---
title: "#leona | അസുഖം വേദന നിറഞ്ഞത്, ചില ദിവസങ്ങളില്‍ എണീക്കാനേ തോന്നില്ല; രോഗാവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ് ലിയോണ"
english_title: "#Illness #full #pain #some #days #don't #feel #like #gettingup #leona #opensup #illness"
publisher: "moviemax.in"
canonical_url: "https://moviemax.in/news/184819/illness-full-pain-some-days-dont-feel-like-gettingup-leona-opensup-illness"
published_at: "2024-02-15T20:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ce2d8cb6cf6_leona_1.jpg"
keywords: []
---

# #leona | അസുഖം വേദന നിറഞ്ഞത്, ചില ദിവസങ്ങളില്‍ എണീക്കാനേ തോന്നില്ല; രോഗാവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ് ലിയോണ

> **Lead Summary:** തന്റെ അസുഖത്തെക്കുറിച്ചും നിലവിലെ സാഹചര്യത്തെക്കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് നടി ലിയോണ ലിഷോയ് ഇപ്പോൾ. എന്‍ഡോ മെട്രിയോസിസ് പോലുള്ള ഒരു അവസ്ഥാന്തരം തനിക്ക് വന്നിരിക്കുന്നുെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാന്‍ കാരണം എന്തായിരുന്നു എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ലിയോണ. ഈ അസുഖം തികച്ചും വേദനാജനകമാണ്. ചില ദിവസങ്ങളില്‍ എണീക്കുകയേ വേണ്ടെന്ന് തോന്നും.

## Article Content

തന്റെ അസുഖത്തെക്കുറിച്ചും നിലവിലെ സാഹചര്യത്തെക്കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് നടി ലിയോണ ലിഷോയ് ഇപ്പോൾ. എന്‍ഡോ മെട്രിയോസിസ് പോലുള്ള ഒരു അവസ്ഥാന്തരം തനിക്ക് വന്നിരിക്കുന്നുെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാന്‍ കാരണം എന്തായിരുന്നു എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ലിയോണ. ഈ അസുഖം തികച്ചും വേദനാജനകമാണ്. ചില ദിവസങ്ങളില്‍ എണീക്കുകയേ വേണ്ടെന്ന് തോന്നും.

ലക്ഷങ്ങളില്‍ ഒന്നാണെങ്കിലും ഒരേപോലെ വരുന്ന ലക്ഷണം പീരിയഡ് സമയത്തുള്ള കഠിനവേദനയാണ്.അത് ചെലപ്പോ ഒരു വേദന സംഹാരി കഴിച്ചാല്‍ മാറുമെന്ന് ഇപ്പോഴും വിശ്വസിച്ചിരുന്ന ജനങ്ങള്‍ക്കിടയിലേക്കാണ് എന്റെ പോസ്റ്റ് പ്രസക്തമാകുന്നത്. ഈ അസുഖം ഉണ്ടായിരുന്ന സമയത്ത് നേരിട്ട പ്രശ്നങ്ങള്‍ എന്തൊക്കെയാണ്? ഇന്ന് അതിനെ എങ്ങനെയാണ് അതിജീവിച്ചത്? എന്ന ചോദ്യത്തിനും താരം മറുപടി നല്‍കി. 12ത്ത് മാന്റെ സെറ്റില്‍ ഞാന്‍ ശാരീരികമായി ഒരുപാട് ലോ ആയിരുന്നു. അതിന്റെ സംവിധായകന്‍ ജീത്തു ജോസഫ് സാറാണ് എന്നെ അവിടെ നിന്നും നല്ലതിലേക്ക് നയിച്ചത്.

ഹോര്‍മോണ്‍ ഗുളികകള്‍ നിര്‍ത്തി ഞാന്‍ ഇപ്പോള്‍ ഭക്ഷണത്തില്‍ നല്ല വിധം ശ്രദ്ധിക്കുന്നു.ഇപ്പോള്‍ അരിയാഹാരവും പച്ചക്കറികളും മാത്രമേ കഴിക്കാറുള്ളൂ. അതൊക്കെ എന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വന്നുവെന്നും താരം പറയുന്നുണ്ട്. അടുത്തിടെ തന്നെ രണ്ടു വര്‍ഷത്തോളം വലച്ച രോഗത്തെ കുറിച്ച് ലിയോണ പറഞ്ഞിരുന്നു. ആര്‍ത്തവവുമായി ബന്ധപ്പെട്ട എന്‍ഡോമെട്രിയോസിസ് എന്ന രോഗമായിരുന്നു ലിയോണയ്ക്ക്.

ആര്‍ത്തവ വേദനയെ നിസാര വല്‍ക്കരിക്കരുതെന്നും കഠിനമായ വേദന ഉള്ളവര്‍ പരിശോധന നടത്തണമെന്നും സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ നടി പറഞ്ഞു. രോഗത്തില്‍ നിന്ന് താന്‍ സുഖം പ്രാപിച്ച് വരുകയാണെന്നും ലിയോണ പറഞ്ഞു. 2012 ല്‍ പുറത്തിറങ്ങിയ കലികാലം എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. അതേവര്‍ഷം തന്നെ ജവാന്‍ ഓഫ് വെള്ളിമല എന്ന ചിത്രത്തിലൂടെ ലിയോണ നായികയുമായി.റാം, മുഖപടങ്ങള്‍, കനകരാജ്യം തുടങ്ങിയ സിനിമകള്‍ അണിയറയിലുണ്ട്. വെബ് സീരീസും ഒരുങ്ങുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/184819/illness-full-pain-some-days-dont-feel-like-gettingup-leona-opensup-illness)