നടി അനുപമ പരമേശ്വരനിപ്പോൾ തെലുങ്കിൽ സജീവമാണ് . കുറുപ്പാണ് അവസാനമായി അനുപമ പ്രത്യക്ഷപ്പെട്ട മലയാള സിനിമ. പ്രേമത്തിലെ മേരി തെലുങ്കിലെത്തിയതോടെ ആകെ മാറി. ഗ്ലാമറസ് വേഷങ്ങളും കഥാപാത്രങ്ങളും ഇപ്പോൾ മടി കൂടാതെ അനുപമ ചെയ്യാറുണ്ട്. അത്തരത്തിൽ ഏറ്റവും പുതിയതായി അനുപമ അതീവ ഗ്ലാമറസായി എത്തിയത് തെലുങ്കിൽ റിലീസിന് ഒരുങ്ങുന്ന തില്ലു സ്ക്വയറിലാണ്.ചിത്രത്തിന്റെ ട്രെയിലർ പ്രണയദിനമായ ഇന്നലെയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
സിനിമയുടെ പോസ്റ്റർ പുറത്ത് വന്നപ്പോൾ തന്നെ അനുപമ പരമേശ്വരന്റെ ആരാധകർക്ക് ഒരു മിനി ഹാർട്ട് അറ്റാക്ക് തന്നെ വന്നു. ട്രെയിലർ കണ്ടതോടെ അത് ഹൃദയം തന്നെ തകരുന്ന സ്ഥിതിയിലേക്ക് എത്തി അനുപമയുടെ ആരാധകരുടെ അവസ്ഥ. അതീവ ഗ്ലാമറസായെത്തുന്ന അനുപമ തന്നെയാണ് ട്രെയിലറിന്റെ മുഖ്യ ആകർഷണം. നടിയുടെ നീളൻ ലിപ് ലോക്ക് അടക്കമുള്ള ഗ്ലാമർ രംഗങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ട്രെയിലർ വൈറലായതോടെ അനുപമയെ കുറിച്ചുള്ളതാണ് കമന്റുകൾ ഏറെയും.എന്തിനാണ് ഇത്രയേറെ അഡൽട്ട് രംഗങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്?, സായ്പല്ലവിയൊന്നും ഇങ്ങനെയല്ലാല്ലോ... അവരെപ്പോലെ മാന്യതയുള്ള കഥപാത്രങ്ങൾ അനുപമ ചെയ്ത് കാണാനാണ് ആഗ്രഹം,എന്നിങ്ങനെ നീളുന്നു ആരാധകരുടെ പരാതികളും പരിഭവങ്ങളും. തെലുങ്കിലെ ഒട്ടുമിക്ക യുവനടന്മാരുടെയും നായികയായിട്ടുണ്ട് അനുപമ.താരം മലയാളത്തിൽ സജീവമാകുന്നത് കാത്തിരിക്കുകയാണ് കേരളത്തിലെ ആരാധകർ.
Content Highlight: #Saipallavi #not #like #this #Anupama #crosses #limit #fans
































