മോഹൻലാലിനൊപ്പം മാസ് മസാല ചിത്രവുമായി ബി. ഉണ്ണികൃഷ്ണൻ. 100 കോടി ക്ലബില്‍ കേറിയ സൂപ്പർഹിറ്റ് ചിത്രം പുലിമുരുകന് വേണ്ടി തിരക്കഥയൊരുക്കിയ ഉദയ് കൃഷ്ണയാണ് ഇതിന്റെയും തിരക്കഥ ഒരുക്കിയത്. ദൃശ്യം 2 പൂർത്തിയായാലുടൻ ഈ ചിത്രത്തിന്റെയും ഷൂട്ടിങ് ആരംഭിക്കും.മാടമ്പി, ഗ്രാൻഡ് മാസ്റ്റർ, മിസ്റ്റർ ഫ്രോഡ്, വില്ലൻ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഉണ്ണികൃഷ്ണനും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യകത കൂടിയുണ്ട് ഇതിന്.
മുപ്പത് കോടി രൂപ ചെലവില്‍ ഒരുങ്ങുന്ന ചിത്രം ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രീകരിക്കുനത്. ചിത്രത്തിൽ വമ്പൻ താരനിര അണിനിരക്കും. ചേരുവകളെല്ലാം ചേർത്ത നാടൻ മാസ് മസാല സിനിമകൂടിയാണ് ഇത്. നവംബർ15ന് ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ പാലക്കാടും ഹൈദരാബാദുമാണ്.
The shooting of this film will start as soon as Scene 2 is completed