#meenakshiraveendran | എന്റെ മാറിടം ഷൂട്ട് ചെയ്ത് സ്ലോ മോഷനില്‍ എഡിറ്റ് ചെയ്ത് ഇടുകയാണ്; വൃത്തികെട്ട തലക്കെട്ടും -മീനാക്ഷി

#meenakshiraveendran | എന്റെ മാറിടം ഷൂട്ട് ചെയ്ത് സ്ലോ മോഷനില്‍ എഡിറ്റ് ചെയ്ത് ഇടുകയാണ്; വൃത്തികെട്ട തലക്കെട്ടും -മീനാക്ഷി
2024-02-13T21:19:00 | By Athira V

പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മീനാക്ഷി രവീന്ദ്രന്‍. മിനിസ്‌ക്രീനിലൂടെയാണ് മീനാക്ഷി ശ്രദ്ധ നേടുന്നത്. നായികാ നായകന്‍ എന്ന പരിപാടിയിലൂടെ കടന്നു വന്ന മീനാക്ഷി അവതാരകയായിട്ടാണ് കയ്യടി നേടുന്നത്. അധികം വൈകാതെ സിനിമയിലെത്തുകയും ചെയ്തു. മീനാക്ഷി അഭിനയിച്ച പ്രേമലു തീയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളുമായി വിജയ യാത്ര തുടരുകയാണ്.

സോഷ്യല്‍ മീഡിയയിലും താരമാണ് മീനാക്ഷി. അതേസമയം സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള ബോഡി ഷെയ്മിംഗും സദാചാര ആക്രമണവും മീനാക്ഷി നേരിടാറുണ്ട്. ഈയ്യടുത്ത് താരം പച്ചനിറത്തിലുള്ള വസ്ത്രം അണിഞ്ഞ് തന്റെ സിനിമയുടെ പ്രൊമോഷന്‍ പരിപാടിയിലെത്തിയിരുന്നു. അതിന്റെ ചിത്രങ്ങളും വീഡിയോകളും തെറ്റായ രീതിയില്‍ പ്രചരിച്ചിരുന്നു. 

ഇപ്പോഴിതാ അതിനെതിരെ മീനാക്ഷി രംഗത്തെത്തിയിരിക്കുകയാണ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മീനാക്ഷിയുടെ പ്രതികരണം. വസ്ത്രധാരണം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമല്ലേ എന്നാണ് മീനാക്ഷി ചോദിക്കുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്... 

''ഞാന്‍ പച്ച വസ്ത്രം ധരിച്ചുള്ള ഒരു വിഡിയോ എല്ലായിടത്തും പ്രചരിക്കുന്നുണ്ട്. ചിലര്‍ അതിലൂടെ എന്റെ പ്രൈവറ്റ് പാര്‍ട്ട് ഷൂട്ട് ചെയ്യുകയായിരുന്നു. കാറിലേക്ക് കയറുമ്പോള്‍ പോലും മുകളില്‍നിന്ന് എന്റെ മാറിടം ഷൂട്ട് ചെയ്ത് സ്ലോ മോഷനില്‍ എഡിറ്റ് ചെയ്ത് ഇടുകയാണ്. വിഡിയോയില്‍ കാണുമ്പോള്‍ ഭയങ്കര വൃത്തികേടാണ്. അതിലേക്ക് സൂം ചെയ്ത് ബിജിഎം ഒക്കെ ഇട്ടു വൃത്തികെട്ട തലക്കെട്ടും കൊടുത്ത് അവര്‍ അത് പോസ്റ്റ് ചെയ്യുന്നു.'' എന്നാണ് മീനാക്ഷി പറയുന്നത്.

എന്തുകൊണ്ടാണ് ഒരു പെണ്‍കുട്ടി വരുമ്പോള്‍ അവളുടെ മുഖത്ത് നോക്കി മുന്നില്‍ നിന്ന് ഷൂട്ട് ചെയ്യാന്‍ കഴിയാത്തത്? എന്നാണ് മീനാക്ഷി ചോദിക്കുന്നത്. എന്തിനാണ് ആവശ്യമില്ലാതെ സൈഡില്‍ കൂടിയും താഴെക്കൂടിയും മുകളില്‍ കൂടിയും വിഡിയോ എടുത്ത് സ്ലോ മോഷന്‍ ആക്കി ഇടുന്നതെന്നും താരം ചോദിക്കുന്നു. ഇതൊക്കെ ഭയങ്കര മോശം പ്രവണതയാണ്. ഇതൊക്കെ പഴ്‌സനല്‍ അറ്റാക്കിലേക്ക് കടക്കുകയാണെന്നും മീനാക്ഷി പറയുന്നു.

