---
title: " #nagma | തരം​ഗം തീർത്ത പഴയ ന​ഗ്മയാണോ ഇത്? എന്ത് പറ്റി?; താരത്തെ കണ്ട് അമ്പരന്ന് ആരാധകർ"
english_title: "#Isthis #old  #nagma #What #happend  #Fans #surprised #see  #star"
publisher: "moviemax.in"
canonical_url: "https://moviemax.in/news/184993/isthis-old-nagma-what-happend-fans-surprised-see-star"
published_at: "2024-02-16T13:31:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf17ad5358b_nagma_1.jpg"
keywords: []
---

#  #nagma | തരം​ഗം തീർത്ത പഴയ ന​ഗ്മയാണോ ഇത്? എന്ത് പറ്റി?; താരത്തെ കണ്ട് അമ്പരന്ന് ആരാധകർ

> **Lead Summary:** തെന്നിന്ത്യൻ‍‌ സിനിമാ രം​ഗത്തെ താര റാണിയായിരുന്നു ന​ഗ്മ. മുംബൈക്കാരിയായ ന​ഗ്മയ്ക്ക് ബോളിവുഡിലേക്കാൾ അവസരങ്ങൾ ലഭിച്ചത് തമിഴ്, തെലുങ്ക് സിനിമകളിലാണ്. ​അതീവ ​ഗ്ലാമറസായി പ്രേക്ഷകർക്ക് മുമ്പിലെത്തിയ ന​ഗ്മയ്ക്ക് കൈ നിറയെ അവസരങ്ങൾ ലഭിച്ചു. രജിനികാന്ത് ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങളുടെ നായികയായി ന​ഗ്മ തിളങ്ങി. കരിയറിലെ പ്രശസ്തിക്കൊപ്പം ​ഗോസിപ്പുകളും ന​ഗ്മയെ വിടാതെ പിന്തുടർന്നു.

## Article Content

തെന്നിന്ത്യൻ‍‌ സിനിമാ രം​ഗത്തെ താര റാണിയായിരുന്നു ന​ഗ്മ. മുംബൈക്കാരിയായ ന​ഗ്മയ്ക്ക് ബോളിവുഡിലേക്കാൾ അവസരങ്ങൾ ലഭിച്ചത് തമിഴ്, തെലുങ്ക് സിനിമകളിലാണ്. ​അതീവ ​ഗ്ലാമറസായി പ്രേക്ഷകർക്ക് മുമ്പിലെത്തിയ ന​ഗ്മയ്ക്ക് കൈ നിറയെ അവസരങ്ങൾ ലഭിച്ചു. രജിനികാന്ത് ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങളുടെ നായികയായി ന​ഗ്മ തിളങ്ങി. കരിയറിലെ പ്രശസ്തിക്കൊപ്പം ​ഗോസിപ്പുകളും ന​ഗ്മയെ വിടാതെ പിന്തുടർന്നു.

നടിയുടെ പ്രണയ ബന്ധങ്ങൾ വലിയ തോതിൽ ചർച്ചയായി. നടൻ ശരത് കുമാറിനെയും ന​ഗ്മയെയും കുറിച്ചുള്ള കഥകൾ സിനിമാ ലോകത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. സൗരവ് ​ഗാം​ഗുലിമായുള്ള ബന്ധവും വലിയ തോതിൽ ചർച്ചയായി. കരിയറിന്റെ ഒരു ഘട്ടത്തിൽ ന​ഗ്മയുടെ താരത്തിളക്കം കുറഞ്ഞു. . പിന്നീട്‌ രാഷ്ട്രീയത്തിലേക്ക് നടി ശ്രദ്ധ തിരിച്ചു. ഇന്ന് ലൈം ലൈറ്റിൽ ന​ഗ്മയെ അധികം കാണാറില്ല.

ന​ഗ്മയുടെ പുതിയ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.പഴയ ന​ഗ്മയിൽ നിന്നും നടി വല്ലാതെ മാറിപ്പോയെന്ന് ആരാധകർ പറയുന്നു. വണ്ണം വെച്ചപ്പോൾ നടിയുടെ സൗന്ദര്യം കുറഞ്ഞെന്നും ആരാധകർ പറയുന്നു . മുമ്പൊരിക്കൽ തന്നെപ്പറ്റിയുള്ള വിവാ​​ദങ്ങളെക്കുറിച്ച് ന​ഗ്മ സംസാരിച്ചിട്ടുണ്ട്. വിവാദങ്ങളെ കൈകാര്യം ചെയ്യാൻ ധൈര്യം വേണം. 

49 കാരിയായ ന​ഗ്മ ഇപ്പോഴും അവിവാഹിതയാണ്. പ്രണയ ​ഗോസിപ്പുകളോടൊന്നും ന​ഗ്മ അധികം പ്രതികരിച്ചിട്ടില്ല.ഗോസിപ്പുകൾ പരിധി വിട്ടതോടെ ശരത്കുമാറുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നഗ്മ തീരുമാനിച്ചെന്നും ഇത് സംബന്ധിച്ചുണ്ടായ പ്രശ്നങ്ങൾ കാരണമാണ് നടി തെന്നിന്ത്യൻ സിനിമാ രം​ഗത്ത് നിന്നും അകന്നതെന്നും അക്കാലത്ത് ​ഗോസിപ്പുണ്ടായി. പിന്നീടും ന​ഗ്മയെക്കുറിച്ച് പല തരത്തിലുള്ള സംസാരങ്ങളുണ്ടായി.

നടിക്ക് അധോലോക ബന്ധമുണ്ടെന്ന് അഭ്യൂഹങ്ങൾ പരന്നിട്ടുണ്ട്. നടി രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കൊടുത്തപ്പോഴാണ് ഇത്തരമാെരു ​ഗോസിപ്പ് വന്നത്.എന്നാൽ ഇക്കാര്യം ന​ഗ്മ നിഷേധിച്ചിട്ടുണ്ട്. നടി ജ്യോതികയുടെ അർധ സഹോദരിയാണ് നഗ്മ. ജ്യോതിക തമിഴകത്ത് കരിയർ തുടങ്ങുന്ന കാലത്ത് അറിയപ്പെട്ടത് ന​ഗ്മയുടെ സഹോദരിയായാണ്. പിന്നീട് ജ്യോതിക താരമായി മാറിയപ്പോഴേക്കും ന​ഗ്മ സിനിമാ ലോകത്ത് നിന്നും അകന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/184993/isthis-old-nagma-what-happend-fans-surprised-see-star)