---
title: "#dulquersalmaan | കൊടുമൺ പോറ്റിക്ക് കുഞ്ഞിക്കയുടെ മുത്തം; മമ്മൂട്ടിയുടെ പോസ്റ്റിന് ദുൽഖറിന്റെ കമന്റ് "
english_title: "# #Pearl #KodumonPotti #Dulquer #comment #Mammootty #post"
publisher: "moviemax.in"
canonical_url: "https://moviemax.in/news/184856/pearl-kodumonpotti-dulquer-comment-mammootty-post"
published_at: "2024-02-16T07:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cec269c4f4f_dq.jpg"
keywords: []
---

# #dulquersalmaan | കൊടുമൺ പോറ്റിക്ക് കുഞ്ഞിക്കയുടെ മുത്തം; മമ്മൂട്ടിയുടെ പോസ്റ്റിന് ദുൽഖറിന്റെ കമന്റ് 

> **Lead Summary:** **[ 'ഭ്ര**മയുഗ'ത്തിന്റെ ആദ്യ പ്രതികരണങ്ങളെത്തിയതിന് പിന്നാലെ മമ്മൂട്ടി പങ്കുവെച്ച പോസ്റ്റിന് ദുൽഖർ സൽമാന്റെ കമന്റ്. കസേരയിൽ ചാരിയിരുന്ന് കണ്ണടച്ചുകൊണ്ട് ചിരിക്കുന്ന കൊടുമൺ പോറ്റിയുടെ ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചത്. ചിത്രത്തിന് ചുംബനത്തിന്റെ ഇമോജിയാണ് ദുൽഖർ കമന്റായി നൽകിയിരിക്കുന്നത്.

## Article Content

**[ 'ഭ്ര**മയുഗ'ത്തിന്റെ ആദ്യ പ്രതികരണങ്ങളെത്തിയതിന് പിന്നാലെ മമ്മൂട്ടി പങ്കുവെച്ച പോസ്റ്റിന് ദുൽഖർ സൽമാന്റെ കമന്റ്. കസേരയിൽ ചാരിയിരുന്ന് കണ്ണടച്ചുകൊണ്ട് ചിരിക്കുന്ന കൊടുമൺ പോറ്റിയുടെ ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചത്. ചിത്രത്തിന് ചുംബനത്തിന്റെ ഇമോജിയാണ് ദുൽഖർ കമന്റായി നൽകിയിരിക്കുന്നത്.

ദുൽഖറിന്റെ കമന്റിന് മാത്രം 16,000ത്തിനടുത്ത് ലൈക്കുകളും 200-ൽ അധികം റിപ്ലൈകളുമാണ് ആരാധകർ നൽകിയിരിക്കുന്നത്. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് എല്ലാ കോണിൽ നിന്നും ലഭിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ പകരം വെക്കാനില്ലാത്ത കഥാപാത്രം എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രം കഥ പറയുന്നത്. അത് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണവും. റിലീസിന് ഒരു ദിവസം ബാക്കി നിൽക്കേ ഇന്നലെ ചിത്രത്തിൽ മമ്മൂട്ടി കഥാപാത്രത്തിന്റെ പേരുമാറ്റിയിരുന്നു. കൊടുമൺ പോറ്റിയായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. കുഞ്ചമൺ പോറ്റി എന്ന പേരിനെ ചൊല്ലി കോട്ടയം ജില്ലയിലെ കുഞ്ചമൺ ഇല്ലം ഹർജി നൽകിയതിന് പിന്നാലെയാണ് പേരുമാറ്റം.

### Related Links & Sources
- [Original Story Source](https://moviemax.in/news/184856/pearl-kodumonpotti-dulquer-comment-mammootty-post)