#viral | വീഡിയോ കണ്ടവർ ഒന്നടങ്കം പറയുന്നു, ലൈക്കിനും ഷെയറിനും വേണ്ടി മേലാൽ‌ ഈ പണി ചെയ്യരുത്

#viral | വീഡിയോ കണ്ടവർ ഒന്നടങ്കം പറയുന്നു, ലൈക്കിനും ഷെയറിനും വേണ്ടി മേലാൽ‌ ഈ പണി ചെയ്യരുത്
2024-02-13T12:22:00 | By Athira V

എന്ത് തന്നെ മൃ​ഗമായാലും ഇടപെടുമ്പോൾ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. ആരോട് പറയാൻ? ആര് കേൾക്കാൻ? എത്രയൊക്കെ പറഞ്ഞാലും എന്തെല്ലാം മുന്നറിയിപ്പുകൾ നൽകിയാലും മനുഷ്യർ ചിലപ്പോൾ അതൊന്നും ​ഗൗനിക്കാറില്ല. സകല മൃ​ഗങ്ങളെയും തങ്ങൾക്കിഷ്ടമുള്ളത് പോലെ താലോലിക്കുകയും ഉപദ്രവിക്കുകയും ഒക്കെ ചെയ്യും. എന്തായാലും, അങ്ങനെ ചെയ്യുന്നവർക്ക് നല്ലൊരു മുന്നറിയിപ്പ് തന്നെയാണ് ഈ വീഡിയോ.

ഈ വീഡിയോയിൽ ഒരാളുടെ കയ്യിൽ കാണുന്നത് കണ്ടാൽ ഒട്ടും അപകടകാരിയല്ല എന്ന് തോന്നുന്ന ഒരു കുഞ്ഞു ചീങ്കണ്ണിയാണ്. കണ്ടാൽ, സം​ഗതി ചീങ്കണ്ണിയാണെങ്കിലും ഹൗ ക്യൂട്ട് എന്നൊക്കെ തോന്നും. അതുകൊണ്ട് തന്നെ അതിനെയൊന്ന് താലോലിക്കാൻ തോന്നിയാലും കുറ്റം പറയാനൊക്കില്ല. അത് തന്നെയാണ് ഈ യുവാവും ചെയ്തത്.

ആ ചീങ്കണ്ണിക്കുഞ്ഞിനോട് വാത്സല്യം കാണിച്ചു. വാത്സല്യം എന്നുവച്ചാൽ കുറച്ചധികം വാത്സല്യം തന്നെ അങ്ങ് വാരിച്ചൊരിഞ്ഞു. എന്നാൽ, പിന്നാലെ ഇയാൾക്ക് കിട്ടിയത് വൻ പണിയാണ്. യുവാവ് ഈ ചീങ്കണ്ണിക്കുഞ്ഞിനെ ഉമ്മ വയ്ക്കാൻ ശ്രമിക്കുകയാണ്. അടുത്ത നിമിഷം തന്നെ ചീങ്കണ്ണി ഇയാളുടെ മൂക്കിൽ കയറി കടിച്ചു.

കടിച്ചെന്ന് മാത്രമല്ല, കടി വിടാനും അത് ഒരുക്കമായിരുന്നില്ല. ഓർക്കാപ്പുറത്തുള്ള ഈ നീക്കത്തിൽ യുവാവ് ആകെ പകച്ചുപോയി. ഒടുവിൽ ഒരുവിധത്തിൽ അതിന്റെ പിടിവിടുവിച്ച് അതിനെ ദൂരെപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. പരിക്കു പറ്റിയ മൂക്കിന്റെ അവസ്ഥയും വീഡിയോയിൽ കാണിക്കുന്നുണ്ട്.

https://www.instagram.com/reel/C2uCUo3ibnJ/?utm_source=ig_web_copy_link

എന്തായാലും, മേലാൽ യുവാവ് ഈ പണി ചെയ്യാൻ ധൈര്യപ്പെടും എന്ന് തോന്നുന്നില്ല. വീഡിയോ കണ്ട ആളുകളും അത് തന്നെയാണ് പറയുന്നത്. യുവാവ് ചെയ്തത് വിഡ്ഢിത്തമായിപ്പോയി എന്ന് തന്നെയാണ് ആളുകളുടെ അഭിപ്രായം. എത്രയൊക്കെ പറഞ്ഞാലും വന്യജീവികളോട് ഇടപെടുമ്പോൾ ശ്രദ്ധിക്കാത്തവർ അനേകമുണ്ട്. ലൈക്കിനും ഷെയറിനും വേണ്ടി എന്തും ചെയ്യുന്നവരുമുണ്ട്. അവർക്കൊക്കെ ഒരു മുന്നറിയിപ്പാകും ഈ വീഡിയോ എന്നാണ് തോന്നുന്നത്.

Content Highlight: #man #trie #kiss #alligator #then #happened

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup