---
title: "  #KavithaChaudhary | നടി കവിത ചൗധരി അന്തരിച്ചു"
english_title: "#Actress  #KavithaChaudhary #passedaway"
publisher: "moviemax.in"
canonical_url: "https://moviemax.in/news/185091/actress-kavithachaudhary-passedaway"
published_at: "2024-02-16T20:02:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf726f11701_kavitha.jpg"
keywords: []
---

#   #KavithaChaudhary | നടി കവിത ചൗധരി അന്തരിച്ചു

> **Lead Summary:** നടികവിത ചൗധരി അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് അമൃത്‍സറിലെ പാര്‍വതി ദേവി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. പ്രശസ്ത സീരിയല്‍ ഉടാനില്‍ കല്യാണി സിങ് എന്ന ഐപിഎസ് ഉദ്യോഗസ്ഥയുടെ വേഷം ശ്രദ്ധേയമായിരുന്നു. കൂടാതെ സര്‍ഫിന്റെ പരസ്യത്തിലെ ലളിതാ ജിയുടെ വേഷത്തിലൂടെയും കവിത ടെലിവിഷൻ പ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

## Article Content

നടികവിത ചൗധരി അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് അമൃത്‍സറിലെ പാര്‍വതി ദേവി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. പ്രശസ്ത സീരിയല്‍ ഉടാനില്‍ കല്യാണി സിങ് എന്ന ഐപിഎസ് ഉദ്യോഗസ്ഥയുടെ വേഷം ശ്രദ്ധേയമായിരുന്നു. കൂടാതെ സര്‍ഫിന്റെ പരസ്യത്തിലെ ലളിതാ ജിയുടെ വേഷത്തിലൂടെയും കവിത ടെലിവിഷൻ പ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

കവിതയുടെ അടുത്ത സുഹൃത്തായ സുചിത്ര വര്‍മയാണ് നടിയുടെ മരണ വാര്‍ത്ത പങ്കുവച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാന്‍സര്‍ ബാധിതയായിരുന്നു കവിത എന്നാണ് സുചിത്ര പറഞ്ഞത്. 1989 മുതല്‍ 1991 വരെ ദൂരദര്‍ശനിലൂടെ സംപ്രേക്ഷണം ചെയ്ത സീരിയലാണ് ഉടാന്‍. കവിത ചൗധരി തന്നെയാണ് സീരിയല്‍ എഴുതി സംവിധാനം ചെയ്തത്. സ്ത്രീ ശാക്തീകരണം പ്രമേയമാക്കിയ സീരിയലിന് പ്രേക്ഷകർ നിരവധിയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/185091/actress-kavithachaudhary-passedaway)