---
title: "#anweshippinkandethum | വേറിട്ട അനുഭവവുമായി അന്വേഷിപ്പിൻ കണ്ടെത്തും "
english_title: "#Explore #unique #experience"
publisher: "moviemax.in"
canonical_url: "https://moviemax.in/news/184737/explore-unique-experience"
published_at: "2024-02-15T16:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cdeae9ab3d3_tovino.jpg"
keywords: []
---

# #anweshippinkandethum | വേറിട്ട അനുഭവവുമായി അന്വേഷിപ്പിൻ കണ്ടെത്തും 

> **Lead Summary:** **[ ഒരു** നവാ​ഗത സംവിധായകന്റെ സിനിമയാണെന്ന് കരുതി അന്വേഷിപ്പിൻ കണ്ടെത്തും കാണാനൊരുങ്ങേണ്ട. കാരണം സിനിമ തുടങ്ങി അവാസാനിക്കും വരെ എവിടെയും അങ്ങനെയൊരു തോന്നൽ പ്രേക്ഷകനിൽ ജനിപ്പിക്കാത്ത രീതിയിലുള്ള സംവിധാന മികവാണ് ഡാർവിൻ കുര്യാക്കോസ് എന്ന സംവിധായകന്റേത്.

## Article Content

**[ ഒരു** നവാ​ഗത സംവിധായകന്റെ സിനിമയാണെന്ന് കരുതി അന്വേഷിപ്പിൻ കണ്ടെത്തും കാണാനൊരുങ്ങേണ്ട. കാരണം സിനിമ തുടങ്ങി അവാസാനിക്കും വരെ എവിടെയും അങ്ങനെയൊരു തോന്നൽ പ്രേക്ഷകനിൽ ജനിപ്പിക്കാത്ത രീതിയിലുള്ള സംവിധാന മികവാണ് ഡാർവിൻ കുര്യാക്കോസ് എന്ന സംവിധായകന്റേത്.

സിനിമ തുടങ്ങി ഓരോ രംഗവും സ്ക്രീനിൽ മിന്നിമായുമ്പോൾ എത്ര ഭംഗിയായാണ് പുതുമുഖ സംവിധായകനായ ഡാർവിൻ കുര്യാക്കോസ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന ചിന്തയാണ് മനസ്സിലേക്കെത്തിയത്. അത്രമാത്രം അന്വേഷിപ്പിൻ കണ്ടെത്തും എന്ന ഈ സിനിമ എനിക്ക് കണക്ടായി.

യാതൊരു വിധ ഗിമ്മിക്കുകളുമില്ലാതെ രണ്ട് കൊലപാതകങ്ങൾക്ക് പിന്നാലെയുള്ള പോലീസ് അന്വേഷണം ഏറെ യുക്തിഭദ്രമായി സസൂക്ഷ്മം ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

സമീപകാലത്ത് പൊതുവെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകളിൽ കാണാറുള്ള വയലൻസ്, സൈക്കോ വില്ലന്മാർ, നായകൻറെ വ്യക്തി ജീവിതത്തിൽ സംഭവിക്കുന്ന ദുരന്തങ്ങൾ തുടങ്ങിയവ ഉൾപ്പെടെയുള്ള ക്ലീഷേകൾ ബോധപൂർവ്വം തന്നെ സിനിമയിൽ നിന്നും മാറ്റിനിർത്തിയിട്ടുണ്ട്.

ഒരു ക്രൈമിന് പിന്നാലെ നടക്കുന്ന അന്വേഷണത്തോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥരുടേയും കഥയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'.

പോലീസ് സ്റ്റോറികളിൽ സാധാരണ കാണുന്ന ആക്ഷനോ, പഞ്ച് ഡയലോഗുകളോ, കാതടപ്പിക്കുന്ന സംഗീതമോ, ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റുകളോ ഒന്നുമില്ലാതെ ക്രൈമിന് പിന്നിലെ സാമൂഹ്യ, രാഷ്ട്രീയ കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമവും ജിനു എബ്രഹാം ഒരുക്കിയിരിക്കുന്ന തിരക്കഥയിൽ സത്യസന്ധമായാണ് അനുഭവപ്പെട്ടത്.

തിരക്കഥ എന്ത് അർഹിക്കുന്നുവോ അതിന് പാകത്തിലുള്ള ഇരുത്തം വന്ന സംവിധാനവുമാണ് ഡാർവിൻ കുര്യാക്കോസിൻറേത്. ആദ്യപകുതിയിലും രണ്ടാം പകുതിയിലും വ്യത്യസ്ത ക്ലൈമാക്സുകൾ വരുന്നതും പുതുമയായിരുന്നു. ടൊവിനോയുടെ എസ്. ഐ ആനന്ദും മറ്റ് പോലീസ് കഥാപാത്രങ്ങളുമെല്ലാം മികച്ച പ്രകടനമായിരുന്നു.

സീനിയർ താരങ്ങളായ ഇന്ദ്രൻസ്, ബാബുരാജ്, ഷമ്മി തിലകൻ, നന്ദു, കോട്ടയം നസീർ, സാദിഖ്, ഹരിശ്രീ അശോകൻ തുടങ്ങി ഓരോരുത്തരും ചെറിയ വേഷങ്ങൾ ആണെങ്കിൽ കൂടി തങ്ങൾക്ക് ലഭിച്ച കഥാപാത്രങ്ങളെ ഏറെ മനോഹരമാക്കിയിട്ടുണ്ട്, അതുപോലെ സിനിമയിലെ ഓരോ കഥാപാത്രങ്ങളും. മസ്റ്റ് വാച്ചാണ് ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/184737/explore-unique-experience)