---
title: "ചുവപ്പ് ഡ്രസ്സില്‍ അതീവ സുന്ദരിയായി റേബ മോണിക്ക ചിത്രങ്ങള്‍ വൈറല്‍ "
english_title: " Reba Monica is a notable actress through her program 'Mitukki' which was telecast on Mazhavil Manorama. Reba, who later entered the world of cinema, had many opportunities to look for her"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1850/reba-monica-is-a-notable-actress-through-her-program-mitukki-which-was-telecast-on-mazhavil-manorama-reba-who-later-entered-the-world-of-cinema-had-many-opportunities-to-look-for-her"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://moviemax.in/image-uploads/5fd08038bcebd_reba.jpg"
keywords: []
---

# ചുവപ്പ് ഡ്രസ്സില്‍ അതീവ സുന്ദരിയായി റേബ മോണിക്ക ചിത്രങ്ങള്‍ വൈറല്‍ 

> **Lead Summary:** നീരജ് മാധവ് നായകനായി എത്തിയ പൈപ്പിൻ ചുവട്ടിലെ പ്രണയം എന്നസിനിമയിലൂടെ പ്രിയങ്കരിയായ നടിയാണ് റേബ മോണിക്ക. മഴവിൽ മനോരമയില്‍ സംപ്രേഷണം ചെയ്ത മിടുക്കി എന്ന പ്രൊഗ്രാമിലൂടെ ശ്രദ്ധേയയായ താരമാണ് റേബ മോണിക്ക.

## Article Content

നീരജ് മാധവ് നായകനായി എത്തിയ പൈപ്പിൻ ചുവട്ടിലെ പ്രണയം എന്നസിനിമയിലൂടെ പ്രിയങ്കരിയായ നടിയാണ് റേബ മോണിക്ക. മഴവിൽ മനോരമയില്‍ സംപ്രേഷണം ചെയ്ത മിടുക്കി എന്ന പ്രൊഗ്രാമിലൂടെ ശ്രദ്ധേയയായ താരമാണ് റേബ മോണിക്ക.

പിന്നീട് ഒട്ടനവധി മികച്ച സിനിമകളുടെ ഭാഗമാകാൻ ഈ യുവ താരത്തിന് സാധിച്ചു.ഇളയ ദളപതി വിജയ് നായകനായി എത്തിയ ബിഗിളിൽ അതീവ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിച്ചത് റേബയുടെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവ് തന്നെയാണ്.

ഏറ്റവും ഒടുവിൽ ടോവിനോ തോമസ് നായകനായി എത്തിയ ഫോറൻസിക് എന്ന ചിത്രത്തിലാണ് റേബ അഭിനയിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത് റേബ മോണിക്കയുടെ ചുവന്ന ഡ്രസ്സ് ധരിച്ചുള്ള ഒരു ഫോട്ടോഷൂട്ടാണ്.

മഹേഷ് നായരാണ് ഫോട്ടോഷൂട്ടിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ഈ ഫോട്ടോഷൂട്ടിന്റെ ഫോട്ടോസ് ഉടൻ പുറത്തിറക്കുമെന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/1850/reba-monica-is-a-notable-actress-through-her-program-mitukki-which-was-telecast-on-mazhavil-manorama-reba-who-later-entered-the-world-of-cinema-had-many-opportunities-to-look-for-her)