#kaniha | 'സെക്‌സി ലെഗ്‌സ്', നിന്റെ വീട്ടിലെ പെണ്ണുങ്ങള്‍ക്കുള്ളതേ എനിക്കുമുള്ളൂ! വൃത്തികെട്ട കമന്റുകളോട് കനിഹ

#kaniha | 'സെക്‌സി ലെഗ്‌സ്', നിന്റെ വീട്ടിലെ പെണ്ണുങ്ങള്‍ക്കുള്ളതേ എനിക്കുമുള്ളൂ! വൃത്തികെട്ട കമന്റുകളോട് കനിഹ
2024-02-13T11:44:00 | By Athira V

അന്യഭാഷയില്‍ നിന്നെത്തി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നായികയാണ് കനിഹ. ഭാ?ഗ്യദേവത, പഴശ്ശിരാജ, ക്രിസ്ത്യന്‍ ബ്രദേഴ്സ് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു താരം. തമിഴ്‌നാട്ടുകാരിയാണെങ്കിലും കനിഹയ്ക്ക് ഏറ്റവും മികച്ച അവസരങ്ങള്‍ ലഭിച്ചത് മലയാളത്തിലാണ്. മോഹന്‍ലാല്‍, മമ്മൂട്ടി ഉള്‍പ്പെടെയുള്ള സൂപ്പര്‍ സ്റ്റാറുകളുടെ നായികയാവാന്‍ കനിഹയ്ക്ക് കഴിഞ്ഞു. മലയാളത്തിനും തമിഴിനും പുറമെ തെലുങ്ക്, കന്നഡ ഭാഷകളിലും സാന്നിധ്യമറിയിക്കാന്‍ കനിഹയ്ക്കായി. 

സോഷ്യല്‍ മീഡിയയിലും സജീവമാണ് കനിഹ. താരം പങ്കുവെക്കുന്ന ചിത്രങ്ങള്‍ വൈറലായി മാറാറുണ്ട്. ്അതേസമയം സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണവും ബോഡി ഷെയ്മിംഗും കനിഹയ്ക്ക് നിരന്തരം നേരിടേണ്ടി വരാറുണ്ട്. ഒരിക്കല്‍ മോശം കമന്റുകള്‍ക്ക് കനിഹ മറുപടി നല്‍കിയിരുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കനിഹയുടെ പ്രതികരണം. 

കമന്റുകള്‍ ബാധിക്കും. ആത്മവിശ്വാസത്തെ തകര്‍ക്കും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ശരീരം ഒരുപാട് മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഹോര്‍മോണും പ്രെഗ്നന്‍സിയുമൊക്കെയായി. ആര്‍ത്തവത്തിന് മുമ്പ് ശരീരത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. തന്റെ ശരീരത്തിലെ മാറ്റങ്ങളില്‍ സ്ത്രീയ്ക്ക് നിയന്ത്രണം കാണില്ല. അതിനാല്‍ അപ്പിയറന്‍സിനെപ്പറ്റി തന്നെ കമന്റ് ചെയ്തു കൊണ്ടിരുന്നാല്‍ അത് വേദനിക്കും. അവളെ അവളായിരിക്കാന്‍ വിടുക എന്നാണ് കനിഹ പറഞ്ഞത്. 

മോശം കമന്റുകള്‍ നേരത്തെ ഡിലീറ്റ് ചെയ്യുമായിരുന്നു. പിന്നെ തൊലിക്ക് കട്ടി വച്ചു. ഒരു ഘട്ടം കഴിഞ്ഞതോടെ എന്നെ ബാധിക്കാതായി. ആരോ ഏതോ ഐഡിയില്‍ ഒളിച്ചിരുന്ന ഇടുന്ന കമന്റിന് ഞാനൊരു മറുപടി നല്‍കി എന്തിനാണ് അവരെ വളര്‍ത്തുന്നത്. കൂടുതലും വൃത്തികെട്ട കമന്റുകളാണ്. ശരീരഭാഗങ്ങളെക്കുറിച്ച് സംസാരിക്കുന്നതാണ്. ഞാന്‍ അതിനെയെല്ലാം അവഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

തുടക്കത്തില്‍ വല്ലാതെ വേദനിച്ചിരുന്നു. എന്തിനാണ് ആളുകള്‍ ഇങ്ങനെ പറയുന്നത് എന്ന് ചിന്തിച്ചിരുന്നുവെന്നും കനിഹ പറയുന്നു. നിങ്ങളുടെ വീട്ടിലെ സ്ത്രീകള്‍ക്കുള്ളതൊക്കെ തന്നെയല്ലേ എനിക്കുമുള്ളത്! പക്ഷെ ഇപ്പോള്‍ അതെല്ലാം അവഗണിക്കാന്‍ പഠിച്ചു. സ്ത്രീയെന്ന നിലയിലും നടി എന്ന നിലയിലും വല്ലാതെ ബാധിച്ചിരുന്നു. എന്നാലിന്ന് അതിനോടൊക്കെ യൂസ്ഡ് ആയി. പഴകിപ്പോയി. അവരെ മാറ്റാനാകില്ല. ആകെ സാധിക്കുക കമന്റുകള്‍ ഡിലീറ്റാക്കുക എന്നത് മാത്രമാണെന്നും കനിഹ പറയുന്നു.

ഒരു സ്ത്രീ, നടി എന്ന നിലയില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോള്‍ എന്തുതരം കമന്റുകളായിരിക്കും വരിക എന്നെനിക്ക് ബോധ്യമുണ്ട്. ഷോര്‍ട്‌സ് ഇട്ട് ഫോട്ടോ പോസ്റ്റ് ചെയ്താല്‍ സെക്‌സി ലെഗ്‌സ് എന്നായിരിക്കും കമന്റ്. അതിനെയൊക്കെ നോക്കി ജീവിക്കുന്നതില്‍ അര്‍ത്ഥമില്ല. എനിക്കൊരു കംഫര്‍ട്ട് സോണുണ്ട്.

ഞാനായിട്ട് ഉണ്ടാക്കിയെടുത്തതാണ്. എന്റെ കുടുംബവും ഭര്‍ത്താവും പ്രിയപ്പെട്ടവരും അത് അംഗീകരിക്കുന്നവരാണ്. മറ്റെന്തിലും ഉപരിയായി ഞാന്‍ അതില്‍ കംഫര്‍ട്ടബിളാണ്, ആത്മവിശ്വാസമുണ്ട്. അതിനാലാണ് പോസ്റ്റ് ചെയ്യുന്നതെന്നും കനിഹ പറയുന്നു. പിന്നെ ഞാന്‍ സാരിയുടുത്ത ചിത്രം പോസ്റ്റ് ചെയ്താലും അവര്‍ കമന്റ് ചെയ്യും. അവര്‍ക്കങ്ങനെ വേര്‍തിരിവൊന്നുമില്ല. അങ്ങനെയുള്ള അവരെ ബോധ്യപ്പെടുത്തി ജീവിക്കാന്‍ നോക്കിയാല്‍ എനിക്ക് എന്റെ ജീവിതമാകും നഷ്ടപ്പെടുക.

ഞാന്‍ ബീച്ചില്‍ പോയപ്പോള്‍ ഷോര്‍ട്ട്‌സ് ധരിച്ച ചിത്രം പോസ്റ്റ് ചെയ്തിരുന്നു. നിങ്ങളൊരു അമ്മയല്ലേ, ഇങ്ങനെയുള്ള വസ്ത്രമാണോ ധരിക്കുന്നത് എന്നായിരുന്നു കമന്റ്. ഷോര്‍ട്‌സ് ധരിച്ചപ്പോള്‍ മോശക്കാരിയാക്കിയെന്നും താരം ചൂണ്ടിക്കാണിക്കുന്നു. നിങ്ങളെ ഹോംലി ആയിട്ടാണ് കണ്ടതെന്നാണ് പറയുന്നത്.

ആദ്യം തന്നെ പറയട്ടെ, എന്നെ ഹോംലി ആയി കാണാന്‍ ഞാന്‍ പറഞ്ഞിട്ടില്ല. ഷോര്‍ട്‌സ് ധരിച്ചെന്ന് കരുതി മോശം സ്ത്രീയാകില്ല. ബീച്ചില്‍ പോകുന്നതു കൊണ്ടാണ് ഷോര്‍ട്‌സ് ഇട്ടത്. അതാണ് പോസ്റ്റ് ചെയ്തത്. അത് എന്റെ ഇഷ്ടമാണ്. സഭ്യതയുടെ അതിര് ഞാന്‍ ഒരിക്കലും മറി കടക്കില്ല. അമ്പലത്തില്‍ പോകുമ്പോള്‍ എന്ത് ധരിക്കണമെന്ന് എനിക്കറിയാമെന്നും കനിഹ കൂട്ടിച്ചേര്‍ക്കുന്നു. 

Content Highlight: #kaniha #gave #befitting #reply #comments #her #dress #body

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup