#Bhramayugam | ഞെട്ടിച്ചോ മമ്മൂട്ടി, ഭ്രമയുഗം എങ്ങനെയുണ്ട്?, ആദ്യ പ്രതികരണങ്ങള്‍

#Bhramayugam | ഞെട്ടിച്ചോ മമ്മൂട്ടി, ഭ്രമയുഗം എങ്ങനെയുണ്ട്?, ആദ്യ പ്രതികരണങ്ങള്‍
2024-02-15T11:36:00 | By VIPIN P V

(moviemax.in) രൗദ്ര ഭാവങ്ങളുമായി മമ്മൂട്ടി എത്തുന്ന ചിത്രം എന്നതായിരുന്നു ഭ്രമയുഗത്തിന്റെ പ്രധാന ആകര്‍ഷണം. സംവിധാനം രാഹുല്‍ സദാശിവനാണ്. കറുപ്പിലും വെളുപ്പിലും മാത്രമായാണ് ഭ്രമയുഗം സിനിമ എത്തുന്നത് എന്നതും പുതിയ കാലത്തെ വ്യത്യസ്‍തതായിരുന്നു.

പ്രതീക്ഷകള്‍ വെറുതെയായില്ല എന്ന് തെളിയിക്കുന്നതാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളും ഭ്രമയുഗത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന വേറിട്ട കഥാപാത്രത്തിന്റെ നിഗൂഢതകളാണ് പ്രധാന ഒരു ആകര്‍ഷണമെന്ന് ആദ്യ പകുതി കണ്ടിറങ്ങിയവര്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിക്കുന്നു.

കൊടുമണ്‍ പോറ്റി എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന് പിന്നിലെ നിഗൂഢതയുടെ അവതരണവും , ആയാളുടെ മാന്ത്രിക ശക്തിയും പ്രകടിപ്പിക്കുന്നതാണ് ആദ്യ പകുതി എന്നാണ് അഭിപ്രായങ്ങള്‍.

ഭയങ്കരമായ പ്രകടനമാണ് മമ്മൂട്ടി ഭ്രമയുഗം സിനിമയില്‍ നടത്തിയിരിക്കുന്നത്. രാഹുല്‍ സദാശിവന്റെ മികച്ച മേക്കിംഗും ചിത്രത്തെ ആകര്‍ഷകമാക്കുമ്പോള്‍ ഭ്രമയുഗം വെളുപ്പിലും കറുപ്പിലും മാത്രമായി അവതരിപ്പിച്ചതും അര്‍ജുൻ അശോകന്റെ പ്രകടവും അഭിനന്ദിക്കപ്പെടേണ്ടതാണ് എന്ന് പ്രേക്ഷകര്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിക്കുന്നു.

ഭ്രമയുഗത്തിന് ഐതിഹ്യമാലയുമായോ കടമറ്റത്ത് കത്തനാര്‍ കഥകളുമായോ ബന്ധമില്ല എന്നും ഭ്രമയു​ഗം പൂർണമായും ഫിക്ഷണൽ ആണെന്നും ബ്ലാക് ആൻഡ് വൈറ്റിൽ ഒരു സിനിമ കാണുക എന്നതാണ് അതിന്റെ എക്സൈറ്റിം​ഗ് ഫാക്ടർ ആണെന്നും സംവിധായകൻ രാഹുല്‍ സദാശിവൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

കഥാപാത്രങ്ങള്‍ അധികമില്ലെന്നതും ഭ്രമയുഗത്തിന്റെ പ്രത്യേകതയാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷെഹ്‍നാദ് ജലാലാണ്. രാഹുല്‍ സദാശിവനാണ് ഭ്രമയുഗം സിനിമയുടെ തിരക്കഥ എഴുതുന്നത്.

സംഭാഷണം ടി ഡി രാമകൃഷ്‍ണനാണ്. അര്‍ജുൻ അശോകനും സിദ്ധാര്‍ഥ് ഭരതനുമൊപ്പം ചിത്രത്തില്‍ അമാല്‍ഡ ലിസും ഒരു നിര്‍ണായക വേഷത്തില്‍ എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. സംഗീതം ക്രിസ്റ്റോ സേവ്യറാണ്.


Content Highlight: #Shocked #Mammootty, #How #Bhramayuga?, #first #reactions

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup