---
title: "#senthilkumarwife | ആര്‍ആര്‍ആര്‍ ഛായാഗ്രാഹകന്‍ സെന്തില്‍ കുമാറിന്റെ ഭാര്യ അന്തരിച്ചു "
english_title: "#senthilkumar #telugu #cinematographer #wife #roohi #passed #away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/184921/senthilkumar-telugu-cinematographer-wife-roohi-passed-away"
published_at: "2024-02-16T10:48:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cef0d5b6ed6_sentil.jpg"
keywords: []
---

# #senthilkumarwife | ആര്‍ആര്‍ആര്‍ ഛായാഗ്രാഹകന്‍ സെന്തില്‍ കുമാറിന്റെ ഭാര്യ അന്തരിച്ചു 

> **Lead Summary:** **പ്രശസ്ത്ര** തെലുഗു ഛായാഗ്രാഹകന്‍ സെന്തില്‍ കുമാറിന്റെ ഭാര്യ രൂഹീനാസ് (രൂഹി) അന്തരിച്ചു. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് സെക്കന്തരാബാദിലെ കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു കാലങ്ങളായി ചികിത്സയിലായിരുന്നു.

## Article Content

**പ്രശസ്ത്ര** തെലുഗു ഛായാഗ്രാഹകന്‍ സെന്തില്‍ കുമാറിന്റെ ഭാര്യ രൂഹീനാസ് (രൂഹി) അന്തരിച്ചു. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് സെക്കന്തരാബാദിലെ കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു കാലങ്ങളായി ചികിത്സയിലായിരുന്നു.

ബാഹുബലി; ദ ബിഗിനിംഗ്, ബാഹുബലി; ദ കണ്‍ക്ലൂഷന്‍, മഗധീര, അരുദ്ധതി, ഛത്രപതി, ആര്‍ആര്‍ആര്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് സെന്തില്‍ കുമാര്‍.

2009 ലാണ് രൂഹീനാസ് എന്ന രൂഹിയെ വിവാഹം ചെയ്തത്. ഭാരത് താക്കൂര്‍ യോഗ സെന്ററിലെ യോഗ പരിശീലകയായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ വച്ചു നടന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/184921/senthilkumar-telugu-cinematographer-wife-roohi-passed-away)