#nitishbharadwaj |പങ്കാളിയുടെ മാനസിക പീഡനം; പരാതിയുമായി നടൻ നിതീഷ് ഭരദ്വാജ്

#nitishbharadwaj |പങ്കാളിയുടെ മാനസിക പീഡനം; പരാതിയുമായി നടൻ നിതീഷ് ഭരദ്വാജ്
2024-02-15T22:47:00 | By Susmitha Surendran

ജീവിത പങ്കാളിയും ഐഎഎസ് ഉദ്യോഗസ്ഥയുമായ സ്മിതയ്ക്കെതിരെ പരാതിയുമായി നടൻ നിതീഷ് ഭരദ്വാജ്. സ്മിതയിൽ നിന്ന് മാനസിക പീഡനം നേരിടുകയാണെന്നാണ് നിതീഷ് ഭരദ്വാജിന്റെ പരാതി.

ഇരുവരും വിവാഹമോചനത്തിന് ഹർജി നൽകി, കേസ് കുടുംബകോടതിയുടെ പരിഗണനയിലിരിക്കെയാണ് നടൻ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ദേവയാനി, ശിവരഞ്ജിനി എന്നീ രണ്ട് കുട്ടികൾ ഇവർക്കുണ്ട്. എന്നാൽ, കുട്ടികളെ കാണാൻ സ്മിത അനുവദിക്കുന്നില്ല എന്നും കുട്ടികളുമായുള്ള കൂടിക്കാഴ്ച്ച ഒഴിവാക്കാനായി അവരുടെ സ്കൂൾ സ്മിത അടിക്കടി മാറ്റുകയാണെന്നും ഇത് തന്നെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുന്നുവെന്നും ഭോപ്പാൽ പൊലീസ് കമീഷണർക്ക് നൽകിയ പരാതിയിൽ നിതീഷ് ഭരദ്വാജ് പറയുന്നു.

വിഷയത്തിൽ ഇടപെടണമെന്നും കുട്ടികളെ കാണാൻ അനുവദിക്കണമെന്നുമാണ് നടന്റെ ആവശ്യം. സംഭവം അന്വേഷിച്ചു വരികയാണെന്ന് പൊലീസും പറഞ്ഞു.

മരണത്തെക്കാൾ വേദനാജനകമാണ് വേർപിരിയൽ എന്നാണ് 2022-ലെ വേർപിരിയലിനെ കുറിച്ച് നടൻ പറഞ്ഞത്. ഒരു കുടുംബം തകരുമ്പോൾ കുട്ടികളാണ് പ്രയാസമനുഭവിക്കേണ്ടി വരിക എന്നും നിതീഷ് ഭരദ്വാജ് പറഞ്ഞിരുന്നു.

2009ലാണ് നിതീഷ് ഭരദ്വാജും സ്മിതയും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. 'മഹാഭാരതം' സീരിയലിൽ ശ്രീകൃഷ്ണന്റെ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നിതീഷ് ഭരദ്വാജ് മലയാളത്തിൽ പത്മരാജൻ ചിത്രമായ 'ഞാൻ ഗന്ധർവനി'ലെ ഗന്ധർവനായും അഭിനയിച്ചു.

Content Highlight: #Spouse #psychological #abuse #Actor #NitishBhardwaj #filed #complaint

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup