും ചെയ്തു എന്നാണ് പ്രിയങ്ക പറഞ്ഞത്. കൂടാതെ ആദായനികുതിക്കാര്‍ വന്നപ്പോള്‍ ഷാഹിദ് ബാത്ത് ടവ്വലിലായിരുന്നുവെന്ന് പറയാന്‍ മീഡിയയില്‍ നിന്നും ആരെങ്കിലും അവിടെയുണ്ടായിരുന്നോ എന്നും പ്രിയങ്ക ചോദിച്ചു. എന്തായാലും പതിയെ ആ പ്രണയ ഗോസിപ്പ് കെട്ടടങ്ങി. ഷാഹിദ് പിന്നീട് മീര രജ്പുതിനെ വിവാഹം കഴിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/185228/priyankas-house-raided-shahidkapoor-opened-door-dressing-bathtowel-how-happened)