---
title: "#sujathamohanan |18 ആകുന്നത് വരെ കല്യാണം കഴിക്കാൻ ഞാൻ വെയിറ്റ് ചെയ്തു, എന്റെ 16 ആം വയസിൽ ആയിരുന്നു ആ നിശ്ചയം നടന്നത്, ചിത്രം വൈറൽ "
english_title: "#Now #picture #shared #singer #Sujatha #going #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/185023/now-picture-shared-singer-sujatha-going-viral"
published_at: "2024-02-16T15:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf32deb490e_sujatha.jpg"
keywords: []
---

# #sujathamohanan |18 ആകുന്നത് വരെ കല്യാണം കഴിക്കാൻ ഞാൻ വെയിറ്റ് ചെയ്തു, എന്റെ 16 ആം വയസിൽ ആയിരുന്നു ആ നിശ്ചയം നടന്നത്, ചിത്രം വൈറൽ 

> **Lead Summary:** മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമാണ് സുജാത മോഹനനോട്. കഴിഞ്ഞ ദിവസം വാലെന്റൈൻസ് ഡേ പ്രമാണിച്ച് ഭർത്താവ് മോഹനൊപ്പമുള്ള ഒരു ചിത്രം സുജാത പങ്കുവച്ചിരുന്നു.

## Article Content

മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമാണ് സുജാത മോഹനനോട്. കഴിഞ്ഞ ദിവസം വാലെന്റൈൻസ് ഡേ പ്രമാണിച്ച് ഭർത്താവ് മോഹനൊപ്പമുള്ള ഒരു ചിത്രം സുജാത പങ്കുവച്ചിരുന്നു.

നിരവധി ആരാധകർ ആണ് സുജാതയുടെയും മോഹന്റെയും ചിത്രത്തിന് താഴെ ഇരുവർക്കും ആശംസകൾ അർപ്പിച്ചുകൊണ്ട് എത്തിയത്. ഒപ്പം മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ സുജാതയും മോഹനും തങ്ങളുടെ പ്രണയ കഥ പറഞ്ഞതും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

”ഗുരുവായൂരിൽ ആദ്യത്തെ സ്റ്റേജിൽ ദാസേട്ടൻ സുജാതയെ കാണുമ്പോൾ ആ സ്റ്റേജിൽ ഞാനും ഉണ്ട്. ഞാനും ആ സ്റ്റേജിൽ ഇരിക്കുകയാണ്. സുജാതയ്ക്ക് അന്ന് പ്രായം ഏഴു വയസ്സാണ്. എനിക്ക് പതിനെട്ടു പത്തൊൻപതോ വയസും.

പാടി കഴിഞ്ഞിട്ട് മുൻപിൽ ഇരിക്കുന്ന അമ്മയുടെ അടുത്ത് പോയിരിക്കാതെ നേരെ വന്നിരുന്നത് എന്റെ അടുത്തേക്കാണ്. അടുത്ത ദിവസം ഞാൻ ഗുരുവായൂരിൽ തൊഴുത് പ്രദക്ഷിണം വയ്ക്കുമ്പോൾ ഓടി വന്നിട്ട് ഇന്നലെ കണ്ട ചേട്ടൻ അല്ലേയിത് എന്നൊരു ചോദ്യവും.

സുജാതയേക്കാൾ 13 വയസ്സിന്റെ പ്രായവ്യത്യസം ഉണ്ട് എനിക്ക്. എന്റെ അമ്മയുടെ ഗുരു ചെമ്പൈ സ്വാമി ആയിരുന്നു. ചെമ്പൈ സ്വാമിയും ദാസേട്ടനും കൂടി സമയം വന്നപ്പോൾ ആലോചിച്ച് കൊണ്ടുവന്ന കല്യാണം ആണിത്.

അതിനു ശേഷം കല്യാണത്തിന് മുൻപ് തന്നെ സുജാതയുടെ എല്ലാ ഗാനമേളയും ഞാൻ പോയി അറ്റൻഡ് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞിട്ട് രണ്ടുവർഷം കഴിഞ്ഞായിരുന്നു കല്യാണം.

കാരണം സുജിയതയുടെ 16 ആം വയസിൽ ആയിരുന്നു ആ നിശ്ചയം നടന്നത്. 18 ആകുന്നത് വരെ കല്യാണം കഴിക്കാൻ ഞാൻ വെയിറ്റ് ചെയ്തു.

ആ സമയത്തൊക്കെ പ്രണയം ആയിരുന്നു. അന്ന് സെൽഫോൺ ഒന്നും ഇല്ലല്ലോ. ട്രങ്ക് ബുക്ക് ചെയ്ത് കാൾ ചെയ്തു ഫോണിൽ സംസാരിക്കുമായിരുന്നു.

പിന്നെ എഴുത്ത് എഴുതുക ഒക്കെ ആയിരുന്നു. ഞങ്ങളെ പരസ്പരം കാണാനും എവിടെയും പോകാനും വീട്ടിൽ സമ്മതിക്കില്ലായിരുന്നു” മോഹനെ വിവാഹം കഴിക്കുമ്പോൾ സുജാത പ്രീഡിഗ്രിയ്ക്ക് പഠിക്കുകയായിരുന്നു.

വിവാഹശേഷമാണ് സുജാത പഠനം പൂർത്തിയാക്കിയത്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 42 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്.

ഇത്രയും വർഷങ്ങൾക്ക് ഇപ്പുറവും രണ്ടാളുടെയും അറുപതുകളുടെയും എഴുപതുകളുടെയും തുടക്കത്തിലും ഈ പ്രണയം ഇങ്ങിനെ തന്നെ കൊണ്ട് പോകാൻ സാധിക്കുന്നത് ഒരു ഭാഗ്യമാണ് എന്ന് ആരാധകർ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/185023/now-picture-shared-singer-sujatha-going-viral)