---
title: "ഈ വർഷത്തെ അവസാന ദിനങ്ങൾ ചുംബനങ്ങൾ നൽകി ആഘോഷിച്ചു  താരം "
english_title: "The actress celebrated the last days of this year by giving kisses"
publisher: "moviemax.in"
canonical_url: "https://moviemax.in/news/18473/the-actress-celebrated-the-last-days-of-this-year-by-giving-kisses"
published_at: "2021-12-30T21:20:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cdd573dd71c_kiss.jpg"
keywords: []
---

# ഈ വർഷത്തെ അവസാന ദിനങ്ങൾ ചുംബനങ്ങൾ നൽകി ആഘോഷിച്ചു  താരം 

> **Lead Summary:** സൂപ്പർതാരങ്ങളുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളെല്ലാം തന്നെ മലയാളികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനു കാരണം സൂപ്പർതാരങ്ങളെ നമ്മൾ കാണുന്നത് കേവലം നടീനടൻമാർ ആയിട്ടല്ല എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും.

## Article Content

സൂപ്പർതാരങ്ങളുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളെല്ലാം തന്നെ മലയാളികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനു കാരണം സൂപ്പർതാരങ്ങളെ നമ്മൾ കാണുന്നത് കേവലം നടീനടൻമാർ ആയിട്ടല്ല എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും.

അതുകൊണ്ടുതന്നെ അവരുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാർത്തകളെല്ലാം തന്നെ നമുക്ക് വളരെ പ്രിയപ്പെട്ടത് ആയിരിക്കും. അതിപ്പോൾ അവരുടെ സിനിമാ വിശേഷങ്ങൾ ആവണമെന്നില്ല. അവരുടെ വ്യക്തിപരമായ വിശേഷങ്ങൾ കേൾക്കുവാൻ ആയിരിക്കും നമുക്ക് കൂടുതൽ താല്പര്യം.

ഇപ്പോൾ ഒരു നടിയുടെ കുറച്ച് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. പലരും 2021 വർഷത്തിലെ അവസാന നാളുകൾ പലതരത്തിലാണ് ആഘോഷിക്കുന്നത്.

ഈ നടി 2021 വർഷത്തെ അവസാന ദിനങ്ങൾ ആഘോഷിച്ചത് എങ്ങനെയാണ് എന്ന് അറിയുമോ? ഒരുപാട് ചുംബനങ്ങൾ നൽകി കൊണ്ടാണ് താരം ഈ വർഷത്തെ അവസാനത്തെ ദിനങ്ങൾ ആഘോഷിച്ചത്. ആർക്കാണ് താരം ഈ ചുംബനങ്ങൾ എല്ലാം നൽകിയത് എന്ന് അറിയുമോ?

സ്വന്തം ഭർത്താവിനെ തന്നെയാണ് താരം ഈ ചുംബനങ്ങൾ എല്ലാം നൽകിയത്. ഈ താരത്തെ നിങ്ങൾക്ക് മനസ്സിലായോ? ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാൾ ആയിരുന്നു ഇവർ. വിജയ് നായകനായ അഴകിയ തമിഴ് മകൻ എന്ന ചിത്രത്തിലെ നായിക ആയിരുന്നു ഇവർ.

ശ്രീയ ശരൺ എന്ന നടിയെ പറ്റിയാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. മലയാളികൾക്കും ഈ കാലത്തെ സുപരിചിതമാണ്. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കാസനോവ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ നായികയായി എത്തിയത് ശ്രീയ ശരൺ ആയിരുന്നു.

പിന്നീട് വിവാഹ ശേഷം സിനിമയിൽ നിന്നും അകന്നു നിൽക്കുകയായിരുന്നു താരം. ഇന്ത്യയ്ക്ക് പുറത്ത് ആണ് താരം ഭർത്താവിനൊപ്പം താമസിക്കുന്നത്. എങ്കിലും സമൂഹമാധ്യമങ്ങളിൽ താരം സജീവമായിരുന്നു. ഇപ്പോൾ സിനിമയിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുകയാണ് താരം.

രാജമൗലി സംവിധാനം ചെയ്യുന്ന ആർ ആർ ആർ എന്ന ചിത്രത്തിൽ താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജനുവരി ഏഴാം തീയതിയാണ് ഈ ചിത്രം തിയറ്ററുകളിലെത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/18473/the-actress-celebrated-the-last-days-of-this-year-by-giving-kisses)