അതേസമയം, ഞാന്‍ ഒരിടത്ത് പ്രതികരിച്ചപ്പോള്‍ അവര്‍ പറഞ്ഞത് കാണിക്കാനല്ലേ ഇടുന്നത്, പിന്നെന്താ ഷൂട്ട് ചെയ്താല്‍ എന്നൊക്കെയാണെന്നും മീനാക്ഷി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇവര്‍ക്കൊന്നും എത്ര പറഞ്ഞാലും മനസ്സിലാകില്ല, അതുകൊണ്ട് ഇവരോടൊക്കെ സംസാരിക്കല്‍ ഞാന്‍ നിര്‍ത്തി. എനിക്ക് അവരോട് ഒന്നും പറയാനില്ലെന്നും താരം വ്യ്കതമാക്കുന്നുണ്ട്.

അതേസമയം, താന്‍ ടിവിയില്‍ വരുന്നതിനു മുന്‍പുതന്നെ എനിക്ക് ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കുന്ന ആളാണെന്നും അന്നൊന്നും ആരും അങ്ങനെ ശ്രദ്ധിച്ചിട്ടില്ലെന്നും താരം പറയുന്നുണ്ട്. ഇപ്പോള്‍ എന്നെ കൂടുതല്‍ ആളുകള്‍ അറിയുന്നതുകൊണ്ട് അവര്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുന്നു അത്രയേ ഉള്ളൂ എന്നാണ് മീനാക്ഷിയുടെ അഭിപ്രായം.

ഞാന്‍ പ്രമോഷനും മറ്റും പോകുമ്പോള്‍ ആളുകള്‍ എടുക്കുന്ന വിഡിയോകളുടെ പേരില്‍ ഒരുപാട് സമൂഹ മാധ്യമ ആക്രമണങ്ങള്‍ വരാറുണ്ടെന്നും താരം പറയു്‌നനു. ആളുകളുടെ ഇഷ്ടം നേടിയെടുക്കാന്‍ അവര്‍ക്കു ശരി എന്നു തോന്നുന്ന വസ്ത്രം ധരിച്ചു നടക്കാം. പക്ഷേ എനിക്ക് എന്നെ ഞാനായി കാണാനാണ് ഇഷ്ടം എന്നും താരം വ്യക്തമാക്കുന്നുണ്ട്. എന്നെ ഞാനായി സ്വീകരിക്കുന്നവര്‍ ഇഷ്ടപ്പെട്ടാല്‍ മതി. വസ്ത്രധാരണം എന്റെ വ്യക്തിപരമായ കാര്യമാണ്.

എന്നെ ഇഷ്ടപ്പെടുന്ന കുറേപ്പേരുണ്ട്. ഞാന്‍ അതില്‍ തൃപ്തയാണെന്നും മറ്റുള്ളവരുടെ നല്ല പേര് നേടിയെടുക്കാന്‍ വേണ്ടി അവര്‍ക്കിഷ്ടമുള്ളതുപോലെ ജീവിക്കാന്‍ എനിക്ക് താല്‍പര്യമില്ലെന്നും താരം പറയുന്നു. കൂടാതെ എനിക്ക് പറയാനുള്ളത് വസ്ത്രധാരണം മറ്റെന്തിനോ ഉള്ള 'യെസ്' അല്ല എന്നും മീനാക്ഷി പറയുന്നുണ്ട്.

നമ്മള്‍ എങ്ങനെ വസ്ത്രമിട്ടാലും നമ്മളെ അത് വച്ച് ജഡ്ജ് ചെയ്യാന്‍ മറ്റൊരാള്‍ക്ക് അവകാശമില്ലെന്നാണ് താരം പറയുന്നത്. നമ്മുടെ വ്യക്തിപരമായ ഇടത്തേക്ക് കടന്നുകയറാന്‍ ആരെയും അനുവദിച്ചിട്ടില്ലെന്നും മീനാക്ഷി പറയുന്നു. പുരുഷനോ സ്ത്രീയോ ആയിക്കൊള്ളട്ടെ, അവരുടെ പഴ്‌സനല്‍ സ്പേസിലേക്ക് കടന്നുകയറാന്‍ ആര്‍ക്കും അവകാശമില്ലെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. 

Content Highlight: #meenakshiraveendran #slams #online #comments #against #her #dressing

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup