'എനിക്ക് പറ്റിയത് പോലെ ആകരുത്'; മുന്നറിയിപ്പുമായി സാമന്ത

'എനിക്ക് പറ്റിയത് പോലെ ആകരുത്'; മുന്നറിയിപ്പുമായി സാമന്ത
2021-12-30T12:39:00 | By Susmitha Surendran

സിനിമാ മേഖലയിൽ പ്രണയവും വിവാഹവും വിവാഹമോചനവും സർവ സാധാരണമാണ്. പലരും സിനിമാ മേഖലയിൽ ശോഭിച്ച് കഴിയുമ്പോൾ‌ ജീവിത പങ്കാളികളെ കണ്ടെത്തുന്നവരാണ്. അത്തരത്തിൽ സിനിമയിൽ എത്തിയ ശേഷം സിനിമയിൽ തന്നെ സജീവമായിട്ടുള്ള വ്യക്തിയെയാണ് തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭുവും തുടർന്നുള്ള ജീവിതം പങ്കുവെക്കാൻ ഒപ്പം കൂട്ടിയത്.

നാ​ഗചൈതന്യയുമായുള്ള സാമന്തയുടെ പ്രണയത്തിന്റെ തുടക്കവും സിനിമാ സെറ്റുകളിൽ നിന്നായിരുന്നു. നാ​ഗചൈതന്യയ്ക്കൊപ്പം യേ മായ ചേസാവെ എന്ന സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോൾ മുതലാണ് ഇരുവരും പ്രണയത്തിലായത്.

നാ​ഗ ചൈതന്യ സിനിമയിൽ എത്തിയ ശേഷം ചെയ്ത മൂന്നാമത്തെ സിനിമ കൂടിയായിരുന്നു യേ മായ ചേസാവെ. സാമന്തയും നാ​ഗചൈതന്യയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമയും ഇത് തന്നെയായിരുന്നു. ഏഴ് വർഷത്തിലധികം പ്രണയിച്ച ശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. ആരാധകർക്കിടയിൽ ചായ്സാം എന്ന പേരിലായിരുന്നു ഈ താരജോഡി അറിയപ്പെട്ടിരുന്നത്. വലിയൊരു ഫാൻ ഫോളോയിങ് ചായ്സാം ജോഡിക്കുണ്ടായിരുന്നു. ആഘോഷപൂർവം ആരും കൊതിക്കുന്ന സ്വപ്ന വിവാഹമായിരുന്നു ഇരുവരുടേതും.

വിവാഹ ജീവിതം നാലാം വർഷത്തിലേക്ക് കടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഇരുവരും തങ്ങൾ പിരിയാൻ പോവുകയാണെന്ന് സോഷ്യൽമീഡിയ വഴി അറിയിച്ചത്. ഒരിക്കലും പ്രതീക്ഷിക്കാത്ത വാർത്തയായിരുന്നു എന്നതിനാൽ തന്നെ ആരാധകർക്കും ചായ്സാം വേർപിരിയൽ വലിയ ആഘാതമായി.

ഇരുവരും വിവാഹമോചിതരാകാൻ പോവുകയാണെന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ നാ​ഗ ചൈതന്യയും സാമന്തയും ഇപ്പോൾ സ്വര ചേർച്ചയിലല്ലെന്നും ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത് എന്നെല്ലാം ​ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ​ഗോസിപ്പുകൾ വ്യാപകമായി പ്രചരിക്കുമ്പോഴും ആരാധകർ പ്രാർഥിച്ചിരുന്നത് കേൾക്കുന്ന വാർത്തകൾ സത്യമാകരുതെ എന്നായിരുന്നു.

ഒക്ടോബറിലാണ് ഇരുവരും വിവാഹം മോചിതരാകാൻ പോകുന്നുവെന്ന വാർത്ത പരസ്യപ്പെടുത്തിയത്. വിവാഹമോചന പ്രഖ്യാപനത്തിന് ശേഷം നടി സാമന്തയെ കുറ്റപ്പെടുത്തിയാണ് വാർത്തകൾ ഏറെയും വന്നത്. സാമന്തയുടെ കൈയ്യിലെ പിഴവുകളാണ് ഇരുവരുടേയും വിവാഹ ജീവിതം തകർത്തത് എന്നായിരുന്നു വാർത്തകളിൽ ഏറെയും.

ചിലർ സാമന്ത ​ഗർഭിണിയായിരുന്നുവെന്നും കുഞ്ഞിനെ പ്രസവിക്കാൻ താൽപര്യമില്ലാത്തതിനാൽ അബോർഷൻ നടത്തിയെന്നും അത് അക്കിനേനി കുടുംബത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതിനാലാണ് നാ​ഗചൈതന്യ സാമന്തയിൽ നിന്നും പിരിയുന്നതെന്നും വാർത്തകൾ വന്നു. വ്യാപകമായി തന്നെ കുറിച്ച് വ്യാജ വാർത്തകളും ആരോപണങ്ങളും പ്രചരിക്കാൻ‌ തുടങ്ങിയതോടെ സാമന്ത തന്നെ ഇത്തരം ഓൺ‌ലൈൻ മീഡിയയ്ക്കെതിരെ കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു.

നാ​ഗചൈതന്യയുമായുള്ള വേർപിരിയൽ വലിയ ആഘാതം സാമന്തയിൽ സൃഷ്ടിച്ചിരുന്നു. ന‌ടി ഇപ്പോൾ തിരികെ ജീവിതത്തിലേക്ക് വന്ന് തുടങ്ങിയിട്ടേ ഉള്ളൂ. സുഹൃത്തുക്കൾക്കൊപ്പം യാത്രകളും ഷൂട്ടിങ് തിരക്കുകളുമായി ജീവിതം ബിസിയാക്കി വെച്ചാണ് സാമന്ത വിവാഹമോചനം വരുത്തിയ ആഘാതം മറക്കുന്നത്.

വിവാഹമോചനത്തിന്റെ യഥാർഥ കാരണം എന്താണെന്ന് സാമന്തയോ നാ​ഗചൈതന്യയോ വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ ജീവിത പങ്കാളിയെ കുറിച്ച് സാമന്ത പങ്കുവെച്ച വാക്കുകളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. സാമന്ത റൂത്ത് പ്രഭു 2022ലേക്കുള്ള കാര്യങ്ങളുടെ ലിസ്റ്റ് പങ്കിട്ടിരുന്നു. ആ ലിസ്റ്റിലെ ചില തീരുമാനങ്ങളിൽ ഒന്ന് ഇങ്ങനെയായിരുന്നു. ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നാണ് സാമന്ത മുന്നറിയിപ്പ് നൽകുന്നത്.

'ജീവിതത്തിലെ തൊണ്ണൂറ് ശതമാനം സന്തോഷവും ദുരിതവും നമ്മുടെ ജീവിത പങ്കാളിയെ ആശ്രയിച്ചിരിക്കുന്നതിനാൽ നമ്മുടെ പങ്കാളിയെ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കണം' സാമന്ത കുറിച്ചു. 2022ൽ കൂടുതൽ റൊമാന്റിക് ആകുന്നത് പോലുള്ള കാര്യങ്ങളും ചെക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 'ആളുകൾക്ക് രണ്ടാമതൊരു അവസരം നൽകുന്നത് ശരിയാണെങ്കിലും ഒരാൾക്ക് മൂന്നാമതൊരു അവസരം നൽകണം.

ഇവ തീർച്ചയായും ജ്ഞാനത്തിന്റെ മുത്തുകളാണ്. ബന്ധങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്താനാകും' സാമന്ത പറ‌ഞ്ഞു. നാ​ഗചൈതന്യയുമായുള്ള വേർപിരിയലിന് ശേഷം തനിക്ക് പിന്തുണ നൽകിയ ആരാധകർക്ക് നന്ദി അറിയിച്ച് സാമന്ത എത്തിയിരുന്നു. അടുത്തിടെയാണ് സാമന്ത അഭിനയിച്ച പുഷ്പ തിയേറ്ററുകളിലെത്തിയത്. പുഷ്പയിലെ സാമിന്റെ ഐറ്റം ഡാൻസ് വലിയ ഹിറ്റായിരുന്നു.

Content Highlight: Now the words shared by Samantha about her life partner are getting noticed on social media.

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup