#priyadarshan |ഇനി സിനിമ എടുക്കലല്ല, ഇതുപോലുള്ള സിനിമകൾ ഇരുന്ന് കാണണം: 'പ്രേമലു'വിനെ പുകഴ്ത്തി പ്രിയദർശൻ

#priyadarshan |ഇനി സിനിമ എടുക്കലല്ല, ഇതുപോലുള്ള സിനിമകൾ ഇരുന്ന് കാണണം: 'പ്രേമലു'വിനെ പുകഴ്ത്തി പ്രിയദർശൻ
2024-02-14T10:57:00 | By Athira V

നസ്ലിൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം പ്രേമലുവിനെ പ്രശംസിച്ച് സംവിധായകൻ പ്രിയദർശൻ. ഇതാണ് എന്റർടെയ്ൻമെന്റ് എന്ന് പറഞ്ഞ സംവിധായകൻ നസ്ലിനെ അഭിനന്ദിക്കുകയും ചെയ്തു. ഇനി സിനിമകൾ ചെയ്യലല്ല, പകരം ഇത്തരത്തിലുള്ള നല്ല സിനിമകൾ ഇരുന്ന് കാണാനാണ് പോകുന്നതെന്നും പ്രിയദർശൻ പറഞ്ഞു.

"സൂപ്പർ ഫിലിം. എന്റർടെയ്ൻമെന്റ് എന്ന് പറഞ്ഞാൽ ഇതാണ്. എല്ലാ കാര്യങ്ങളും ഫ്രഷ് ആണ്. ഇതാണ് യങ്സ്റ്റേഴ്സ് സിനിമ എന്ന് പറയുന്നത്. നല്ല എന്റർടെയ്നർ. നസ്ലിനെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. നന്നായി അഭിനയിച്ചിട്ടുണ്ട്. അവനെ ഒന്ന് കാണണം. അഭിനന്ദിക്കണം. റിയലിസ്റ്റിക് ആയിട്ടുള്ള വ്യത്യസ്തതയാർന്ന ഹ്യൂമറാണ് പടം.

സിനിമ തീർന്നത് അറിഞ്ഞില്ല. ഭയങ്കര ഫ്രഷ് ആയിട്ട് തോന്നിയ സിനിമ. അതാണ് സത്യം. ഇനിയും പുതിയ പുതിയ ആൾക്കാർ നല്ല സിനിമകൾ ചെയ്യട്ടെ. അതാണ് ഏറ്റവും ആ​ഗ്രഹം. ഇനി ഞങ്ങളൊക്കെ ഇരുന്ന് കാണണം. ഇനി സിനിമ എടുക്കലല്ല ജോലി", എന്നാണ് പ്രിയദർശൻ പറഞ്ഞത്.

ഗിരീഷ്‌ എ ഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. ഫെബ്രുവരി 9ന് റിലീസ് ചെയ്ത ചിത്രം ആദ്യദിനം മുതല്‍ പ്രേക്ഷക-നിരൂപക പ്രശസകള്‍ ഏറ്റുവാങ്ങി. മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ സിനിമ കാണാന്‍ ഓരോ ദിവസവും എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉള്ളത്.

ഭാവനാ സ്റ്റുഡിയോസ് നിര്‍മിച്ച ചിത്രത്തില്‍ മമിത ബൈജു ആണ് നായികയായി എത്തിയത്. ഹൈദരാബാദ് പശ്ചാത്തലത്തില്‍ ഒരുങ്ങിയ ഈ റൊമാന്‍റിക്- കോമഡി എന്‍റര്‍ടെയ്നറില്‍ അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ, സംഗീത് പ്രതാപ്, ശ്യാം മോഹന്‍ തുടങ്ങി ഒട്ടനവധി താരങ്ങള്‍ അണിനിരന്നിരുന്നു.

Content Highlight: #priyadarshan #praises #naslen #movie #premalu

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup