---
title: "സംവിധായകന്‍ മോശമായി പെരുമാറി വിവാദങ്ങള്‍ക്ക് തിരിതെളിച്ച് നടി   "
english_title: " Chitrangada Singh is one of the most popular Bollywood actresses. He recently acted in the movie Bandukbas"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1840/chitrangada-singh-is-one-of-the-most-popular-bollywood-actresses-he-recently-acted-in-the-movie-bandukbas"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5fcf3f98d638f_chitramgatha.jpg"
keywords: []
---

# സംവിധായകന്‍ മോശമായി പെരുമാറി വിവാദങ്ങള്‍ക്ക് തിരിതെളിച്ച് നടി   

> **Lead Summary:**  ബോളിവുഡ് നായികമാരില്‍ പ്രശസ്ത താരതിരയില്‍ നില്‍ക്കുന്ന ഒരാളാണ് ചിത്രാംഗദ സിംഗ്. അടുത്തിടെ ബന്ദൂക്ബാസ് എന്ന ചിത്രത്തിൽ താരം അഭിനയിച്ചിരുന്നു. നവാസുദ്ദീൻ സിദ്ദീഖി എന്ന നടന് ഒപ്പം ആണ് താരം ചിത്രത്തിൽ അഭിനയിച്ചത്.

## Article Content

 ബോളിവുഡ് നായികമാരില്‍ പ്രശസ്ത താരതിരയില്‍ നില്‍ക്കുന്ന ഒരാളാണ് ചിത്രാംഗദ സിംഗ്. അടുത്തിടെ ബന്ദൂക്ബാസ് എന്ന ചിത്രത്തിൽ താരം അഭിനയിച്ചിരുന്നു. നവാസുദ്ദീൻ സിദ്ദീഖി എന്ന നടന് ഒപ്പം ആണ് താരം ചിത്രത്തിൽ അഭിനയിച്ചത്.

ചിത്രം ബോക്സ് ഓഫീസിൽ ഒരു വലിയ പരാജയമായിരുന്നു. എന്നാൽ ഇപ്പോൾ അതിലും വലിയ വിവാദങ്ങൾക്ക് ആണ് ചിത്രം തിരി കൊളുത്തിയിരിക്കുന്നത്.

ചിത്രത്തിലെ ഒരു സീൻ ചിത്രീകരിക്കുന്നതിനിടയിൽ സംവിധായകൻ തന്നോട് മോശമായി പെരുമാറിയെന്നാണ് താരമിപ്പോൾ വെളിപ്പെടുത്തുന്നത്. ചിത്രത്തിൻറെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചായിരുന്നു ഇത്.

ഉത്തർപ്രദേശിലെ ലക്നൗവിൽ എന്ന സ്ഥലത്തുനിന്നും ആയിരുന്നു ഷൂട്ടിങ് നടന്നുകൊണ്ടിരുന്നത്. നവാസുദ്ദീൻ സിദ്ദിഖി ഉൾപ്പെടെയുള്ളവ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായിരുന്നു. ഇവർ ആരും പ്രതികരിച്ചില്ല എന്നും താരം കുറ്റപ്പെടുത്തുന്നു

### Related Links & Sources
- [Original Story Source](https://moviemax.in/news/1840/chitrangada-singh-is-one-of-the-most-popular-bollywood-actresses-he-recently-acted-in-the-movie-bandukbas)