സഹിക്കാനാകാതെ വീട്ടിലിരുന്ന് പൊട്ടി കരഞ്ഞിട്ടുണ്ട്; തുറന്ന്‍ പറഞ്ഞ് താരം

സഹിക്കാനാകാതെ വീട്ടിലിരുന്ന് പൊട്ടി കരഞ്ഞിട്ടുണ്ട്; തുറന്ന്‍ പറഞ്ഞ് താരം
2021-12-30T15:14:00 | By Susmitha Surendran

ടെലിവിഷൻ പെരിയാറിലൂടെ ആരംഭിച്ച്  ബോളിവുഡിലെ മുൻനിര നായികയായി മാറിയ യുവനടി ആണ് മൃണാൾ താക്കൂർ. ഷാഹിദ് കപൂറിൻ്റെ നായികയായി താരം അഭിനയിക്കുന്ന ജഴ്സി എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ് ആണ്.

തെലുങ്കിൽ നാനി അഭിനയിച്ച സൂപ്പർ ഹിറ്റ് ആയ സിനിമയാണ് ജേഴ്സി. അതിൻറെ ഹിന്ദി പതിപ്പിൽ ആണ് താരം അഭിനയിക്കുന്നത്. തെലുങ്കിൽ നാനിയോടൊപ്പം ശ്രദ്ധ ശ്രീനാഥ് ആയിരുന്നു നായിക വേഷത്തിൽ എത്തിയിരുന്നത്.

ബോളിവുഡിലെ യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത ഇടത്തു നിന്നാണ് മൃണാൾ ബോളിവുഡിലെ മുൻനിരയിൽ എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ജോയ്സിയുടെ പ്രമോഷൻ പരിപാടികൾക്കിടയിൽ തൻറെ അരങ്ങേറ്റ കാലത്തെ ഓർമ്മകൾ പൊടിതട്ടിയെടുക്കുക ആണ് താരം.

പിന്തുണയ്ക്കാൻ ആരുമില്ലാത്തതിനാൽ പലപ്പോഴും തനിക്ക് അവഗണനയും പരിഹാസങ്ങളും എല്ലാം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. വീട്ടിലിരുന്ന് പൊട്ടി കരഞ്ഞിട്ടുണ്ട്. ആ സമയത്ത് പ്രചോദനം ആയി മാറിയത് അച്ഛനും അമ്മയും പറഞ്ഞ വാക്കുകൾ ആയിരുന്നു. ജീവിതത്തിൽ അച്ഛനോടും അമ്മയോടും കടപ്പെട്ടിരിക്കും.

മൃണാളിൻ്റെ വാക്കുകൾ ഇങ്ങനെ..

ഞാൻ കരിയർ തുടങ്ങിയ സമയത്ത് എന്നോട് പലപ്പോഴും മോശമായി പെരുമാറുകയും അവഗണിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

അന്നൊക്കെ വീട്ടിൽ വന്ന് കരയുമായിരുന്നു. എനിക്ക് ഇതൊന്നും ഇഷ്ടമാകുന്നില്ല എന്ന് ഞാൻ എൻറെ അച്ഛനോടും അമ്മയോടും പറഞ്ഞു. അവർ പറഞ്ഞത് പത്തുവർഷം അപ്പുറത്തെ കാര്യങ്ങൾ ചിന്തിക്കാനാണ്.

നിന്നെ കണ്ട് ആളുകൾക്ക് പ്രചോദനം തോന്നും. അവർക്ക് സാധിക്കും എങ്കിൽ എനിക്കും സാധിക്കും എന്നു തോന്നും. എൻറെ അച്ഛനോടും അമ്മയോടും ഞാൻ ഒരുപാട് കടപ്പെട്ടിരിക്കുന്നു.

എൻറെ പക്കൽ ഇല്ലാതിരുന്ന കാര്യങ്ങൾക്ക് വേണ്ടി പോരാടാൻ പഠിപ്പിച്ചത് അവരാണ്. അതിന് ഞാൻ അവരോട് കടപ്പെട്ടിരിക്കുന്നു. നിലവിൽ ഒരുപാട് ആരാധകർ താരത്തിനുണ്ട്. ഹൃതിക് റോഷൻ്റെ നായികയായും താരം അഭിനയിച്ചിട്ടുണ്ട്.

Content Highlight: Now, Mrinal Thakur is dusting off memories of his debut days between Joyce's promotions.

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup