#bobbydeol | നായികയുടെ കയ്യില്‍ കടിച്ച് സംവിധായകന്‍! അവള്‍ പേടിച്ചു വിറയ്ക്കുകയായിരുന്നു! വെളിപ്പെടുത്തി ബോബി ഡിയോള്‍

#bobbydeol | നായികയുടെ കയ്യില്‍ കടിച്ച് സംവിധായകന്‍! അവള്‍ പേടിച്ചു വിറയ്ക്കുകയായിരുന്നു! വെളിപ്പെടുത്തി ബോബി ഡിയോള്‍
2024-02-16T11:13:00 | By Athira V

ബോളിവുഡിലെ മുന്‍നിര സംവിധായകനാണ് വിധു വിനോദ് ചോപ്ര. നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള പ്രതിഭ. ഈയ്യടുത്തിറങ്ങിയ 12ത് ഫെയില്‍ എന്ന ചിത്രത്തിലൂടെ അദ്ദേഹം വലിയ വിജയം നേടിയെടുക്കുകയും ചെയ്തിരുന്നു. വിധു വിനോദ് ചോപ്രയൊരുക്കിയ മിക്ക സിനിമകളും സാമ്പത്തിക വിജയവും നിരൂപക പ്രശംസയും നേടിയവയായിരുന്നു. ഇതിനിടെ ഇപ്പോഴിതാ നടി ഷബാന റാസയുമായി ബന്ധപ്പെട്ട വിധുവിന്റെ ഒരു വാര്‍ത്ത ചര്‍ച്ചയായി മാറുകയാണ്. 

പിന്നീട് നേഹ എന്ന് പേര് മാറ്റിയ നടി ഷബാന റാസയുടെ അരങ്ങേറ്റം കരീബ് എന്ന ചിത്രത്തിലൂടെയായിരുന്നു. വിധു വിനോദ് ചോപ്രയായിരുന്നു സിനിമയുടെ സംവിധാനം. ബോബി ഡിയോള്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. 2001 ല്‍ നല്‍കിയൊരു അഭിമുഖത്തില്‍ ബോബി ഡിയോള്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. 

ഡല്‍ഹി സ്വദേശിയായ ഷബാനയെ വിധു ഡല്‍ഹിയില്‍ നിന്നാണ് കണ്ടെത്തുന്നത്. എന്നാല്‍ ഷൂട്ടിംഗ് സമയത്തുടനീളം വിധു വിനോദ് ചോപ്ര ഷബാനയെ വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നാണ് ബോബി ഡിയോള്‍ പറയുന്നത്. എന്നാല്‍ തന്റെ അച്ഛന്‍ ധര്‍മ്മേന്ദ്രയെ ഭയന്ന് തന്നോട് ആരും തന്നോട് ഒന്നും പറഞ്ഞിരുന്നില്ലെന്നാണ് ബോബി പറയുന്നത്. 

''അവള്‍ വള്‍നറബിള്‍ ആയിരുന്നു. കരീബ് എന്റെ മൂന്നാമത്തെ സിനിമയായിരുന്നു. ഞാന്‍ നിലയിറപ്പിക്കാന്‍ തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. നേഹ പുതിയ ആളായിരുന്നു. വിനോദ് അവള്‍ക്ക് നല്ല ബുദ്ധിമുട്ടുണ്ടാക്കി. അദ്ദേഹം നിരന്തരം അവളോട് ദേഷ്യപ്പെട്ടു. ആരും എന്നോട് ഒന്നും പറഞ്ഞില്ല. ചിലപ്പോള്‍ എന്റെ അച്ഛന്‍ പ്രശസ്തന്‍ ആയതിനാലാകും'' എന്നാണ് ബോബി ഡിയോള്‍ പറഞ്ഞത്. തന്നെ വല്ലാതെ അലട്ടിയൊരു അനുഭവവും ബോബി ഡിയോള്‍ പങ്കുവെക്കുന്നുണ്ട്.

''ഒരു രംഗത്തില്‍ നേഹ മലയിറങ്ങി വരണമായിരുന്നു.താഴെ എത്തുമ്പോള്‍ തന്റെ ഇടതു കരം എനിക്ക് നീട്ടണം. പക്ഷെ അവള്‍ക്ക് കണ്‍ഫ്യൂഷനായി. അതുകൊണ്ട് വലത്തേ കയ്യായിരുന്നു നീട്ടിയിരുന്നത്. കുറേ വട്ടം റീടേക്ക് പോയി. അപ്പോള്‍ വിധു അവളോട് വലത്തേ കയ്യില്‍ കടിക്കാന്‍ പറഞ്ഞു. അഴള്‍ കടിച്ചു. പക്ഷെ ഇത്തവണയും കൈ മാറിപ്പോയി'' എന്നാണ് ബോബി പറയുന്നത്. 

''20 ടേക്ക് പോയതോടെ വിധുവിന് ദേഷ്യം പിടിച്ചു. അദ്ദേഹം എന്താണ് ചെയ്തതെന്ന് അറിയുമോ? അദ്ദേഹം അവളുടെ വലത്തേ കയ്യില്‍ കടിച്ചു. ഞാന്‍ ആകെ ഞെട്ടിപ്പോയി. പാവം അവള്‍ പേടിച്ച് വിറയ്ക്കുകയായിരുന്നു. എനിക്ക് പ്രതികരിക്കാന്‍ പോലും പറ്റാതായിപ്പോയി. പക്ഷെ ഓക്കെയായ ടേക്കില്‍ പോലും അവള്‍ നീട്ടുന്നത് വലത്തേ കൈ ആണ്'' എന്നാണ് ബോബി പറയുന്നത്. 

ഷബാന റാസ പിന്നീട് നേഹ എന്ന് പേര് മാറ്റിയിരുന്നു. തനിക്ക് പേര് മാറ്റുന്നതില്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്നും തന്നെ നിര്‍ബന്ധിച്ചാണ് പേരുമാറ്റിയതെന്നുമാണ് താരം പറഞ്ഞത്. 2008 ലായിരുന്നു താരം പേര് മാറ്റിയതിനെക്കുറിച്ച് സംസാരിച്ചത്. ''ഞാന്‍ ഒരിക്കലും നേഹ ആയിരുന്നില്ല. ഞാന്‍ എന്നും ഷബാനയായിരുന്നു. എന്റെ പേര് മാറ്റിയതും നിര്‍ബന്ധിച്ചായിരുന്നു. ഞാന്‍ ഒട്ടും ഓക്കെയായിരുന്നില്ല അതില്‍. എന്റെ അച്ഛനും അമ്മയും അഭിമാനത്തോടെ തന്ന പേരാണ് ഷബാന എന്നത്.

അത് മാറ്റേണ്ട ഒരു ആവശ്യവുമില്ലായിരുന്നു. പക്ഷെ ആരും ഞാന്‍ പറഞ്ഞത് കേട്ടില്ല. ഇന്‍ഡസ്ട്രിയില്‍ വന്നതില്‍ നിന്നും ഞാന്‍ ഒരുപാട് പക്വത കൈവരിച്ചിട്ടുണ്ട്. നേരത്തെ എല്ലാത്തിനോടും എതിര്‍പ്പായിരുന്നു. പക്ഷെ ഇപ്പോള്‍ കൂടുതല്‍ മനസിലാക്കുന്നുണ്ട്'' എന്നാണ് നേഹ പറഞ്ഞത്. കരീബിന് ശേഷം ഹോഗി പ്യാര്‍ കി ജീത്ത്, ഫിസ, കോയ് മേരെ ദില്‍ മേം ഹേ, തുടങ്ങിയ സിനിമകളില്‍ ഷബാന അഭിനയിച്ചിരുന്നു. പിന്നീട് അലിബാഗ് എന്ന സിനിമയില്‍ സ്വന്തം പേര് വച്ച് തന്നെ അഭിനയിച്ചു. അതേക്കുറിച്ചും ഷബാന മുമ്പ് സംസാരിച്ചിരുന്നു. 

''അത് വലിയ സങ്കടമായിരുന്നു. ആരും ഞാന്‍ പറഞ്ഞത് കേട്ടില്ല. എനിക്ക് എന്റെ പേരിലേക്ക് തിരികെ പോകണമായിരുന്നു. സഞ്ജയ് ഗുപ്തയ്ക്കും അലിബാഗ് ടീമിനുമൊപ്പമുള്ള അനുഭവം എന്റെ ജീവിതത്തിലെ ഏറ്റവും മികച്ചതാണ്. എനിക്ക് എന്റെ പേര് തന്നെ മതിയെന്ന് ഞാന്‍ സഞ്ജയ് ഗുപ്തയോട് പറഞ്ഞു. അദ്ദേഹം അതില്‍ ഓക്കെയായിരുന്നു.

അങ്ങനെ നഷ്ടപ്പെട്ട എന്റെ വ്യക്തിത്വം ഞാന്‍ തിരികെ നേടി'' എന്നാണ് ഷബാന പറഞ്ഞത്. കരീബിന് പിന്നാലെയാണ് ഷബാന മനോജ് വാജ്‌പേയുമായി പ്രണയത്തിലാകുന്നത്. എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2006 ലാണ് ഇരുവരും വിവാഹം കഴിക്കുന്നത്. 2011 ലാണ് മകള്‍ അവ നൈല ജനിക്കുന്നത്. പിന്നാലെ താരം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

Content Highlight: #vidhuvinodchopra #bit #actress #neha #bobbydeol #narrated #incident #once

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup