#diyakrishna | ചെറിയ ഈഗോയുണ്ട്, അതുകൊണ്ട് അഹാനയോട് പറഞ്ഞിട്ടില്ല; ബുള്ളിയിങ് നടത്തുന്നവര്‍ കൂടെ പഠിച്ചവര്‍ തന്നെ!

#diyakrishna | ചെറിയ ഈഗോയുണ്ട്, അതുകൊണ്ട് അഹാനയോട് പറഞ്ഞിട്ടില്ല; ബുള്ളിയിങ് നടത്തുന്നവര്‍ കൂടെ പഠിച്ചവര്‍ തന്നെ!
2024-02-14T11:25:00 | By Athira V

സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ടവരാണ് ദിയ കൃഷ്ണയും കാമുകന്‍ അശ്വിന്‍ ഗണേഷും. ഈയ്യടുത്താണ് ഇരുവരും തങ്ങള്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന വിവരം പുറത്ത് വിട്ടത്. ഇരുവരും നാളുകളായി പ്രണയത്തിലായിരുന്നു. അശ്വിന്‍ ദിയയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇരുവരും പിന്നാലെ നല്‍കിയ അഭിമുഖവും ചര്‍ച്ചയായി മാറിയിരുന്നു. 

ഇപ്പോഴിതാ ഇരുവരും ദുബായില്‍ അടിച്ചുപൊളിക്കുകയാണ്. ദുബായില്‍ നിന്നുമുള്ള വീഡിയോകളും വൈറലായി മാറുകയാണ്. ഇപ്പോഴിതാ ദിയ പങ്കുവച്ച ക്യു ആന്റ് എ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ദിയയെക്കുറിച്ച് മൂന്ന് വാക്കുകള്‍ പറയാനായിരുന്നു ഒരാള്‍ അശ്വിനോട് ആവശ്യപ്പെട്ടത്. സിമ്പിള്‍, പവര്‍ഫുള്‍, ബ്യൂട്ടിഫുള്‍ എന്നാണ് അശ്വിന്‍ പറഞ്ഞത്. പിന്നാലെ ബുള്ളിയിങ് നേരിട്ടിട്ടുണ്ടോ എന്നാണ് ദിയയോടുള്ള ചോദ്യം. 

ബുള്ളിയിങ് നേരിട്ടിട്ടുണ്ട്. പ്രത്യേകിച്ചും സോഷ്യല്‍ മീഡിയയില്‍ നിന്നും. എന്റെ സ്‌കൂളിലും കോളേജിലും ഉണ്ടായിരുന്നവര്‍ തന്നെയാണ് ഫേക്ക് പേജുകളില്‍ വന്ന് കമന്റിടുന്നതെന്ന് തോന്നുന്നു. സ്‌കൂളിലെ ഇല്ലാത്ത കഥകളൊക്കെ പറഞ്ഞു ബുള്ളി ചെയ്തു. സോഷ്യല്‍ മീഡിയയില്‍ നിന്നുമാണ് ജീവിതത്തിലെ ഏറ്റവും വലിയ ബുള്ളിയിംഗ് നേരിട്ടതെന്നാണ് ദിയ പറയുന്നത്. 

ബാംഗ്ലൂരിലെ ട്രാഫിക്കിനേക്കാള്‍ തിരക്കുള്ളതാണ് എന്റെ ബ്ലോക്ക് ലിസ്റ്റ്. അവരെ മാറ്റാന്‍ നമുക്ക് സാധിക്കില്ല. അവര്‍ അങ്ങനെയാണ്, അവരെ വളര്‍ത്തിയത് അങ്ങനെയാണ്. അങ്ങനെയുള്ളവരെ ബ്ലോക്ക് ചെയ്യുക. പക്ഷെ അവര്‍ വീണ്ടും അക്കൗണ്ട് ഉണ്ടാക്കി വരും. അപ്പോള്‍ വീണ്ടും റിപ്പീറ്റ്. നമ്മളെ വലിച്ച് താഴെയിടാന്‍ ശ്രമിക്കുന്നവര്‍ ഓള്‍റെഡി നമ്മുടെ താഴയുള്ളവരായിരിക്കും അവര്‍ നമുക്കും മുകളിലായിരിക്കില്ല എന്ന് എപ്പോഴും ചിന്തിക്കുക.

അവര്‍ നമ്മളുടെ തുല്യ എതിരാളികളുമല്ലെന്നും ദിയ പറയുന്നു. അശ്വിന്‍ ചേട്ടായിക്ക് എങ്ങനെ മലയാളം അറിയാം, എന്തുകൊണ്ടാണ് കേരളത്തില്‍ നില്‍ക്കുന്നത്? എന്നായിരുന്നു അടുത്ത ചോദ്യം. ഞാന്‍ ജനിച്ചതാണ് തമിഴ്‌നാട്, വളര്‍ന്നതെല്ലാം കേരളമാണ്. ഞാന്‍ കേരളത്തില്‍ നില്‍ക്കാനുള്ള കാരണം പെറ്റെടുത്ത നാട്ടുക്കും ദത്തെടുത്ത നാടിനും ദ്രോഹം ചെയ്യരുത് എ്ന്നാണ്. എന്നെ പെറ്റെടുത്തത് തമിഴ്‌നാടാണ് എന്നെ ദത്തെടുത്തത് കേരളമാണ്. എനിക്ക് ജീവിതം തന്നത് കേരളമാണ്. അത് എനിക്ക് മറക്കാനാകില്ല. ആ കടപ്പാട് എനിക്കെന്നും ഉണ്ടാകുമെന്ന് അശ്വിന്‍ പറയുന്നുണ്ട്.

അതുകൊണ്ട് ഇവിടുത്തെ മാതൃഭാഷ പഠിക്കാമെന്ന് വച്ചു. ഇവിടുത്തെ പെണ്ണിനെ വളയ്ക്കാമെന്ന് വച്ചുവെന്ന് ദിയ പറയുന്നുണ്ട്. അതെ തീര്‍ച്ചയായും എന്നായിരുന്നു അശ്വിന്റെ മറുപടി. പിന്നാലെ സഹോദരി അഹാനയില്‍ ഇഷ്ടമുള്ളൊരു കാര്യത്തെക്കുറിച്ചായിരുന്നു ചോദ്യം. അഹാനയുടെ മുടി ഇഷ്ടമാണ്. നല്ല തിക്ക് ആണ്. ഞാനിത് പുള്ളിക്കാരിയോട് പറഞ്ഞിട്ടില്ല. കുറച്ച് ഈഗോ പ്രശ്‌നം ഉണ്ട്. പക്ഷെ പുള്ളിക്കാരി മുന്നില്‍ നടക്കുമ്പോള്‍ ഞാന്‍ ആലോചിച്ചിട്ടുണ്ട് ഈ മുടി എനിക്ക് കിട്ടിയിരുന്നുവെങ്കില്‍ കൊള്ളാമായിരുന്നു എന്നാണ് ദിയ പറയുന്നത്. 

കാണാറുള്ള യൂട്യൂബ് ചാനലുകള്‍ എതെന്നായിരുന്നു ദിയ നേരിട്ട മറ്റൊരു ചോദ്യം. എന്റെ വീട്ടിലുള്ളവര്‍ അല്ലാതെ പേളി മാണി, കടല്‍ മച്ചാന്‍ അങ്ങനെയുള്ളവരെ മാത്രമേ അറിയൂ. തമിഴ്‌നാട്ടിലുള്ള ചില കുക്കിംഗ് ചാനലുകളും അറിയാമെന്നാണ് ദിയ പറഞ്ഞത്. മലയാളി യൂട്യൂബര്‍മാരെ അധികം അറിയില്ല. പേളി ചേച്ചി കുടുംബ സുഹൃത്താണ്. പുളളിക്കാരിയുടേയും വ്‌ളോഗുകള്‍ അധികം കാണാറില്ല. എന്റെ തന്നേയും കാണാറില്ല. വീട്ടിലുള്ള ആരുടേയും കാണാറില്ല.

കാരണം എനിക്ക് അതിനുള്ള ക്ഷമയില്ല. എനിക്ക് വ്‌ളോഗ് ചെയ്യാനേ പറ്റുകയുള്ളൂ. കാണാന്‍ പറ്റില്ല. കുക്കിംഗ് വീഡിയോസ് കാണാന്‍ ഇഷ്ടമാണ്. അത് റെസിപ്പി പഠിക്കാനാണെന്നും താരം പറയുന്നു. അതിനാല്‍ മറ്റ് യൂട്യൂബേഴ്‌സിനെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് അവകാശമില്ല. ചിലരുണ്ട് മറ്റ് യൂട്യൂബേഴ്‌സിനെക്കുറിച്ച് സംസാരിക്കുന്നവര്‍. അവര്‍ക്ക് സ്വന്തമായി കണ്ടന്റ് ഇല്ലാത്തതിനാല്‍ മറ്റുള്ളവരെ തെറിപറഞ്ഞും വിറ്റും ജീവിക്കുന്നതാണ്. എനിക്ക് ആ കൂട്ടത്തില്‍ പെടേണ്ട ആവശ്യമില്ല. ഞാന്‍ കാഴ്ച്ചക്കാരിയല്ല, വ്‌ളോഗര്‍ ആണ്. മറ്റുള്ളവരെക്കുറിച്ച് പറയാന്‍ എനിക്ക് അവകാശവുമില്ലെന്നും ദിയ പറയുന്നു. 

Content Highlight: #diyakrishna #aswinganesh #answers #some #questions #fans #their #new #video

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup