---
title: " #Nadira | അയാളുമായിട്ട് വിവാഹം കഴിഞ്ഞു ! ഫോട്ടോസിന് പിന്നിലെ സത്യം പറഞ്ഞ് ബിഗ് ബോസ് താരം നാദിറ"
english_title: "#Married #him #BiggBoss #star #Nadira #tells #truth #behind #photos"
publisher: "moviemax.in"
canonical_url: "https://moviemax.in/news/185043/married-him-biggboss-star-nadira-tells-truth-behind-photos"
published_at: "2024-02-16T16:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf472e35f8d_nadira_1.jpg"
keywords: []
---

#  #Nadira | അയാളുമായിട്ട് വിവാഹം കഴിഞ്ഞു ! ഫോട്ടോസിന് പിന്നിലെ സത്യം പറഞ്ഞ് ബിഗ് ബോസ് താരം നാദിറ

> **Lead Summary:** ബിഗ് ബോസ് ഷോ കൊണ്ട് ജീവിതം മാറി മറിഞ്ഞ നിരവധി താരങ്ങളുണ്ട്. അതിലൊരാളാണ് നാദിറ മെഹ്‌റിന്‍. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ്, മോഡല്‍, അഭിനേത്രി എന്നിങ്ങനെ നാദിറയെ പറ്റിയുള്ള വിശേഷണങ്ങള്‍ ഏറെയാണ്. പരിപാടിയിലൂടെ അതുവരെ തനിക്കുണ്ടായിരുന്ന അധിക്ഷേപങ്ങളും അവഗണനയും മാറ്റിയെടുക്കാനും നാദിറയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ നാദിറ വിവാഹിതയായെന്ന തരത്തില്‍ പ്രചരണങ്ങള്‍ നടക്കുകയാണ്. വിവാഹവേഷത്തില്‍ വരനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ നടി തന്നെയാണ് പുറത്ത് വിട്ടത്.

## Article Content

ബിഗ് ബോസ് ഷോ കൊണ്ട് ജീവിതം മാറി മറിഞ്ഞ നിരവധി താരങ്ങളുണ്ട്. അതിലൊരാളാണ് നാദിറ മെഹ്‌റിന്‍. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ്, മോഡല്‍, അഭിനേത്രി എന്നിങ്ങനെ നാദിറയെ പറ്റിയുള്ള വിശേഷണങ്ങള്‍ ഏറെയാണ്. പരിപാടിയിലൂടെ അതുവരെ തനിക്കുണ്ടായിരുന്ന അധിക്ഷേപങ്ങളും അവഗണനയും മാറ്റിയെടുക്കാനും നാദിറയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ നാദിറ വിവാഹിതയായെന്ന തരത്തില്‍ പ്രചരണങ്ങള്‍ നടക്കുകയാണ്. വിവാഹവേഷത്തില്‍ വരനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ നടി തന്നെയാണ് പുറത്ത് വിട്ടത്.

മുകേഷ് എം നായര്‍ എന്നയാള്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ നാദിറയെയും ടാഗ് ചെയ്യുകയായിരുന്നു. ഫോട്ടോയ്ക്ക് കൊടുത്ത ക്യാപ്ഷനും ഹാഷ്ടാഗുകളുമൊക്കെ കണ്ടതോടെയാണ് നാദിറയുടെ വിവാഹം കഴിഞ്ഞുവെന്ന പ്രചരണമുണ്ടാവാന്‍ കാരണം. 'ഫൈനലി, മൈ ലവ്' എന്ന ക്യാപ്ഷനോടെയാണ് നാദിറയെ ടാഗ് ചെയ്തു മുകേഷ് ചിത്രങ്ങള്‍ പങ്കുവെച്ചത്. മാത്രമല്ല ഹാഷ്ടാഗുകളുടെ ഇടയില്‍ മാരേജ് എന്നത് കൂടി ഉള്ളതിനാല്‍ ഇരുവരും വിവാഹിതരായെന്ന് ആളുകള്‍ കരുതി. ഒടുവിലത് തെറ്റിദ്ധരിച്ചതാണെന്നും തന്റെ വിവാഹം ഇനിയും കഴിഞ്ഞിട്ടില്ലെന്നും പറയുകയാണ് നാദിറ.

ഇപ്പോഴും സിംഗിളായിട്ടുള്ള ജീവിതം ആസ്വദിക്കുകയാണ്. അതൊരു രസകരമായ ഫോട്ടോഷൂട്ടിനിടയിലെ നിമിഷങ്ങളായിരുന്നു,' എന്നാണ് നാദിറ പറയുന്നത്. മാത്രമല്ല ആ ഷൂട്ടിനിടയില്‍ നിന്നുമെടുത്ത തന്റെ ഒറ്റയ്ക്കുള്ള ചിത്രങ്ങള്‍ താരം പങ്കുവെച്ചിരിക്കുകയാണ്. ഇതോടെ വിവാഹം കഴിഞ്ഞുവെന്നുള്ള പ്രചരണത്തില്‍ വ്യക്തത വരികയും ചെയ്തു.  എന്നാല്‍ ആദ്യത്തെ പോസ്റ്റ് വന്നത് മുതല്‍ നാദിറയ്ക്കും മുകേഷിനും സന്തുഷ്ടമായ ദാമ്പത്യ ജീവിതം ആശംസിച്ചു കൊണ്ടുള്ള കമന്റുകളാണ് വന്നിരുന്നത്. ഒരൊറ്റ നിമിഷം കൊണ്ട് വിവാഹം കഴിഞ്ഞുവെന്ന് കരുതി സന്തോഷിച്ചിരുന്നെന്ന് പറയുകയാണ് ആരാധകരും.

എന്നാല്‍ ചിലര്‍ നാദിറയെയും മുകേഷിനെയും കാരണമില്ലാതെ പരിഹസിക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. നാദിറ ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്നുള്ളതിനെയാണ് ചിലര്‍ കളിയാക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്. രണ്ട് ചേട്ടന്മാരും അടിപൊളി ആയിട്ടുണ്ടെന്നാണ് ഒരാളുടെ കമന്റ്. പച്ച മാംസത്തില്‍ കുത്തി സന്തോഷം കണ്ട് പിടിക്കുന്ന ടീംസാണിത്. ശരിക്കും ഇവരാണ് സൈക്കോകള്‍ എന്ന് പറയുകയാണ് നാദിറയുടെ ആരാധകര്‍. ബിഗ് ബോസിലേക്ക് പോയതിന് ശേഷം നാദിറയുടെ ജീവിതം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുവരെ മാറ്റി നിർത്തിയ കുടുംബം താരത്തെ ചേർത്ത് പിടിച്ചതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. അതുപോലെ കരിയറിലും വലിയ ഗുണമുണ്ടായി എന്നും നാദിറ പറയുന്നു

### Related Links & Sources
- [Original Story Source](https://moviemax.in/news/185043/married-him-biggboss-star-nadira-tells-truth-behind-photos)