തെലുങ്ക് സിനിമാ ലോകത്തെ താര കുടുംബമാണ് അക്കിനേനി കുടുബം. സൂപ്പർതാരം നാഗാർജുനയുടെ കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങൾ എപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. നാഗാർജനയുടെ ആദ്യ വിവാഹവും രണ്ടാം വിവാഹവും, മകൻ നാഗ ചൈതന്യയുടെ വിവാഹ മോചനം, തുടങ്ങിയ നിരവധി വിഷയങ്ങൾ ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട് . ലക്ഷ്മി ദുഗുബതി എന്നാണ് നാഗാർജുനയുടെ ആദ്യ ഭാര്യയുടെ പേര്.
ഈ വിവാഹബന്ധത്തിൽ ജനിച്ച മകനാണ് നാഗ ചൈതന്യ.വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇവർക്കിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടാവുകയും രണ്ട് പേരും പിരിയുകയും ചെയ്തു. പിന്നീടാണ് നടി അമല അക്കിനേനി നാഗാർജുനയുടെ ജീവിതത്തിലേക്ക് കടന്ന് വന്നത്. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നതിനിടെ പ്രണയത്തിലാവുകയും വിവാഹ ജീവിതത്തിലേക്ക് കടക്കുകയും ചെയ്തു. ഇരുവർക്കും അഖിൽ അക്കിനേനി എന്ന മകനും ജനിച്ചു. വിവാഹശേഷം സിനിമാ രംഗത്ത് നിന്നും അമല അക്കിനേനി മാറി നിന്നു.
നാഗ ചൈതന്യയെക്കുറിച്ച് അമല അക്കിനേനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഭർത്താവിന്റെ ആദ്യ വിവാഹ ബന്ധത്തിലെ മകനായ നാഗ ചൈതന്യയെ താനല്ല വളർത്തിയതെന്ന് വ്യക്തമാക്കുകയാണ് അമല അക്കിനേനി . നാഗ ചൈതന്യ എനിക്കൊപ്പമല്ല വളർന്നത്. ചെന്നെെയിൽ അമ്മയ് ക്കൊപ്പമാണ് അവൻ താമസിച്ചിരുന്നത്. ഇടയ്ക്കിടെ ഇങ്ങോട്ട് വരും. കൂടുതൽ സമയവും അച്ഛനൊപ്പമാണ് അവൻ ചെലവഴിച്ചത്. നല്ല വ്യക്തിത്വമുള്ള കുട്ടി.
അഖിലും നാഗ ചൈതന്യയും തമ്മിൽ വലിയ അടുപ്പമായിരുന്നു. നാഗ ചൈതന്യ ഇവിടെ വരുമ്പോൾ അവന്റെ പിന്നാലെയായിരുന്നു അഖിൽ.കുട്ടിയായിരിരിക്കുമ്പോൾ നാഗ ചൈതന്യ വരുന്നത് വരാൻ വേണ്ടി അവൻ കാത്തിരിക്കും. നാഗ ചൈതന്യ വികൃതിയായിരുന്നില്ല. എന്നാൽ അഖിൽ ഹൈപർ ആക്ടീവായ കുട്ടിയായിരുന്നെന്നും അമല പറഞ്ഞു . അച്ഛന്റെ പാത പിന്തുടർന്നാണ് നാഗാർജുന സിനിമാ രംഗത്തെത്തുന്നത്. നാഗാർജുനയ്ക്ക് പിന്നാലെ മക്കളായ നാഗ ചൈതന്യയും അഖിൽ അക്കിനേനിയും സിനിമയിലേക്കെത്തി. രണ്ട് പേരും ഇന്ന് ടോളിവുഡിൽ സജീവ സാന്നിധ്യമാണ്.
Content Highlight: #I didnot #raise #NagaChaitanya #My #son #wait #AmalaAkineni
































